Thursday, November 15, 2018 Last Updated 23 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.49 AM

കണ്ണുര്‍വിമാനത്താവളം പരിസരവാസികള്‍ ഭീതിയില്‍

uploads/news/2018/05/218120/1.jpg

മട്ടന്നൂര്‍:കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്‌ ഒരു നാഴിക കല്ലായി മാറുമെന്ന്‌ പലരും പറയുമ്പോള്‍ ഒരു ഗ്രാമം ഭീതിയുടെ നടുവില്‍.
വിമാനത്താവളത്തിന്‌ തൊട്ടു കിടക്കുന്ന എളമ്പാറ, കാനാട്‌ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി പേരാണ്‌ ഭീതിയുടെ നിഴലില്‍ കഴിയുന്നത്‌.മഴക്കാലം തുടങ്ങാന്‍ ആഴ്‌ചകള്‍ ബാക്കി നില്‍ക്കെ ഇവരുടെ ആധി ഇരട്ടിയായി .
മഴ ഒന്ന്‌ പെയ്‌താല്‍ പലരും വിട്‌ വിട്ടു നില്‍ക്കേണ്ട അവസ്‌ഥയാണ്‌ ഉള്ളത്‌.
വിമാനത്താവളത്തിന്‍ നിന്നും ഒഴുകി വരുന്ന ചളിവെള്ളം ഒലിച്ച്‌ പോവുന്നതിന്‌ ആവശ്യമായ ഓവുചാലുകള്‍ ഇല്ലാതത്‌ കാരണം വീടുകളിലേക്കാണ്‌ ഒഴുക്കി എത്തുന്നത്‌.
കഴിഞ്ഞ ദിവസം ഉണ്ടായ വേനല്‍മഴയില്‍ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ന്ന്‌ വെള്ളം പുറത്ത്‌ ഒഴുക്കിയതോടെ ഈ പ്രദേശത്തെ നിരവധി വീടുകള്‍ വാസയോഗ്യ മല്ലാതായി മാറി. പലരുടെ വീടിന്റെ ഉള്ളില്‍ പോലും ചളിവെള്ളം കയറി.
ഇതിനും പുറമെ കുടിവെള്ള ക്ഷാമം രൂക്ഷമായ അവസ്‌ഥയില്‍ നിലവിലുള്ള കിണറുകളില്‍ ചളിവെള്ളം കയറിയതും പ്രദേശവാസികള്‍ക്ക്‌ തിരിച്ചടി ആയി മാറി.
കഴിഞ്ഞ വര്‍ഷവും മഴക്കാലത്ത്‌ ഇതുപോലെ സംഭവിച്ചപ്പോള്‍ അടുത്ത മഴക്കാലത്തിന്‌ മുമ്പ്‌ പ്രശ്‌നം പരിഹരിക്കുമെന്ന്‌ കിയാല്‍ ആധികൃര്‍ ഉറപ്പ്‌ നല്‍കിയെങ്കിലും ഉറപ്പ്‌ വാക്കുകളില്‍ മാത്രമായി മാറി. കഴിഞ്ഞ ദിവസം ജില്ലാ കലക്‌ടര്‍ അടക്കമുള്ളവര്‍ നാശനഷ്‌ടമുണ്ടായ സ്‌ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ നടപടി എടുക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയത്‌ മാത്രമാണ്‌ പ്രദേശവാസികള്‍ക്ക്‌ എക ആശ്വാസം. ഈ മഴക്കാലത്തിന്‌ മുമ്പ്‌ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പലരും വീട്‌ തന്നെ ഉപേഷിക്കേണ്ട സാഹചര്യമാണ്‌ ഇപ്പോള്‍ ഉള്ളത്‌.

Ads by Google
Advertisement
Saturday 19 May 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW