Thursday, September 20, 2018 Last Updated 21 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 12.34 AM

കെ.എസ്‌.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ചു ബാലിക മരിച്ചു

uploads/news/2018/06/229499/1.jpg

ചവറ: കെ.എസ്‌.ആര്‍.ടി.സി ഫാസ്‌റ്റ് പാസഞ്ചറും കാറും കൂട്ടിയിടിച്ചു പതിനൊന്നുകാരി മരിച്ചു. ഒരു കുടുംബത്തിലെ മറ്റു നാലുപേര്‍ക്കു പരുക്കേറ്റു.
ഒരാളുടെ നില ഗുരുതരമാണ്‌. കഴക്കൂട്ടം ചോയ്‌സ് കോട്ടേജില്‍ താമസിക്കുന്ന ടെക്‌നോപാര്‍ക്കിലെ ജീവനക്കാരന്‍ ജോസഫിന്റെ മകള്‍ മരിയാ ജോസഫാ(11)ണു മരിച്ചത്‌. ജോസഫ്‌ (42), ഭാര്യ സോണിയ (36), അമ്മ ഷാര്‍ലറ്റ്‌ (61), മകന്‍ ജോഹാന്‍ (ഒന്‍പത്‌) എന്നിവരെ ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ ഇന്നലെ രാവിലെ 6.30നു ചവറ ബസ്‌ സ്‌റ്റാന്റിന്‌ സമീപമായിരുന്നു അപകടം. കഴക്കൂട്ടത്തു നിന്നും തൃശൂരിലേക്ക്‌ പോവുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മാവേലിക്കര ഡിപ്പോയില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ പോവുകയായിരുന്നു ഫാസ്‌റ്റ് പാസഞ്ചര്‍ ബസ്‌.
ജോസഫാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. അപകടം നടന്നയുടനെ ചവറ പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്‌ഥലത്തെത്തിയാണ്‌ കാറില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. മരിച്ച മരിയാ ജോസഫിന്റെ മൃതദേഹം പോസ്‌റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്നു രാവിലെ കഴക്കൂട്ടത്തു നടക്കും.

Ads by Google
Advertisement
Saturday 30 Jun 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW