Friday, September 21, 2018 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 02 Jul 2018 12.09 AM

ദേശീയപാത നാലുവരിയാക്കല്‍: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും മന്ത്രി ജി.സുധാകരന്‍

uploads/news/2018/07/230004/2.jpg

കാസര്‍ഗോഡ്‌: ദേശീയ പാത നാലുവരിയാക്കുന്നതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ സംസ്‌ഥാനതല ഉദ്‌ഘാടനം ജൂലൈ അവസാനമോ ആഗസ്‌റ്റ് ആദ്യമോ കാസര്‍ഗോഡ്‌ നടത്താന്‍ കഴിയുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ദേശീയപാത നാലുവരിയാക്കുന്നതിനായി കാസര്‍ഗോഡ്‌ ജില്ലയിലെ തലപ്പാടി മുതലുള്ള രണ്ടു റീച്ചുകളിലെ സ്‌ഥലമെടുപ്പ്‌ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരില്‍ നിന്ന്‌ ടെണ്ടറുകള്‍ക്ക്‌ അനുമതി കാത്തിരിക്കുകയായിരുന്നു. ടെണ്ടറുകള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി രണ്ടുദിവസംമുമ്പ്‌് ലഭിച്ചു. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെ തീയതി ഒരുമിച്ചുകിട്ടുന്ന ദിവസം സംസ്‌ഥാനതല ഉദ്‌ഘാടനം കാസര്‍ഗോഡ്‌ നടത്താനാണ്‌ ശ്രമിക്കുന്നത്‌. മധൂര്‍-ബദിയഡുക്ക ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊറത്തിക്കുണ്ട്‌ പാലത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.
കാസര്‍ഗോഡ്‌ ജില്ലയില്‍ മാത്രം ദേശീയപാതയ്‌ക്കായി 86 കിലോമീറ്ററിന്‌ 4300 കോടിയോളം രൂപ ചെലവുവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. സ്‌ഥലമെടുക്കല്‍, റോഡിന്‌ വീതി കൂട്ടല്‍, പാലങ്ങളുടെ നിര്‍മ്മാണം ഉള്‍പ്പെടെ ഒരു കിലോമീറ്ററിന്‌ 50 കോടി രൂപ ചിലവാകും. ജില്ലയില്‍ രണ്ടു റീച്ചുകള്‍ക്ക്‌ 1750 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. കാസര്‍കോട്‌ നിയോജക മണ്ഡലത്തിലും കഴിഞ്ഞ രണ്ടുവര്‍ഷമായി വലിയതോതിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന്‌ എംഎല്‍എ അധ്യക്ഷതവഹിച്ചു.

Ads by Google
Advertisement
Monday 02 Jul 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW