Tuesday, November 13, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 12.09 AM

മലബാര്‍ മലനാട്‌ റിവര്‍ ക്രൂയിസ്‌ ടൂറിസം പദ്ധതി പ്രവൃത്തി ഇന്ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

uploads/news/2018/06/229453/1.jpg

കണ്ണൂര്‍: ഉത്തരമലബാറിലെ നദികളുടെയും നദീ തീരങ്ങളിലെ സംസ്‌കാരങ്ങളുടെയും സാധ്യതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ നടപ്പിലാക്കുന്ന മലബാര്‍ മലനാട്‌ റിവര്‍ ക്രൂയിസ്‌ ടൂറിസം പദ്ധതി പ്രവൃത്തി ഉദ്‌ഘാടനം ഇന്ന്‌ രാവിലെ 9.30-ന്‌ പറശ്ശിനിക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. ടൂറിസം വകുപ്പ്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. റവന്യു വകുപ്പ്‌ മന്ത്രി ഇ. ചന്ദ്രശേഖരന്‍, തുറമുഖ പുരാവസ്‌തു വകുപ്പ്‌ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ്‌ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, കണ്ണൂര്‍ എം.പി പി.കെ. ശ്രീമതി മുഖ്യാതിഥികളായിരിക്കും.
ആന്തൂര്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജെയിംസ്‌ മാത്യു എം.എല്‍.എയാണ്‌ ഇക്കാര്യം അറിയിച്ചത്‌. നദികള്‍, തീരപ്രദേശങ്ങള്‍, കലാരൂപങ്ങള്‍ തുടങ്ങിയ മലബാറിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ സഞ്ചാരികള്‍ക്ക്‌ പരിചയപ്പെടുത്തുന്നതിനായി തയ്യാറാക്കിയതാണ്‌ മലനാട്‌ മലബാര്‍ റിവര്‍ ക്രൂയിസ്‌ ടൂറിസം പദ്ധതി. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ നദികളും കാസര്‍കോഡ്‌ ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളും വലിയപറമ്പ കായലും ഇവയുടെ തീരപ്രദേശങ്ങളും ആണ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. രണ്ടു ജില്ലകളിലുമായി 17 ബോട്ട്‌ ടെര്‍മിനലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സംസ്‌ഥാന സര്‍ക്കാര്‍ 53.07 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും ഈ പദ്ധതികള്‍ നടപ്പിലാക്കി കഴിഞ്ഞാല്‍ വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ഗുണകരമായിരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
വിനോദ സഞ്ചാരികള്‍ക്കുള്ള താമസസ്‌ഥലം, ഭക്ഷണം തുടങ്ങിയവയുടെ ചുമതല വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ അതത്‌ നാട്ടുകാരെ തന്നെ ഏല്‍പ്പിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. വിനോദസഞ്ചാര വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും സംയുക്‌തമായി ചേര്‍ന്ന്‌ പദ്ധതിയുടെ ഭാഗമാവുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായ പരിശീലനവും നല്‍കും.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ മൂന്ന്‌ ക്രൂയിസുകളുടെ നടത്തിപ്പിനായി സ്വദേശി ദര്‍ശന്‍ സ്‌കീമിലുള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ 83.34 കോടിയുടെ അംഗീകാരം നല്‍കിയിട്ടുണ്ട്‌. മുത്തപ്പന്‍ മലബാറി ക്യൂസീന്‍ ക്രൂയിസ്‌ (വളപട്ടണം നദിയില്‍ ആരംഭിച്ച്‌ പറശിനിക്കടവിലൂടെ മലപാട്ടം മുനമ്പ്‌ വരെ), തെയ്യം ക്രൂയിസ്‌ (വളപട്ടണത്ത്‌ തുടങ്ങി തെകുംമ്പാട്‌ വഴി പഴയങ്ങാടി വരെ), കണ്ടല്‍ ക്രൂയിസ്‌ (പഴയങ്ങാടി മുതല്‍ കുപ്പം വരെ) എന്നിവയാണ്‌ അംഗീകാരം ലഭിച്ച ക്രൂയിസുകള്‍.

Ads by Google
Advertisement
Saturday 30 Jun 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW