Thursday, September 20, 2018 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.00 AM

ഈ മാസം 65 പേര്‍ക്ക്‌ ഡെങ്കിപ്പനി പിടികൂടി

uploads/news/2018/06/229517/1.jpg

കോഴിക്കോട്‌: ജില്ലയില്‍ ഈ മാസം 65 പേര്‍ക്ക്‌ ഡെങ്കിപ്പനി. ഒരാള്‍ മരിച്ചു. എലിപ്പനി ബാധിച്ച്‌ രണ്ടു പേര്‍ മരിച്ചു.10 പേര്‍ക്ക്‌ എലിപ്പനി പിടിപെട്ടു.
ഈഡിസ്‌ കൊതുകുകള്‍ വഴി പകരുന്ന വൈറസ്‌ രോഗമാണ്‌ ഡെങ്കിപ്പനി. പനിയോടൊപ്പം തലവേദന കണ്ണിനുപിറകിലെ വേദന, പേശീ വേദന, സന്ധിവേദന എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്ന്‌ തടിച്ച പാടുകളും ഉണ്ടാകാം.
രോഗപ്പകര്‍ച്ചക്കെതിരെ കൊതുക്‌ കൂത്താടി നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ പങ്കാളികളാകണമെന്നും, താഴെ പറയുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ കൈക്കൊളളണമെന്നും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: വി.ജയശ്രീ അറിയിച്ചു. ഈഡിസ്‌ കൊതുകുകള്‍ ശുദ്ധജലത്തിലാണ്‌ മുട്ടയിട്ടുപെരുകുന്നത്‌.
ഇതിന്റെ ഉറവിടങ്ങളായ ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്‌ജ്ന്‌ പുറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കിടയിലെ പാത്രങ്ങള്‍, അലങ്കാരച്ചെടിപ്പാത്രം, വളര്‍ത്തുമൃഗങ്ങള്‍ക്ക്‌ തീറ്റ കൊടുക്കുന്ന പാത്രം തുടങ്ങിയവയിലെ വെളളം ആഴ്‌ചയിലൊരിക്കല്‍ മാറ്റി കൊതുക്‌ വളരുന്നില്ല എന്ന്‌ ഉറപ്പുവരുത്തുക, പറമ്പിലും തൊടിയിലും വെളളം നിറഞ്ഞ്‌ കൊതുക്‌ വളരാന്‍ ഇടയുളള കരിക്കിന്റെ തൊണ്ട്‌, ചിരട്ടകള്‍, കമുകിന്‍ പാള. മരപ്പൊത്തുകള്‍ ടയറുകള്‍, പ്ലാസ്‌റ്റിക്‌, തുടങ്ങിയ വസ്‌തുക്കല്‍ നശിപ്പിക്കുക. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്‌ത്തിവെക്കുക, വീടിന്റെ ടെറസും, സണ്‍ഷേഡും വെളളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, സെപ്‌റ്റിക്‌ ടാങ്കിന്റെ വെന്റ്‌ പൈപ്പിന്റെ അഗ്രം കൊതുകുവലകൊണ്ട്‌ മുടിവെക്കുക, വീടിന്‌ ചുറ്റും കാണുന്ന പാഴ്‌ചെടികളും, ചപ്പ്‌ ചവറുകളും, മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്ുക. ആയഴ്‌ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിടനശീകരണം നടത്തുക.
എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണ്‌ എലിപ്പനി. ഇവയുടെ മൂത്രം കലര്‍ന്ന മണ്ണിലൂടെയും, വെളളത്തിലൂടെയും രോഗാണുക്കള്‍ മനുഷ്യശരീരത്തിലേക്ക്‌ പ്രവേശിക്കുന്നതിലൂടെയാണ്‌ രോഗപകര്‍ച്ച. ക്ഷീണത്തോടെയുളള പനിയും,
തലവേദനയും, പേശീവേദനയുമാണ്‌ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്‌, മൂത്രക്കുറവ്‌, മഞ്ഞപ്പിത്തലക്ഷണങ്ങള്‍ തുടങ്ങിയും കണ്ടേക്കാം. എലിപ്പനിക്കെതിരെ പ്രതിരോധമാര്‍ണ്മങ്ങള്‍ സ്വീകരിക്കേണ്ടതാണ്‌, മലിനജലത്തില്‍ മുഖം കഴുകുകയോ, കുളിക്കുകയോ ചെയ്യരുത്‌.
കെട്ടിനില്‍ക്കുന്ന ജലത്തില്‍ കുട്ടികള്‍ വിനോദത്തിനോ മാറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത്‌ കഴിയുന്നതും ഒഴിവാക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷികുക. എലിനശീകരണം നടത്തുക, ഭക്ഷണസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക. അരിയും, ധാന്യങ്ങളും സൂക്ഷിക്കുന്നിടം എലി ശല്യമില്ലാതിരിക്കാന്‍ ശ്രദ്ധിക്കുക, പാടത്തും, പറമ്പിലും വെളളം കെട്ടിലും ജോലിചെയ്യന്നവര്‍ ഗംബൂട്ട്‌, കൈയ്യുറ തുടങ്ങിയ വ്യക്‌തിഗത സുരക്ഷാ മാര്‍ണ്മങ്ങള്‍ സ്വീകരിക്കണം.

Ads by Google
Advertisement
Saturday 30 Jun 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW