Saturday, June 30, 2018 Last Updated 11 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 12.34 AM

കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തല്‍ പ്രഥമാധ്യാപകര്‍ക്ക്‌ പിഴയും പിഴപ്പലിശയും

uploads/news/2018/06/229492/1.jpg

നേമം: സ്‌കൂളുകളില്‍ കുട്ടികള്‍ക്ക്‌ ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തല്‍ സംഭവത്തില്‍ സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്‌ടം പ്രഥമാധ്യാപകരില്‍ നിന്നും ഈടാക്കാനും യഥാസമയം തുകകള്‍ നൂണ്‍ മീല്‍സ്‌ ഫണ്ടില്‍ നിക്ഷേപിക്കാത്തപക്ഷം 18 ശതമാനം പിഴപ്പലിശ സഹിതം ഈടാക്കാനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക്‌ രേഖാമൂലം നിര്‍ദ്ദേശം നല്‍കി.
2017-18 അധ്യയന വര്‍ഷത്തില്‍ 30 ദിവസത്തെ പരിശോധനക്കിടയിലാണ്‌ അവധിയിലുള്ള കുട്ടികളും അസുഖം ബാധിച്ച്‌ ചികിത്സയിലുള്ള കുട്ടികളും സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കാത്ത കുട്ടികളും ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന്‌ രേഖയില്‍ കാണിച്ച്‌ അരി കടത്തുന്ന വിവരം കണ്ടുപിടിച്ചത്‌. ജില്ലയിലെ ഹൈസ്‌കൂളുകളടക്കം 12 സ്‌കൂളുകളിലെ പ്രഥമാധ്യാപകരാണ്‌ പിടിക്കപ്പെട്ടത്‌. ഇതില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോട്ടണ്‍ഹില്‍ ഹൈസ്‌കൂളില്‍ നിന്നാണ്‌ ഏറ്റവും കൂടിയ തുടയായ 195408 രൂപ സര്‍ക്കാരിന്‌ നഷ്‌ടമായത്‌.
യു.പി. വിഭാഗത്തില്‍ നേമം ഗവ. യു.പി. സ്‌കൂളാണ്‌ തട്ടിപ്പിനു മുന്നില്‍- അതായത്‌ 148240 രൂപ. പിടിക്കപ്പെട്ട മറ്റു സ്‌കൂളുകളെല്ലാം കൂടി 1833307 രൂപയുടെ തട്ടിപ്പാണ്‌ നടത്തിയിട്ടുള്ളത്‌. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നേമം സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റായിരുന്ന വി.ആര്‍. ബിജു നല്‍കിയ പരാതിയിന്‍മേല്‍ നടന്ന പരിശോധനയില്‍ പ്രഥമാധ്യാപകനായിരുന്ന സുദര്‍ശന ബാബുവിനെതിരെ നടപടിക്ക ശിപാര്‍ശ ചെയ്‌തിരുന്നു. ഇതുസംബന്ധിച്ച്‌ മംഗളം പത്രത്തില്‍ വാര്‍ത്ത നല്‍കയിരുന്നു.
ബാധ്യത നിശ്‌ചയിച്ച്‌ നല്‍കിയിട്ടുള്ള പ്രഥമാധ്യാപകര്‍ നിശ്‌ചിത സമയത്തിനകം തുക നൂണ്‍മീല്‍സ്‌ ഫണ്ടില്‍ അടക്കാത്തതു കാരണമാണ്‌ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ ഇവരില്‍ നിന്നും 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കുന്നതിന്‌ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ ജില്ലാ ഉപജില്ലാ ഓഫീസര്‍മാര്‍ക്ക്‌ രേഖാമൂലം ഉത്തരവ്‌ നല്‍കിയത്‌.

Ads by Google
Advertisement
Saturday 30 Jun 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW