Saturday, September 22, 2018 Last Updated 12 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.54 AM

ഡോക്‌ടര്‍മാരും ജീവനക്കാരും വിനോദ സഞ്ചാരത്തിന്‌

uploads/news/2018/05/218169/1.jpg

തിരുവനന്തപുരം: എസ്‌.എ.ടി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററുകള്‍ സ്‌കൂള്‍ വൊക്കേഷന്‍ കാലത്തു അടക്കുന്നതിനെതിരെ പ്രതിഷേധം ശക്‌തം. എല്ലാവര്‍ഷവും സ്‌കൂള്‍ വെക്കേഷന്‍ കാലത്തു എസ്‌.എ.ടി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററുകള്‍ അടച്ചിടുന്നത്‌ നിത്യസംഭവമായി മാറിയിരിക്കുകയാണ്‌.
ഇതേതുടര്‍ന്ന്‌ അവിടെ ചികിത്സയില്‍ ഇരിക്കുന്ന രോഗികള്‍ക്കു വളരെയേറെ ബുദ്ധിമുട്ട്‌ അനുഭവപ്പെടുകയാണ്‌. സ്‌കൂള്‍ വെക്കേഷന്‍ കാലത്തു ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററുകള്‍ അടച്ചിട്ടശേഷം ഡോക്‌ടര്‍മാരും തിയറ്റര്‍ ജീവനക്കാരും വിനോദസഞ്ചാര തിരക്കിലാണ്‌. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത്‌ തുടരുകയാണെന്ന്‌ ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു. ഇതിനെതിരെ മനുഷ്യാവകാശ കമ്മിഷനെയും സര്‍ക്കാരിനെയും സമീപിക്കാന്‍ ഒരുങ്ങുകയാണു നാട്ടുകാര്‍. സ്‌ഥിരമായി എസ്‌.എ.ടി ആശുപത്രിയിലെ ഡോക്‌ടര്‍മാരെ കണ്ടുകൊണ്ടിരിക്കുന്ന ഗര്‍ഭിണികളാണ്‌ ഇതേതുടര്‍ന്ന്‌ മാനസികമായി തകര്‍ന്നത്‌.
പ്രസവത്തിനായി ഈമാസം ആശുപത്രിയിലെത്താന്‍ നിര്‍ദേശിച്ചിരുന്ന നൂറുകണക്കിനു ഗര്‍ഭിണികള്‍ ഇതേതുടര്‍ന്ന്‌ മറ്റ്‌ സര്‍ക്കാര്‍ ആശുപത്രികളിലേക്കു പോകേണ്ടിവന്നു. എസ്‌.എ.ടി ആശുപത്രിയില്‍ അനധികൃതമായി സ്‌കൂള്‍ വെക്കേഷന്‍ കാലത്ത്‌ ഓപ്പറേഷന്‍ തിയറ്ററുകള്‍ അടക്കുന്നതിനു ഉന്നതരുടെ ഒത്താശയുണ്ടെന്നു ആരോപണം നേരത്തെ ഉണ്ടായിരുന്നു.
എന്നാല്‍ ആരോഗ്യവകുപ്പിലെ സെക്രട്ടേറിയറ്റിലെ ഒരു ഉന്നതന്റെ ഒത്താശയോടെയാണ്‌ തിയറ്ററുകള്‍ അടക്കുന്നതെന്ന്‌ ഒരു വിഭാഗം ഡോക്‌ടര്‍മാര്‍ ആരോപിച്ചു. എസ്‌.എ.ടി ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍ അടച്ചതിനെത്തുടര്‍ന്ന്‌ തൈക്കാട്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രസവത്തിനായി എത്തുന്ന രോഗികള്‍ക്കു വളരെയേറെ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു.
എസ്‌.എ.ടി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്റര്‍ അടച്ചതു വാര്‍ഷിക മെയിന്റനന്‍സിനു വേണ്ടിയെന്നു ആശുപത്രി സൂപ്രണ്ട്‌ ഡോ. സന്തോഷ്‌കുമാര്‍ അറിയിച്ചു. നിരവധി ഓപ്പറേഷനുകള്‍ ചെയ്യുന്ന ഇവിടെ വര്‍ഷത്തില്‍ ഒരു മാസമെങ്കിലും മെയിന്റനന്‍സ്‌ ചെയ്‌തില്ലെങ്കില്‍ അണുബാധയുണ്ടാകാന്‍ ഇടയുണ്ട്‌. അതുകാരണമാണ്‌ തിയറ്ററുകള്‍ അടച്ചിടുന്നതെന്നു സൂപ്രണ്ട്‌ അറിയിച്ചു.

Ads by Google
Advertisement
Saturday 19 May 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW