Saturday, June 30, 2018 Last Updated 11 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 12.35 AM

ജില്ലയ്‌ക്കു 7006 വീടുകളെന്ന്‌ മന്ത്രി കെ.ടി.ജലീല്‍

uploads/news/2018/06/229507/1.jpg

കോട്ടയം: ലൈഫ്‌ മിഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം 7006 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നു മന്ത്രി ഡോ. കെ.ടി.ജലീല്‍. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ 2018 - 19 വര്‍ഷത്തെ പദ്ധതി പുരോഗതി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തമായി സ്‌ഥലമുള്ള ഭവന രഹിതരെയാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.
ഭവന നിര്‍മാണ പദ്ധതികള്‍ക്ക്‌ ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കാന്‍ പ്രത്യേകശ്രദ്ധ ചെലുത്തിയിട്ടുണ്ട്‌. ഭവന നിര്‍മാണ പദ്ധതികളില്‍ ഗുണഭോക്‌താക്കളെ തെരഞ്ഞെടുക്കുന്നത്‌ അര്‍ഹതയുടെ അടിസ്‌ഥാനത്തിലായിരിക്കണം. വാര്‍ഡ്‌ അടിസ്‌ഥാനത്തില്‍ വീട്‌ വീതം വെക്കുന്ന സമീപനം അനുവദിക്കില്ല. ഇതുവരെ തയ്യാറാക്കിയ ഗുണഭോക്‌തൃ ലിസ്‌റ്റ്‌ പുനപരിശോധന നടത്തി അനര്‍ഹരെ ഒഴിവാക്കിയിട്ടുണ്ട്‌. ആദ്യ ഗഡു വിതരണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം പൂര്‍ത്തിയാകുമ്പോള്‍ ജില്ലാ പഞ്ചായത്ത്‌ 11.43 ശതമാനവും നഗരസഭകള്‍ 14.48 ശതമാനവും തുക ചെലവഴിച്ചു.
ബ്ലോക്ക്‌ പഞ്ചായത്തുകള്‍ 7.08, ഗ്രാമ പഞ്ചായത്തുകള്‍ 8.8 ശതമാനവും തുകയാണു വിനിയോഗിച്ചിട്ടുളളത്‌. തുക വിനിയോഗത്തില്‍ പിന്നാക്കം നില്‍ക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പ്രത്യേക യോഗം അടിയന്തരമായി ചേരണമെന്നു കലക്‌ടര്‍ക്കു നിര്‍ദേശം നല്‍കി. ഉദ്യോഗസ്‌ഥന്‍മാരുടെ കുറവ്‌ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗെയിംസ്‌ ഫെസ്‌റ്റിവല്‍, ഭിന്നശേഷിക്കാരുടെ കലോത്സവം, സംരഭകത്വ ക്ലബുകള്‍ എന്നിവ വാര്‍ഷിക പദ്ധതികളില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തണം. കെ.എസ്‌.സി.ബി, വാട്ടര്‍അതോറിറ്റി, ഗ്രൗണ്ട്‌ വാട്ടര്‍ എന്നിവ സമയബന്ധിതമായി എസ്‌റ്റിമേറ്റ്‌ നല്‍കാത്തതിനാല്‍ ഡെപ്പോസിറ്റ്‌ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നതായി അദ്ദേഹം ചൂണ്ടി കാട്ടി. ഈ വകുപ്പുകളുടെ ഉദ്യോഗസ്‌ഥരുടെ അടിയന്തര യോഗം ചേര്‍ന്നു പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നു കലക്‌ടര്‍ക്കു നിര്‍ദേശം നല്‍കി. ജില്ലയിലെ അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍മാരുടെ പെര്‍ഫോമന്‍സ്‌ റിപ്പോര്‍ട്ടു മൂന്നു മാസം കൂടുമ്പോള്‍ തയാറാക്കി നല്‍കണമെന്നും ഓവര്‍സീയര്‍മാര്‍ക്കു പരിശീലനത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Saturday 30 Jun 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW