കാഞ്ഞങ്ങാട്: റിട്ടയേര്‍ഡ് അധ്യാപിക അജാനൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് എതിര്‍വശത്തെ പുറവങ്കര സ്വര്ണമഠത്തില് ഓമനടീച്ചറെ(74) കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ തുമ്പുകിട്ടാത്തതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം വിപുലീകരിച്ചു. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഒമ്പതുപവന്‍ സ്വര്‍ണ്ണവും ആയിരം രൂപയുമാണ് കൊള്ളയടിച്ചത്.
സ്ഥലത്തുനിന്നും ശേഖരിച്ച വിരലടയാളങ്ങള്‍ പരിശോധിച്ചുവരികയാണ്. അതേസമയം സമീപകാലത്ത് ജില്ലയില്‍ നിന്നും ജയില്‍ മോചിതരായതും മുന്‍ കുറ്റവാളികളുമായവരുടെ പട്ടിക തയ്ായറാക്കി പരിശോധിച്ചുവരികയാണ്.
കൂടാതെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ സംഭവദിവസം വെള്ളിക്കോത്ത് മൊബൈല്‍ ടവറിന്റെ പരിധിയിലൂടെ കടന്നുപോയതും വന്നതുമായ നമ്പറുകള്‍ ശേഖരിച്ച് പരിശോധിക്കാനുള്ള നടപടികളും നടന്നുവരികയാണ്. മുഖംമൂടി കവര്‍ച്ചക്ക് പിന്നില്‍ ഒരാള്‍ മാത്രമേ ഉള്ളൂ എന്ന നിഗമനത്തിലാണ് പോലീസ്. ഒപ്പം വീട്ടിനകത്തുകയറിയ കള്ളന് പുറത്തുനിന്നും ആരെങ്കിലും വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ ഏതെങ്കിലും സഹായി ഉണ്ടായിരുന്നോ എന്ന കാര്യവും പരിശോധിച്ചുവരുന്നുണ്ട്.
കഴിഞ്ഞ ദിവസം ചാര്‍ജെ്ജടുത്ത കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ.സുധാകരന്, സി.ഐ.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.