Friday, December 14, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.37 AM

മഴ തിമിര്‍ക്കുന്നു, കാറ്റ്‌ തകര്‍ക്കുന്നു

uploads/news/2018/06/225444/1.jpg

അടിമാലി: തിമിര്‍ത്തു പെയ്യുന്ന കാലവര്‍ഷത്തോടൊപ്പം കാറ്റും ശക്‌തമായതോടെ ഹൈറേഞ്ചില്‍ പ്രകൃതിക്ഷോഭം ജനജീവിതം താറുമാറാക്കി. ദേശീയപാതയില്‍ രണ്ടിടത്ത്‌ മരമൊടിഞ്ഞു വീണു ദുരന്തം ഒഴിവായത്‌ തലനാരിഴയ്‌ക്ക്‌.
കനത്ത മഴയെത്തുടര്‍ന്ന്‌ തിങ്കളാഴ്‌ച രാത്രിയിലാണ്‌ കൊച്ചി-ധനുഷ്‌ കോടി ദേശീയപാതയുടെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനമേഖലയിലയിലും മച്ചിപ്ലാവിലുമാണ്‌ മരങ്ങള്‍ റോഡിലേക്കു വീണത്‌. നേര്യമംഗലം ആര്‍ച്ച്‌ പാലത്തിനു സമീപം റാണിക്കല്ല്‌ വളവില്‍ രാത്രി മൂന്നിന്‌ കൂറ്റന്‍വൃക്ഷമാണ്‌ കടപുഴകി ദേശീയപാതയിലേക്കു പതിച്ചത്‌. എറണാകുളം സ്വദേശികളായ യുവസംഘം സഞ്ചരിച്ച ബൊലേറോ കടന്നുപോയി സെക്കന്‍ഡുകള്‍ക്കുള്ളിലായിരുന്നു അപകടം.
മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പിന്നീട്‌ െഹെവേ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ജോസ്‌ ജേക്കബ്‌, ഓഫീസര്‍മാരായ വി. ജയകുമാര്‍, വി.എ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ െഹെവേ ജാഗ്രതാ സമിതി പ്രവര്‍ത്തകരുമെത്തി യന്ത്ര വാള്‍ ഉപയോഗിച്ച്‌ മുറിച്ചുമാറ്റിയാണ്‌ ഗതാഗതം പുന:സ്‌ഥാപിച്ചത്‌. പുലര്‍ച്ചെ ആറു മണിയോടെ ദേശീയപാതയുടെ ഭാഗമായ മച്ചിപ്ലാവില്‍ മണ്ണിനൊപ്പം മരവും റോഡിലേക്ക്‌ ഇടിഞ്ഞു വീണു. ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം കൂറ്റന്‍പാറ അടര്‍ന്നുവീണ്‌ വ്യാപാര സ്‌ഥാപനം നശിച്ച ഭാഗത്ത്‌ അപകടഭീതി തുടരുകയാണ്‌. പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റിനോടു ചേര്‍ന്നുള്ള ബങ്ക്‌ ഷോപ്പാണ്‌ നശിച്ചത്‌.
കനത്ത മഴയെത്തുടര്‍ന്ന്‌ സഞ്ചാരികളുടെ വാഹനങ്ങള്‍ ഇവിടെ നിര്‍ത്താന്‍ അനുവദിക്കാത്തതിനാലാണ്‌ അപകടം ഒഴിവായത്‌. 2013-ല്‍ ഇവിടെ മലയിടിഞ്ഞ്‌ വിനോദ സഞ്ചാരിയും വ്യാപാരിയും സര്‍ക്കാര്‍ ജീവനക്കാരനും ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചിരുന്നു. തുടര്‍ച്ചയായ ആറാംദിവസവും മഴ ശക്‌തമായി തുടരുകയാണ്‌. കൊന്നത്തടി പഞ്ചായത്തിലെ കമ്പിളികണ്ടം, മാങ്കുളം പഞ്ചായത്ത്‌ തുടങ്ങി വിവിധ മേഖലകളില്‍ െവെദ്യുതി മുടങ്ങിയിട്ട്‌ ആറു ദിവസം പിന്നിട്ടു. അടിമാലിയിലെ വിവിധ മേഖലകളില്‍ െവെദ്യുതി ബന്ധം പുന:സ്‌ഥാപിച്ചെങ്കിലും വോള്‍ട്ടേജ്‌ ക്ഷാമം രൂക്ഷമായി തുടരുകയാണ്‌. ഇന്നലെയും കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചു.

Ads by Google
Advertisement
Wednesday 13 Jun 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW