Saturday, May 19, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.48 AM

സി.പി.എം-സി.പി.ഐ. നേര്‍ക്കുനേര്‍

uploads/news/2018/05/218114/1.jpg

കട്ടപ്പന: അഞ്ചുരുളി സൗന്ദര്യോത്സവത്തോടനുബന്ധിച്ച്‌ ബോട്ട്‌ സവാരിക്കു സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയ സംഭവത്തില്‍ സി.പി.എമ്മും സി.പി.ഐയും ആരോപണ പ്രത്യാരോപണവുമായി രംഗത്ത്‌. പരിപാടി അട്ടിമറിക്കാന്‍ സി.പി.ഐ. ശ്രമിക്കുന്നതായി സി.പി.എം ആരോപിച്ചു.
ഇടുക്കി ജലാശയത്തില്‍ ബോട്ട്‌ സവാരി നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ വൈദ്യുതി വകുപ്പ്‌ മന്ത്രി എം.എം മണി, വനം വകുപ്പ്‌ മന്ത്രി കെ. രാജുവിനു കത്ത്‌ നല്‍കിയിരുന്നു. വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അനാവശ്യ തടസങ്ങള്‍ ഉണ്ടാക്കുന്നതായും മുന്‍ വര്‍ഷങ്ങളില്‍ ബോട്ടിങ്ങിന്‌ അനുമതി നല്‍കിയതായും എം.എം മണിയുടെ കത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ ബോട്ട്‌ സര്‍വീസിനു ഇടുക്കി വന്യജീവി സങ്കേതം സ്‌റ്റോപ്പ്‌ മെമ്മോ നല്‍കുകയായിരുന്നു. ഇതിനു പിന്നില്‍ കാഞ്ചിയാറിലെ പ്രാദേശിക സി.പി.ഐ. നേതാക്കളാണെന്നും ഇവര്‍ ആരോപിക്കുന്നു.
2008-ല്‍ പഞ്ചായത്ത്‌ ബോട്ട്‌ വാങ്ങി വനം വകുപ്പിനു കൈമാറിയിരുന്നു. എന്നാല്‍ സര്‍വീസ്‌ നടത്താനായില്ല. ഇതിനു പിന്നിലും സി.പി.ഐയുടെ ഇടപെടലാണെന്നാണ്‌ സി.പി.എം ആരോപണം.
അതേസമയം സൗന്ദര്യോത്സവത്തില്‍ ബോട്ടിങ്ങിനു അനുമതി നിഷേധിച്ച സംഭവത്തില്‍ അയ്യപ്പന്‍കോവില്‍ റേഞ്ച്‌ ഓഫീസ്‌ അടിച്ചുതകര്‍ത്തത്‌ സാമൂഹിക വിരുദ്ധരാണെന്ന്‌ സി.പി.ഐ ആരോപിച്ചു.
ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥനെ ആക്രമിച്ചത്‌ ജനാധിപത്യ വിരുദ്ധമാണ്‌. ബോട്ടിങ്ങിനു അനുമതി നിഷേധിച്ച വിഷയത്തില്‍ സി.പി.ഐയെ പ്രതിക്കൂട്ടിലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.
പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ സി.പി.ഐ. പ്രതിനിധിയായ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റാണ്‌. സൗന്ദര്യോത്സവത്തെ സി.പി.ഐ. പിന്തുണയ്‌ക്കുമ്പോള്‍ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയ സംഭവം സി.പി.ഐയുടെ തലയില്‍ കെട്ടിവയ്‌ക്കാനാണ്‌ ശ്രമിക്കുന്നത്‌. അനുമതി വാങ്ങുന്നതിലുണ്ടായ വീഴ്‌ച മറയ്‌ക്കാന്‍ പാര്‍ട്ടിയെ പഴിചാരുകയാണെന്നും മണ്ഡലം സെക്രട്ടറി വി.ആര്‍. ശശി ആരോപിച്ചു.

്‌.

Ads by Google
Advertisement
Saturday 19 May 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW