Saturday, September 22, 2018 Last Updated 24 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.39 AM

നാല്‌ ജയില്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്‌

uploads/news/2018/06/225461/1.jpg

തിരുവനന്തപുരം: വിചാരണ തടവുകാരനെ ജില്ലാ ജയിലില്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയതിന്‌ നാലു ജയില്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം അഡി. സെഷന്‍സ്‌ കോടതി ഉത്തരവിട്ടു.

പൂജപ്പുര ജില്ലാ ജയിലിലെ ജയിലറും വാര്‍ഡര്‍മാരുമടക്കം നാലു ജയില്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കേസെടുക്കാന്‍ പൂജപ്പുര സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ക്കാണ്‌ കോടതി ഉത്തരവ്‌ നല്‍കിയത്‌.
സംഭവം അനേ്വഷിച്ച്‌ അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജില്ലാ ജയില്‍ സൂപ്രണ്ടിന്‌ ജഡ്‌ജി കവിതാ ഗംഗാധരന്‍ അടിയന്തിര മെമ്മോ നല്‍കി.
പ്രതിയെ പൂജപ്പുര കുഞ്ചാലുംമൂട്‌ സ്‌പെഷ്യല്‍ സബ്‌ ജയിലിലേക്ക്‌ മാറ്റാനും കോടതി ഉത്തരവിട്ടു. പ്രതിയെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു.
നരഹത്യാശ്രമ കേസിലെ പ്രതി കരിമഠം കോളനി എം.എസ്‌.കെ നഗറില്‍ താമസം ബ്രൂ എന്ന റ്റിജുവിനെയാണ്‌ മര്‍ദ്ദിച്ചത്‌.
ഫോര്‍ട്ട്‌ പോലീസ്‌ 2018 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരത്തടവുകാരനായി റ്റിജുവിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ ജില്ലാ ജയിലില്‍ പാര്‍പ്പിച്ചുവരവേയാണ്‌ സംഭവം നടന്നത്‌.

Ads by Google
Advertisement
Wednesday 13 Jun 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW