Monday, December 10, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.50 AM

കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ചു

uploads/news/2018/05/218129/1.jpg

കൊല്ലം: ദേശീയപാതയില്‍ കൊട്ടിയത്ത്‌ കെ.എസ്‌.ആര്‍.ടി.സി. ഫാസ്‌റ്റ് പാസഞ്ചര്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ ഡ്രൈവര്‍മാരും കണ്ടക്‌ടര്‍മാരും യാത്രക്കാരും ഉള്‍പ്പടെ ഇരുപത്തിയഞ്ചോളം പേര്‍ക്കു പരുക്കേറ്റു.
ഇന്നലെ രാവിലെ ആറേകാലോടെ കൊട്ടിയം പറക്കുളത്തായിരുന്നു അപകടം. കരുനാഗപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ഫാസ്‌റ്റ് പാസഞ്ചര്‍ ബസും ആറ്റിങ്ങലില്‍ നിന്നും കൊല്ലത്തേക്കു വരികയായിരുന്ന ബസുമാണ്‌ കൂട്ടിയിടിച്ചത്‌.
കരുനാഗപ്പള്ളിയില്‍ നിന്നുള്ള ബസിനെ ഓവര്‍ടേക്ക്‌ ചെയ്‌തപ്പോള്‍ കണ്ടെയ്‌നറില്‍ തട്ടാതിരിക്കാന്‍ ഡ്രൈവര്‍ ശ്രമിക്കവെയാണ്‌ കൂട്ടിയിടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുന്‍വശം തകര്‍ന്നു.
നിലവിളി കേട്ട്‌ ഓടികൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണു പരുക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്‌. കൊല്ലം ബസിലെ കണ്ടക്‌ടര്‍ സന്തോഷിന്‌ മുഖത്തു പരുക്കേറ്റു.
ഇതേ ബസിലെ െ്രെഡവര്‍ ഷിജുവിന്റെ കൈയ്‌ക്ക് ഒടിവുണ്ട്‌.
കരുനാഗപ്പള്ളിയില്‍ നിന്നും വന്ന ബസിന്റെ ഡ്രൈവര്‍ സി.ടി. പ്രദീപിനും കണ്ടക്‌ടര്‍ ജിതിനുമാണ്‌ പരുക്കേറ്റത്‌.
അയത്തില്‍ ഗോപാലശേരി സ്വദേശി സജികുമാര്‍ (42), കരുനാഗപ്പള്ളി സ്വദേശി ചന്ദന (24), ജാസ്‌മിന്‍ (25), മൂന്നാം കുറ്റി ആശ(46), ആദിച്ചനല്ലൂര്‍, ഷമീന (25), തട്ടാമല മിനി (52), അയത്തില്‍ റംല (47) ആലുംകടവ്‌ പ്രദീപ്‌ (50), തിരുമല ഷാജി (49), കടവൂര്‍ അന്‍സിയ (17), കൂട്ടിക്കട ഷംന (25), കുട്ടിക്കട സന്തോഷ്‌ (38), വെണ്‍കുളം ഇടവ ജോണ്‍സണ്‍ (49), മൈലക്കാട്‌ മിനി (50), പാരിപ്പള്ളി ഷിജിന (27), പള്ളിമുക്ക്‌ മുനീര്‍ ഖാന്‍ (28), മുകുന്ദപുരം ചവറ നിസാര്‍ (46), വാളത്തുംഗല്‍ സുരിജി (58), ആലപ്പാട്‌ ഷംനാദ്‌ (32), തട്ടാമല ജനാര്‍ദനന്‍ (67), കരുനാഗപ്പള്ളി ഷീജ (35), വെണ്ണിയോട്‌ വര്‍ക്കല രാജീവ്‌ (34) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. കൊട്ടിയം പോലീസ്‌ കേസെടുത്തു.

Ads by Google
Advertisement
Saturday 19 May 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW