Friday, December 14, 2018 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.20 AM

മകളെ പീഡിപ്പിക്കാന്‍ കൂ ട്ടുനിന്ന അമ്മ പിടിയില്‍: കാമുകന്‍ ഒളിവില്‍

uploads/news/2018/05/217378/1.jpg

വെള്ളറട: മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മ പിടിയില്‍.കണ്ണൂര്‍ സ്വദേശിനിയും നിലവില്‍ കുന്നത്തുകാല്‍ കളപ്പുറത്ത്‌ കല്ലുതട്ട്‌ വീട്ടില്‍ ലതയാണ്‌ ( 42) വെള്ളറട പോലീസിന്റെ പിടിയില്‍ ആയത്‌.
ഒന്നാം പ്രതി കുന്നത്തുകാല്‍ സ്വദേശി ബിനുവിനു വേണ്ടിയുള്ള തിരച്ചില്‍ പോലീസ്‌ ആരംഭിച്ചു.ലതയുടെ മൂത്ത മകളെ കുന്നത്തുകാലില്‍ ആണ്‌ വിവാഹം കഴിച്ച്‌ അയച്ചത്‌.
തുര്‍ന്ന്‌ മക്കളുമൊത്ത്‌ ഇവര്‍ കുന്നത്തുകാലില്‍ താമസത്തിനായി എത്തി.
എന്നാല്‍ തന്റെ പതിനേഴുകാരിയായ മകളെ കാണ്‍മാനില്ലെന്ന്‌ കാട്ടി വെള്ളറട പോലീസില്‍ ലത പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ കാണാതായ കുട്ടി കുന്നത്തുകാലിലെ സഹോദരിയുടെ വീട്ടില്‍ ഉണ്ടെന്ന്‌ കണ്ടെത്തി . തുടര്‍ന്ന്‌ കുട്ടിയെ പോലീസ്‌ ചോദ്യം ചെയ്‌തതിന്റെ അടിസ്‌ഥാനത്തില്‍ അമ്മയുമൊപ്പം താമസിക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌ വീടുവിട്ട്‌ ഇറങ്ങിയതെന്നും അമ്മയുടെ സുഹൃത്ത്‌ ബിനു പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മൊഴി നല്‍കി.
തുടര്‍ന്ന്‌ അമ്മയെ രണ്ടാം പ്രതിയായും കാമുകനെ ഒന്നാം പ്രതിയായും പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുക ആയിരുന്നു. ലതയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.

Ads by Google
Advertisement
Wednesday 16 May 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW