Wednesday, June 13, 2018 Last Updated 35 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.37 AM

കനത്തമഴയില്‍ കര്‍ണ്ണാടക വനത്തില്‍ ഉരുള്‍പൊട്ടി കാര്യങ്കോട്‌ പുഴയില്‍ മലവെള്ളപാച്ചില്‍

uploads/news/2018/06/225453/1.jpg

ചെറുപുഴ: കനത്ത മഴയില്‍ കര്‍ണ്ണാടക വനത്തില്‍ ഉരുള്‍പൊട്ടി. ഇതേതുടര്‍ന്ന്‌ കാര്യങ്കോട്‌ പുഴയില്‍ മലവെള്ളപ്പാച്ചില്‍. കാനംവയല്‍ കോളനി ഒറ്റപ്പെട്ട നിലയിലായി. പുഴയുടെ തീരപ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്‌. ഇന്നലെ രാവിലെ പത്തുമണിയോടെയാണ്‌ കര്‍ണ്ണാടക വനത്തില്‍ ഉരുള്‍പൊട്ടിയതെന്ന്‌ സംശയിക്കുന്നു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന്‌ ഒലിച്ചെത്തിയ വെള്ളം കാര്യങ്കോട്‌ പുഴയില്‍ മലവെള്ളപ്പാച്ചിലിന്‌ ഇടയാക്കി. കാനംവയല്‍, കോഴിച്ചാല്‍, മീന്തുള്ളി തുടങ്ങിയ കാര്യങ്കോട്‌ പുഴയുടെ തീരപ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്‌. വലിയ മരങ്ങള്‍ ഒഴുകിയെത്തി കാനം വയല്‍ ഇരുമ്പ്‌ പാലം, കാനംവയല്‍ മുളപ്പാലം എന്നിവയില്‍ തട്ടിനില്‍ക്കുന്നുണ്ടായിരുന്നു. കാനംവയല്‍ മുളപ്പാലത്തിനൊപ്പം പുഴയില്‍ വെള്ളം ഉയര്‍ന്നു. ഇരുമ്പ്‌ പാലത്തിന്റെ പകുതിയിലധികം ഉയരത്തിലാണ്‌ വെള്ളം ഒഴുകിയിരുന്നത്‌. കാനംവയല്‍ കോളനിയിലേയ്‌ക്കുള്ള മുളപ്പാലത്തിനൊപ്പം വെള്ളം പൊങ്ങിയത്‌ കാനംവയല്‍ കോളനി നിവാസികളെ ആശങ്കയിലാക്കി. കാനംവയല്‍, കോഴിച്ചാല്‍, മീന്തുള്ളി എന്നിവിടങ്ങളില്‍ അപകടകരമായ നിലയിലാണ്‌ കാര്യങ്കോട്‌ പുഴയില്‍ വെള്ളമൊഴുകുന്നത്‌. ഈ ഭാഗങ്ങളിലെ കുത്തൊഴുക്ക്‌ ആരെയും പേടിപ്പിക്കുന്നതാണ്‌. എന്നാല്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ മഴ അല്‌പം കുറഞ്ഞതിനാല്‍ പുഴയില്‍ അല്‍പം വെള്ളം കുറഞ്ഞിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 13 Jun 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW