Thursday, September 20, 2018 Last Updated 22 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 12.08 AM

കോണ്‍ഗ്രസ്‌ നടപടി വൈകിയേക്കും

uploads/news/2018/06/229443/1.jpg

തൊടുപുഴ: നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ ചുമതലപ്പെടുത്തിയ അന്വേഷണ സമിതി റിപ്പോര്‍ട്ടിന്‍മേല്‍ നടപടി വൈകും. ഇന്നു ചേരാനിരുന്ന ഡി.സി.സി. നേതൃത്വയോഗം മാറ്റിവച്ചതോടെയാണിത്‌.
എന്നാല്‍ ഇന്നു ചേരുന്ന യു.ഡി.എഫ്‌. യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്‌ക്കുവരുമെന്ന്‌ അറിയുന്നു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട്‌ ഘടകകക്ഷികളുടെ അഭിപ്രായം ആരായും. സമവായ നീക്കത്തിനാണു സാധ്യത കൂടുതലെന്നാണ്‌ അറിയുന്നത്‌. ജൂലൈ 12 ന്‌ വൈസ്‌ ചെയര്‍മാന്‍ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഇതിനുമുമ്പ്‌ കടുത്ത നിലപാട്‌ സ്വീകരിക്കാന്‍ സാധ്യതയില്ല. നഗരസഭാ തെരഞ്ഞെടുപ്പില്‍ വൈസ്‌ ചെയര്‍മാന്‍ ടി.കെ. സുധാകരന്‍നായരുടെ വോട്ട്‌ ആസാധുവായതിനെത്തുടര്‍ന്നാണു കോണ്‍ഗ്രസ്‌ അന്വേഷണ സമിതിയെ നിയോഗിച്ചത്‌.
12 പേരില്‍നിന്ന്‌ തെളിവെടുത്ത സമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ഡി.സി.സി. പ്രസിഡന്റിന്‌ കൈമാറിയിരുന്നു. സമിതിക്കു മുമ്പാകെ സുധാകരന്‍ വീഴ്‌ച്ച സമ്മതിച്ചെങ്കിലും അബദ്ധം പറ്റിയതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. മാത്രമല്ല നേതൃത്വം അനുവദിച്ചാല്‍ കൗണ്‍സിലര്‍ സ്‌ഥാനം രാജിവയ്‌ക്കാനും സന്നദ്ധത പ്രകടിപ്പിച്ചു. ഇന്നു ചേരാനിരുന്ന ഡി.സി.സി. യോഗത്തില്‍ ഇതുസംബന്ധിച്ച്‌ ചര്‍ച്ച ചെയ്‌ത്‌ തീരുമാനമെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ യോഗം മാറ്റിവച്ചതോടെ ഇതിന്‌ സാധ്യതയില്ലാതായി. അടുത്ത നാലിന്‌ തിരുവനന്തപുരത്ത്‌ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേരുന്നുണ്ട്‌.
ഇതില്‍ ഈ വിഷയം ചര്‍ച്ചചെയ്യും. ഇതോടൊപ്പം ഇന്നു നടക്കുന്ന യു.ഡി.എഫ്‌. യോഗത്തിലെ അഭിപ്രായവും നിര്‍ണായകമാകും. നടപടി എടുത്തില്ലെങ്കില്‍ വൈസ്‌ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്ന കേരളാ കോണ്‍ഗ്രസിന്റെ നിലപാടും പ്രതിസന്ധി വര്‍ധിപ്പിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 30 Jun 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW