Friday, June 29, 2018 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.20 AM

പോളച്ചിറയില്‍ കൊയ്‌ത്തുത്സവത്തിനു തുടക്കമായി

uploads/news/2018/05/217386/1.jpg

ചാത്തന്നൂര്‍: ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറ ഏലായില്‍ കൊയ്‌ത്തുത്സവത്തിനു തുടക്കമായി.
സമഗ്ര നെല്‍കൃഷിയുടെ ഭാഗമായി ത്രിതല പഞ്ചായത്തുകള്‍ സംയുക്‌തമായി പോളച്ചിറ ഏലായില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ്‌ ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രേമചന്ദ്രനാശാന്‍ ഉദ്‌ഘാടനം ചെയ്‌തു.
210 ഏക്കറില്‍ 147 കര്‍ഷകരാണ്‌ പോളച്ചിറ ഏലായില്‍ ഇത്തവണ നെല്‍വിത്ത്‌ വിതച്ചത്‌. ചിറക്കര ഗ്രാമപഞ്ചായത്ത്‌ 20,04,822 രൂപയും ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ 5,18,319 രൂപയും ജില്ലാ പഞ്ചായത്ത്‌ 5,18,319 രൂപയുമാണ്‌ സമഗ്ര നെല്‍കൃഷിക്കായി മുടക്കിയിരിക്കുന്നത്‌.
250 ടണ്‍ വിളവു ലഭിക്കുമെന്നാണു പ്രതീക്ഷ.
ഇതു സര്‍ക്കാര്‍തലത്തില്‍ സപ്ലൈകോ വഴി സംഭരിക്കാനാണു നീക്കം. കര്‍ഷകരുമായി ബന്ധപ്പെട്ട്‌ സപ്ലൈകോയില്‍ രജിസ്‌റ്റര്‍ ചെയ്‌ത് 23 രൂപ നിരക്കില്‍ സംഭരിക്കുന്നതിനാണു പദ്ധതി.
ഗ്രാമ പഞ്ചായത്തംഗങ്ങളും കൃഷിഭവന്‍ ഉദ്യോഗസ്‌ഥരും ഏലാ കര്‍ഷകരും കൊയ്‌തുത്സവത്തില്‍ പങ്കു ചേര്‍ന്നു.
കര്‍ഷകരില്‍നിന്നും ഇരുപതോളം ടണ്‍ നെല്ല്‌ സംഭരിച്ച്‌ സ്വന്തം ബ്രാന്‍ഡ്‌ അരി പുറത്തിറക്കാനുളള നീക്കമാണ്‌ ചിറക്കര ഗ്രാമപഞ്ചായത്തിന്റേത്‌.

Ads by Google
Advertisement
Wednesday 16 May 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW