Monday, September 10, 2018 Last Updated 14 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Jun 2018 01.58 AM

പന്നി ഫാമുകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നത്‌ ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കും

uploads/news/2018/06/228503/1.jpg

കാസര്‍കോട്‌: ജില്ലയിലെ പന്നി ഫാമുകള്‍ പരിസ്‌ഥിഥി പ്രശ്‌നത്തിന്റെ പേരില്‍ ചില ബാഹ്യശക്‌തികള്‍ അടപ്പിക്കുവാന്‍ ശ്രമിക്കുന്നത്‌ ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്ന്‌ ഹോട്ടല്‍ ആന്റ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി.
ഹോട്ടലുകളില്‍ ഉണ്ടാകുന്ന ഭക്ഷ്യ മാലിന്യങ്ങള്‍ മുഴുവനും പന്നികള്‍ക്ക്‌ ഭക്ഷണമാകുന്നത്‌ ഹോട്ടല്‍ രംഗത്തെ മാലിന്യ നിര്‍മ്മാര്‍ജ്‌ജനത്തിന്‌ ഉത്തമ പരിഹാരമായിരുന്നു. എന്നാല്‍ എല്ലാ അനുമതികളോടെയും ഒരു പരിസ്‌ഥിഥി പ്രശ്‌നവും ഇല്ലാത്ത ഫാമുകളെ പോലും അടച്ചുപൂട്ടാന്‍ ചിലര്‍ ശ്രമിക്കുന്നതായും ഫാമുകളില്‍ നിന്ന്‌ ഗുണ്ടാ പിരിവ്‌ നടത്തുകയും ചെയ്യുകയാണ്‌ ചിലര്‍.
ഫാമുകള്‍ അടച്ചു പൂട്ടിയാല്‍ ഹോട്ടല്‍ മാലിന്യം അടിഞ്ഞുകൂടുകയും ഇത്‌ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഒപ്പും തന്നെ ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുന്ന സ്‌ഥിതിയുണ്ടാവുകയും ചെയ്യുമെന്ന്‌ അസോസിയേഷന്‍ മുന്നറിയിപ്പ്‌ നല്‍കി.

Ads by Google
Advertisement
Tuesday 26 Jun 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW