Saturday, June 30, 2018 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 12.08 AM

കുട്ടികളെ നിരീക്ഷിക്കാന്‍ 'ആപ്പു'മായി ജില്ലാ പോലീസ്‌

uploads/news/2018/06/229436/1.jpg

ആലപ്പുഴ: സ്‌കൂളിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങുന്ന കുട്ടികളെ നിരീക്ഷിക്കാന്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ സുരക്ഷാ നീരീക്ഷണ പദ്ധതി. സംസ്‌ഥാനത്ത്‌ തന്നെ ആദ്യമായാണു സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്‌ക്കായി പോലീസിന്റെ നേതൃത്വത്തില്‍ നീരീക്ഷണ പദ്ധതി ആവിഷ്‌കരിക്കുന്നത്‌.
സ്‌കൂളില്‍ പോകാതെ കറങ്ങിനടന്നു മദ്യവും മയക്കുമരുന്നും പോലെയുള്ള ലഹരിവസ്‌തുക്കള്‍ക്ക്‌ അടിമപ്പെടുകയും കൗമാര പ്രണയചതിക്കുഴികളില്‍ വീഴുന്ന വിദ്യാര്‍ഥികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിലാണു ജില്ലാ പോലീസ്‌ മേധാവി എസ്‌.സുരേന്ദ്രന്‍ കിഡ്‌സ്‌ സേഫ്‌ എന്ന പേരില്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്‌. ഇത്തരത്തിലുള്ള പരാതികള്‍ വര്‍ധിച്ചിരുന്നു. ഇതിനൊരു പരിഹാരമായാണു പദ്ധതി നടപ്പാക്കുന്നതെന്നും എസ്‌.പി. പറഞ്ഞു.
എല്ലാ സര്‍ക്കാര്‍-സി.ബി.എസ്‌.ഇ സ്‌കൂളുകളിലേയും വിദ്യാര്‍ഥികളുടെ ഹാജര്‍ ബുക്ക്‌ ഓണ്‍ലൈനില്‍ അപ്‌ലോഡ്‌ ചെയ്യുന്ന രീതിയിലാണു പദ്ധതി നടപ്പാക്കുക.
ഇതുവഴി മുന്‍കൂട്ടി അനുമതി വാങ്ങാതെ ക്ലാസില്‍ ഹാജരാകാതിരുന്ന കുട്ടികളെക്കുറിച്ചുള്ള വിവരം അപ്പോള്‍ തന്നെ സ്‌ഥലത്തെ പോലീസ്‌ സ്‌റ്റേഷനില്‍ ലഭിക്കുകയും തുടര്‍ന്ന്‌ രക്ഷകര്‍ത്താവിനെ നേരിട്ടോ ഫോണ്‍ മുഖാന്തരമോ വിവരം അറിയിക്കാനുമാകും.
സൈബര്‍ ക്രൈം ബോധവത്‌കരണം, ലഹരി വസ്‌തുക്കള്‍ക്കെതിരേയുള്ള ബോധവത്‌കരണവും, വ്യക്‌തിത്വ വികസനവും, സ്‌കൂള്‍ പരിസരങ്ങളില്‍ മയക്കമരുന്നു വിതരണ സാധ്യതകള്‍ തടയാനുള്ള പരിശീലനവും കിഡ്‌സ്‌ സേഫ്‌ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
സുരക്ഷാ പദ്ധതിയുടെ ഉദ്‌ഘാടനം നാളെ രാവിലെ 11ന്‌ പുന്നപ്ര അംബേദ്‌കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ഉദ്‌ഘാടനം ചെയ്യും.

Ads by Google
Advertisement
Saturday 30 Jun 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW