Thursday, November 15, 2018 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.49 AM

അധ്യാപകനെതിരായ പീഡന പരാതി വ്യാജം: പെണ്‍കുട്ടിയെ ജഡ്‌ജി ശാസിച്ചു

uploads/news/2018/05/218124/1.jpg

കാസര്‍ഗോഡ്‌: പഠിക്കാത്തതിന്‌ താക്കീത്‌ നല്‍കുകയും വഴക്കുപറയുകയും ചെയ്‌ത അധ്യാപകനെ വ്യാജപരാതി നല്‍കി പീഡനക്കേസില്‍ കുടുക്കിയ പെണ്‍കുട്ടിയെ ജഡ്‌ജി ശാസിച്ചു.
അധ്യാപകനെതിരായ പരാതി പിന്‍വലിക്കുന്നതായി അറിയിച്ച്‌ പെണ്‍കുട്ടി നല്‍കിയ ഹരജി കോടതി അംഗീകരിക്കുകയും കേസ്‌ ഒത്തുതീര്‍പ്പിലാവുകയും ചെയ്‌തു. ബദിയടുക്ക പോലീസ്‌ സേ്‌റ്റഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി 2015ലാണ്‌ താന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനെതിരെ പൊലീസില്‍ പീഡനപരാതി നല്‍കിയത്‌. അന്ന്‌ പെണ്‍കുട്ടി പത്താംതരത്തില്‍ പഠിക്കുകയായിരുന്നു. അധ്യാപകനെതിരെ പൊലീസ്‌ കേസെടുക്കുകയും ചെയ്‌തു. എന്നാല്‍ പിന്നീട്‌ പോലീസ്‌ നടത്തിയ അനേ്വഷണത്തില്‍ അധ്യാപകനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി വ്യാജമാണെന്ന്‌ തെളിഞ്ഞു. പഠനത്തില്‍ പിന്നോക്കം പോകുന്നതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ നിരന്തരം വഴക്കുപറയുകയും താക്കീത്‌ നല്‍കുകയും ചെയ്‌തു. ഇത്‌ പെണ്‍കുട്ടിയില്‍ വൈരാഗ്യചിന്ത വളര്‍ത്തുകയും അധ്യാപകനെതിരെ വ്യാജപരാതി നല്‍കുകയുമായിരുന്നു. പീഡനക്കേസില്‍ പ്രതിയായ അധ്യാപകനെക്കുറിച്ച്‌ സഹപ്രവര്‍ത്തകര്‍ക്കും മറ്റുവിദ്യാര്‍ഥികള്‍ക്കുമെല്ലാം നല്ല മതിപ്പാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും പൊലീസ്‌ നടത്തിയ അനേ്വഷണത്തില്‍ കണ്ടെത്തുകയും ഇതുസംബന്ധിച്ച്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ്‌ പരാതി പിന്‍വലിക്കുന്നതായി അറിയിച്ച്‌ പെണ്‍കുട്ടി കോടതിയെ സമീപിച്ചത്‌.

Ads by Google
Advertisement
Saturday 19 May 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW