Saturday, September 22, 2018 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.51 AM

പണിതീരാത്ത വീട്‌ അനാഥമായി

uploads/news/2018/05/218136/1.jpg

കുറവിലങ്ങാട്‌: വാടകവീട്ടില്‍ താമസിക്കുന്ന സിനോജിന്‌ സ്വന്തമായ വീടെന്നത്‌ സ്വപ്‌നമായിരുന്നു. കൂടല്ലൂരില്‍ സ്വന്തമായി വാങ്ങിയ ഭൂമിയില്‍ വീടുനിര്‍മാണം നടന്നുവരികയാണ്‌.
മക്കള്‍ക്കും ഭാര്യക്കുമൊപ്പം ജീവിക്കാന്‍ കൊതിച്ച വീട്ടിലേക്കാണ്‌ നാലുപേരുടെയും മൃതദേഹങ്ങളെത്തിച്ചത്‌. മേല്‍ത്തട്ട്‌ വാര്‍ക്കുന്നതുവരെയുളള പ്രവര്‍ത്തനങ്ങളാണ്‌ പൂര്‍ത്തിയായത്‌.
തടി ഉരുപ്പടികളെല്ലാം വാടകവീടിന്റെ ഉമ്മറത്ത്‌ പൂര്‍ത്തിയായിട്ടുണ്ട്‌. വാടക വീടുകള്‍ മാറിമാറി താമസിക്കുമ്പോള്‍ മക്കളായ സൂര്യതേജസിനും ശിവതേജസിനും ഓടിക്കളിക്കുവാന്‍ സ്വന്തമായി വീടുവേണമെന്ന ആഗ്രഹം വര്‍ഷങ്ങളായി സിനോജിന്റെ മനസിലുണ്ടായിരുന്നു.
അടുത്ത സുഹൃത്തുക്കളുമായി വീടിന്റെ രൂപവും ഭാവവും പങ്കുവയ്‌ക്കുമായിരുന്നു. കഠിനാധ്വാനിയായ സിനോജ്‌ സ്വര്‍ണപണിക്കൊപ്പം സുഹൃത്തായ രാജീവുമായി ചേര്‍ന്ന്‌ ചെറിയതോതില്‍ തുടങ്ങിയ പണമിടപാട്‌ സ്‌ഥാപനം വളര്‍ച്ചയിലായിരുന്നു. കിടങ്ങൂരിലും കുറവിലങ്ങാട്ടും കൂടല്ലൂരും അഞ്ഞൂറിലധികം ഇടപാടുകാരാണുണ്ടായിരിന്നത്‌.
മറ്റുളള പണമിടപാട്‌ സ്‌്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്‌തമായിരുന്നു ഇവരുടെ ശൈലിയെന്നും നാട്ടകാര്‍ പറയുന്നു. ബിസിനസ്‌ പങ്കാളിയുടെ ആകസ്‌മിക മരണം സിനോജിനെ തളര്‍ത്തിയിരുന്നു. അമിതമായ സാമ്പത്തിക ബാധ്യത ഒറ്റയ്‌ക്ക്‌ നിറവേറ്റാന്‍ സാധിക്കാത്തതാണ്‌ മരണകാരണമെന്ന്‌ സിനോജ്‌ എഴുതിയെന്ന്‌ കരുതുന്ന മരണകുറുപ്പില്‍ പറയുന്നു.
വിറങ്ങലിച്ച്‌
കൂടല്ലൂര്‍

കുറവിലങ്ങാട്‌: നാലംഗ കുടുംബത്തിന്റെ മരണത്തില്‍ വിറങ്ങലിച്ച്‌ കൂടല്ലൂര്‍ ഗ്രാമം.
മരണവാര്‍ത്ത പടര്‍ന്നതോടെ കൂടല്ലൂരിലെ വാടകവീട്ടിലേക്ക്‌ ആയിരങ്ങളാണ്‌ ഒഴുകിയെത്തിയത്‌. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ ഉള്‍പ്പെടെയുളള ജനപ്രതിനിധികള്‍ നാട്ടുകാര്‍ക്കൊപ്പം ഉണ്ടായിരുന്നു. സിനോജിന്റെയും നിഷയുടെയും മക്കളായ സൂര്യതേജസിന്റെയും, ശിവതേജസിന്റെയും വേര്‍പാട്‌ നാടിന്‌ താങ്ങുന്നതിലും അപ്പുറത്തായിരുന്നു. കടപ്ലാമറ്റം മേരിമാതാ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ ഏഴിലും മൂന്നിലും പഠിക്കുന്ന കുരുന്നുകള്‍ക്കായി പാഠപുസ്‌തകങ്ങളും പുത്തനുടുപ്പുകളും വാങ്ങി സൂക്ഷിച്ചിരുന്നു. സിനോജിനെകുറിച്ച്‌ നല്ലതുമാത്രമെ നാട്ടുകാര്‍ക്ക്‌ പറയാനുളളു. നാലംഗ കുടുംബത്തിന്റെ ദാരുണാന്ത്യം നാട്ടുകാര്‍ക്ക്‌ ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വര്‍ണപണിക്കൊപ്പം പണമിടപാട്‌ സ്‌ഥാപനമാണ്‌ നടത്തുന്നതെങ്കിലും മാന്യമായ ഇടപെടലായിരുന്നു സിനോജിന്റെത്‌. സ്‌്്‌ഥാപനത്തിന്റെ പങ്കാളിയുടെ ആകസ്‌മിക
വേര്‍പാടും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ്‌ സിനോജിന്റെയും കുടുംബത്തിന്റെയും ദാരുണാന്ത്യത്തിന്‌ കാരണമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

Ads by Google
Advertisement
Saturday 19 May 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW