Thursday, September 20, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.47 AM

ജില്ലാതല ഉദ്‌ഘാടനവും കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ശിലാസ്‌ഥാപനവും നാളെ

uploads/news/2018/05/218107/1.jpg

കൊച്ചി: സംസ്‌ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാതല ആഘോഷങ്ങളുടെ ഉദ്‌ഘാടനവും കളമശേരിയിലെ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിന്റെ ശിലാസ്‌ഥാപനവും നാളെ രാവിലെ 9.30 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ആരോഗ്യവകുപ്പ്‌ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്‌ മുഖ്യപ്രഭാഷണം നടത്തും. കേരള കാന്‍സര്‍ കണ്‍ട്രോള്‍ സ്‌ട്രാറ്റജി നയരേഖ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. എംപിമാരായ പ്രഫ. കെ.വി. തോമസ്‌, ഇന്നസെന്റ്‌, ജോയ്‌സ് ജോര്‍ജ്‌, ജോസ്‌ കെ. മാണി എന്നിവരും വി.കെ. ഇബ്രാഹിം കുഞ്ഞ്‌ എംഎല്‍എ, പ്രഫ. എം.കെ. സാനു എന്നിവരും വിശിഷ്‌ടാതിഥികളാകും. ജില്ല കളക്‌ടര്‍ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച്‌ സെന്റര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ മുഹമ്മദ്‌ വൈ സഫീറുള്ള സ്വാഗതം ആശംസിക്കും. അഡീഷണല്‍ ചീഫ്‌ സെക്രട്ടറി രാജീവ്‌ സദാനന്ദന്‍ ആമുഖ പ്രഭാഷണം നടത്തും.
എംഎല്‍എമാരായ എസ്‌്. ശര്‍മ്മ, പി.ടി. തോമസ്‌, ഹൈബി ഈഡന്‍, വി.ഡി. സതീശന്‍, വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്‌, അനൂപ്‌ ജേക്കബ്‌, എം. സ്വരാജ്‌, കെ.ജെ. മാക്‌സി, ആന്റണി ജോണ്‍, എല്‍ദോ എബ്രഹാം, റോജി എം. ജോണ്‍, എല്‍ദോസ്‌ കുന്നപ്പിള്ളി, ജോണ്‍ ഫെര്‍ണാണ്ടസ്‌, ആസൂത്രണ ബോര്‍ഡ്‌ അംഗം ഡോ. ബി. ഇക്‌ബാല്‍, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശ സനില്‍, കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, ഡയറക്‌ടര്‍ ഹെല്‍ത്ത്‌ സര്‍വീസ്‌ ഡോ. ആര്‍.എല്‍. സരിത, ഡിഎംഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, കൗണ്‍സിലര്‍ മിനി സോമദാസന്‍, ആര്‍സിസി ഡയറക്‌ടര്‍ ഡോ. പോള്‍ സെബാസ്‌റ്റ്യന്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്‌ടര്‍ ഡോ. സതീഷ്‌ ബാലസുബ്രഹ്‌മണ്യം, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്‌ടര്‍ ഡോ. എ. റംലാബീവി, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഡയറക്‌ടര്‍ ഡോ. മോനി കുര്യാക്കോസ്‌, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ്‌ ജ്യുവല്‍, സിസിആര്‍സി സൂപ്രണ്ട്‌ ഡോ. പി.ജി. ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Ads by Google
Advertisement
Saturday 19 May 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW