Saturday, May 19, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.47 AM

മണ്ഡലംനിറഞ്ഞ്‌ നേതാക്കള്‍

uploads/news/2018/05/218100/1.jpg

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തില്‍ എത്തിയതോടെ പ്രമുഖ നേതാക്കന്മാരുടെ സാന്നിധ്യമാണ്‌ മണ്ഡലത്തിലെ ഇപ്പോഴത്തെ സവിശേഷത. മന്ത്രിമാരും എം.എല്‍.എമാരും ദേശീയ-സംസ്‌ഥാന നേതാക്കളും ഉള്‍പ്പെടെയുള്ളവരുടെ തിക്കും തിരക്കുമാണ്‌ എവിടെയും.
എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി സജി ചെറിയാന്‌ വേണ്ടി സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗമായ എളമരം കരീം ഇന്ന്‌ പിരശേരി, മുളക്കുഴ സെന്റര്‍, മുളക്കുഴ, മുളക്കുഴ സൗത്ത്‌ എന്നിവിടങ്ങളില്‍ പ്രചാരണം നടത്തും.
മന്ത്രി തോമസ്‌ഐസക്‌ ചെറിയനാട്‌ നോര്‍ത്ത്‌, വെണ്‍മണി നോര്‍ത്ത്‌, വെണ്‍മണി ഈസ്‌റ്റ്‌, വെണ്‍മണി വെസ്‌റ്റ്‌ എന്നിവിടങ്ങളിലാണ്‌ പര്യടനം നടത്തുന്നത്‌. സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ കൊല്ലകടവില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. മന്ത്രി ജി.സുധാകരന്‍ പാണ്ടനാട്‌ നോര്‍ത്തിലും സൗത്തിലും കുടുംബയോഗങ്ങളില്‍ പങ്കെടുക്കും.
സി.പി.ഐ സംസ്‌ഥാന കമ്മിറ്റിയംഗം പി.പ്രസാദ്‌ ചെങ്ങന്നൂര്‍ വെസ്‌റ്റ്‌, ചെങ്ങന്നൂര്‍ ഈസ്‌റ്റ്‌ എന്നിവിടങ്ങളിലും മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ തിരുവന്‍വണ്ടൂര്‍ വെസ്‌റ്റ്‌, തിരുവന്‍വണ്ടൂര്‍ ഈസ്‌റ്റ്‌ എന്നിവിടങ്ങളിലും ഭവനസന്ദര്‍ശനം നടത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബുധനൂര്‍, എണ്ണയ്‌ക്കാട്‌, ചെന്നിത്തല എന്നിവിടങ്ങളില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുക്കും. മന്ത്രി എ.കെ.ബാലന്‍ തൃപ്പെരുന്തുറ നോര്‍ത്തിലും സൗത്തിലും യോഗത്തില്‍ പങ്കെടുക്കും. എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ പാണ്ടനാട്ട്‌ കുടുംബയോഗത്തില്‍ പങ്കെടുക്കും.
ജനതാദള്‍ നേതാവ്‌ കെ.കൃഷ്‌ണന്‍കുട്ടി ആലാ നോര്‍ത്ത്‌, സൗത്ത്‌ എന്നിവിടങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തും. മന്ത്രി സി.രവീന്ദ്രനാഥ്‌ മാന്നാര്‍ ടൗണ്‍, മാന്നാര്‍ ഈസ്‌റ്റ്‌ എന്നിവിടങ്ങളില്‍ ഭവന സന്ദര്‍ശനത്തിലും കുടുംബയോഗങ്ങളിലും പങ്കെടുക്കും. ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്‌.അച്യുതാനന്ദന്‍ നാളെയും മറ്റന്നാളും വിവിധ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.
യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ഡി.വിജയകുമാറിനായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഇന്ന്‌ ചെന്നിത്തല, മാന്നാര്‍ വെസ്‌റ്റ്‌, വെണ്‍മണി, ബുധനൂര്‍ എന്നിവിടങ്ങളില്‍ കുടുംബസംഗമങ്ങളില്‍ പങ്കെടുക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാന്നാര്‍ ഈസ്‌റ്റ്‌, പുലിയൂര്‍, ചെറിയനാട്‌ കടയിക്കാട്‌, ചെറിയനാട്‌ ചെവ്വള്ളൂര്‍ എന്നിവിടങ്ങളില്‍ കുടുംബസംഗമത്തില്‍ പങ്കെടുക്കും.
മുല്ലപ്പള്ളി രാമചന്ദ്രന്‍ മാന്നാര്‍ വെസ്‌റ്റ്‌, പുലിയൂര്‍, ചെങ്ങന്നൂര്‍ സൗത്ത്‌, മുളക്കുഴ എന്നിവിടങ്ങളിലും മുന്‍ മന്ത്രി ഷിബുബേബിജോണ്‍, ജോണ്‍സണ്‍എബ്രഹാം എന്നിവര്‍ വെണ്‍മണിയിലും വി.എസ്‌.ശിവകുമാര്‍ എം.എല്‍.എ അത്തനാപ്പൂ ജങ്‌ഷനിലും പര്യടനം നടത്തും.
വി.എം.സുധീരന്‍ മുളക്കുഴ, ആലാ, ചെങ്ങന്നൂര്‍ സൗത്ത്‌ എന്നിവിടങ്ങളില്‍ പ്രചാരണം നടത്തും. 23 ന്‌ വെണ്‍മണി കല്ല്യാത്രയിലും പുലിയൂര്‍ കിഴക്കേനടയിലും എണ്ണയ്‌ക്കാട്ടും 24 ന്‌ ചെറിയനാട്‌ പടനിലം, ചെന്നിത്തല ഇരമത്തൂര്‍, ചെങ്ങന്നൂര്‍ മാര്‍ക്കറ്റ്‌ ജങ്‌ഷനില്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി പ്രചാരണം നടത്തും.
എന്‍.ഡി.എ സ്‌ഥാനാര്‍ഥി പി.എസ്‌.ശ്രീധരന്‍പിള്ളയുടെ പ്രചാരണാര്‍ഥം ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്‌.രാജ, സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍, സുരേഷ്‌ ഗോപി എം.പി, സി.കെ.ജാനു, പി.സി.തോമസ്‌, എ.എന്‍.രാജന്‍ബാബു, എം.ടി.രമേശ്‌, കെ.സുരേന്ദ്രന്‍, ശോഭാസുരേന്ദ്രന്‍, എം.ഗണേശന്‍, രാജസേനന്‍, കെ.സോമന്‍, എല്‍.പത്മകുമാര്‍, രാജിപ്രസാദ്‌ തുടങ്ങിയ നേതാക്കള്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ഭവനസന്ദര്‍ശനം നടത്തും.

Ads by Google
Advertisement
Saturday 19 May 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW