Wednesday, November 14, 2018 Last Updated 23 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 12.20 AM

ചെല്ലാനത്ത്‌ ചാകര; ചാളയും ചെമ്മീനും നത്തോലിയും

uploads/news/2018/06/229484/1.jpg

പള്ളുരുത്തി: കടല്‍ക്ഷോഭവും മൂലം വറുതിയിലായിരുന്ന ചെല്ലാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക്‌ ആശ്വാസമായി ചാകര. ചെല്ലാനത്ത്‌ നിന്ന്‌ പോയ ഇന്‍ബോര്‍ഡ്‌ വള്ളങ്ങള്‍ക്ക്‌ ചാളയും, പൂവാലന്‍ ചെമ്മീനും, നത്തോലിയും ധാരാളമായി കിട്ടി. പൂവാലന്‌ കിലോയ്‌ക്ക് 180 രൂപ നിരക്കില്‍ വില കിട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ 200 രൂപയുണ്ടായിരുന്ന ചാള കിലോയ്‌ക്ക് നൂറ്‌ രൂപയില്‍ താഴെയാണ്‌ ലഭിച്ചത്‌.നത്തോലി മുപ്പത്‌ കിലോയുള്ള കുട്ടയ്‌ക്ക് രണ്ടായിരം രൂപയും ലഭിച്ചു. പൂവാലന്‍ ചെമ്മീന്‌ മാത്രമാണ്‌ വില കുറയാതിരുന്നത്‌, കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച വില ഇന്നലെയും കിട്ടി.
ചെല്ലാനം നിന്നും കടലില്‍ പോയ ചെറുവള്ളങ്ങള്‍ കമാലക്കടവിലും മട്ടാഞ്ചേരിയിലുമാണ്‌ എത്തിയത്‌.ഇവര്‍ക്കെല്ലാം പൂവാലന്‍ ചെമ്മീന്‍ ലഭിച്ചു. ഫോര്‍മാലിന്‍ അടങ്ങിയ മത്സ്യങ്ങള്‍ വിപണിയിലെത്തുന്നതോടെ ഇതര സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങള്‍ക്ക്‌ വില കുറഞ്ഞിരുന്നു.ഇതിന്റെ മറവില്‍ ഐസ്‌ പോലും ചേര്‍ക്കാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്‌ ലഭിക്കുന്ന മത്സ്യങ്ങള്‍ക്ക്‌ ഇടനിലക്കാര്‍ വില കുറക്കുകയാണെന്ന്‌ തൊഴിലാളികള്‍ പറയുന്നു.

Ads by Google
Advertisement
Saturday 30 Jun 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW