Thursday, November 15, 2018 Last Updated 9 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.53 AM

ഒഴിയാബാധയായി കാട്ടാനക്കൂട്ടം: ആശങ്കയുടെ മുള്‍മുനയില്‍ കോട്ടനാട്‌ പ്രദേശവാസികള്‍

uploads/news/2018/05/218162/1.jpg

മേപ്പാടി: രണ്ടുദിവസം മുമ്പ്‌ ജനവാസ കേന്ദ്രത്തില്‍ തമ്പടിച്ച കാട്ടാനകൂട്ടം
പ്രദേശത്ത്‌ നിന്നും ഒഴിഞ്ഞു പോകാത്തതിനാല്‍ കോട്ടനാടും പരിസരത്തുമുള്ള ആളുകള്‍ ഭീതിയില്‍. കോട്ടനാട്‌ 46, കാപ്പിക്കാട്‌, ആനക്കാട്‌, പുഴമൂല തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരാണ്‌ ഭയാശങ്കയിലുള്ളത്‌. രണ്ട്‌ ദിവസം മുമ്പ്‌ കാപ്പിക്കാട്‌ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ ആനക്കൂട്ടം വ്യാപക നാശനഷ്‌ടങ്ങള്‍
വരുത്തിയിരുന്നു പിന്നീട്‌ 46 ഭാഗത്തേക്ക്‌ നീങ്ങിയ ആനകള്‍ ജനവാസകേന്ദ്രങ്ങളിലുടെ സഞ്ചരിച്ച്‌ കോട്ടനാട്‌ എസ്‌റ്റേറ്റിന്റെ കാപ്പിത്തോട്ടത്തില്‍ നിലയുറപ്പിച്ചു
പിന്നീട്‌ പുലര്‍ച്ച 3 മണിക്ക്‌ പാലവയലിലേക്ക്‌ ഇറങ്ങി. കഴിഞ്ഞദിവസം ഉച്ചവരെ പാലവയലില്‍ തമ്പടിച്ചു. ഉച്ചയ്‌ക്ക് ഫോറസ്‌റ്റ് അധികൃതരും
നാട്ടുകാരും ചേര്‍ന്ന്‌ ആനകളെ ചെമ്പ്രമല കാട്ടിലേക്ക്‌ കയറ്റി വിടാനുള്ള ശ്രമങ്ങളാരംഭിച്ചു. വൈകിട്ട്‌ ആറ്‌ മണിക്ക്‌ ഏഴ്‌ ആനകള്‍ കോട്ടനാട്‌ എസ്‌റ്റേറ്റിലൂടെ 46 അങ്ങാടി വഴി കോഴിക്കാട്‌ -ഊട്ടി റോഡിലൂടെ കോട്ടനാട്‌ എസ്‌റ്റേറ്റ്‌ കാപ്പിതോട്ടത്തിലേക്ക്‌ കടന്നു.ഇവിടെനിന്നും കൂട്ടം തെറ്റിയ അഞ്ച്‌ ആനകള്‍ ഒരു ഭാഗത്തും മറ്റുള്ളവ വേറൊരു ഭാഗത്തേക്കും നീങ്ങി. തിങ്ങിയ കാപ്പി തോട്ടമായതിനാല്‍ ഫോറസ്‌റ്റ് ഉദാ്യേഗസ്‌ഥര്‍ക്കും അകത്തേക്ക്‌ കയറാന്‍ ബുദ്ധിമുട്ടായി. വളര്‍ന്നു നില്‍ക്കുന്ന കാപ്പി ചെടികള്‍ക്കിടയില്‍ ആന മറഞ്ഞു നിന്നാല്‍ കാണാന്‍ കഴിയില്ല. ഈ കാരണം കൊണ്ട്‌ തന്നെ നാട്ടുകാരും പരിഭ്രാന്തിയിലായി. ഏഴ്‌ മണിക്ക്‌ ശേഷം അഞ്ച്‌ ആനകളെ ആനക്കാട്‌ മുസ്ലിം ഖബര്‍സ്‌ഥാനരികെ കണ്ടെത്തി. ബാക്കിയുള്ളവയ്‌ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു. മേപ്പാടി പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എം മാത്യുവിന്റെ നേതൃത്വത്തില്‍ മേപ്പാടി പോലീസും കല്‌പറ്റ സബ്‌ ഇന്‍സ്‌പെക്‌ടര്‍ സി.മുഹമ്മദിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ പോലിസും ഡെപ്യൂട്ടി റൈഞ്ചര്‍ ബെന്നിയുടെ നേതൃത്വത്തില്‍ വന്‍ ഫോറസ്‌റ്റ് സന്നാഹവും പ്രദേശവാസികളും സുരക്ഷ പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 19 May 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW