Saturday, May 19, 2018 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 12.14 AM

ദക്ഷിണകന്നട ജില്ലയില്‍ ബി.ജെ.പിക്ക്‌ മിന്നുന്ന വിജയം

uploads/news/2018/05/217272/1.jpg

കാസര്‍ഗോഡ്‌: മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മംഗലാപുരം ഉള്‍പ്പെട്ട ദക്ഷിണകന്നട ജില്ലയിലെ എട്ട്‌ നിയമസഭാ മണ്ഡലങ്ങളില്‍ 7 മണ്ഡലങ്ങളും ബി.ജെ.പി നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ അഭിമാനം കാത്തത്‌ മലയാളിയായ മുന്‍മന്ത്രി യു.ടി.ഖാദറിന്റെ വിജയം.
ഖാദര്‍ ബി.ജെ.പിയിലെ സന്തോഷ്‌ കുമാര്‍ റൈയെയാണ്‌ പരാജയപ്പെടുത്തിയത്‌ 18000 വോട്ടുകള്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത്‌ മാത്രമാണ്‌ കോണ്‍ഗ്രസ്സിന്‌ പിടിവള്ളിയായത്‌.
മംഗലാപുരം സൗത്തില്‍ കോണ്‍ഗ്രസ്സിന്റെ ജെ.ആര്‍.ലോബോയെ ബി.ജെ.പിയിലെ ദേവദാസ്‌ കാമത്ത്‌ 72 31 വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തിയത്‌.
മംഗലാപുരം നോര്‍ത്തില്‍ മൊയ്‌തീന്‍ ബാവയെ ബി.ജെ.പിയിലെ ഭാരതി ഷെട്ടി പരാജയപ്പെടുത്തിയപ്പോള്‍ ബണ്‍ട്വാളിലെ കോണ്‍ഗ്രസിലെ മുന്‍മന്ത്രിയും അറിയപ്പെടുന്ന നേതാവുമായ രാമനാഥ്‌ റായിയുടെ പരാജയം ബി.ജെ.പിയുടെ രാജേഷ്‌ നായക്കിനോട്‌ ആയിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ്സ്‌ നേതാവായിട്ടും രാമനാഥ റൈയുടെത്‌ ദയനീയ പരാജയമായിരുന്നു. നായിക്കിന്റെ ഭൂരിപക്ഷം 17 121 ആണ്‌.
മൂഢബദ്രിയില്‍ ബി.ജെ.പിയിലെ ഉമാനാഥ്‌ മുപ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ്‌ കോണ്‍ഗ്രസ്സിലെ അഭയ ചന്ദ്രനെ തോല്‍പ്പിച്ചത്‌ .ബെല്‍ത്തങ്ങാടിയില്‍ ബി.ജെ.പിയിലെ ഹരീഷ്‌ പുഞ്ച 17100 വോട്ടിന്‌ കോണ്‍ഗ്രസിലെ ബസന്ത്‌ ബങ്കേരയെ പരാജയപ്പെടുത്തിയപ്പോള്‍ പുത്തൂരില്‍ ബിജെപിയിലെ സഞ്‌ജിവ്‌ മദനഡാര്‍ വിജയക്കൊടി പാറിച്ചപ്പോള്‍ കോണ്‍ഗ്രസ്സിലെ ശകുന്തളാ ഷെട്ടി 19000 വോട്ടിനാണ്‌ പരാജയം ഏറ്റുവാങ്ങിയത്‌. ഈ മണ്ഡലങ്ങള്‍ എല്ലാം തന്നെ മലയാളി സാന്നിധ്യം ഏറെയാണ്‌ അതുപോലെതന്നെ ഉടുപ്പി ജില്ലയിലെ അഞ്ച്‌ മണ്ഡലങ്ങളും മുഴുവനുമായും ബിജെപി തൂത്തുവാരി ഭൂരിപക്ഷം എല്ലാം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍
മലയാളി അല്ലെങ്കിലും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ മാനേജിങ്ങ്‌ ട്രസ്‌റ്റിയായിരുന്ന സമയത്ത്‌ മലയാളികള്‍ക്ക്‌ വേണ്ടി ഒരു പാട്‌ കാര്യങ്ങള്‍ ചെയ്‌ത ബൈന്തൂരിലെ ബി.ജെ.പി. സ്‌ഥാനാര്‍ത്ഥി ബി.എം സൂകുമാര്‍ ഷെട്ടി 14000 വോട്ടിന്‌ എതിര്‍ സ്‌ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിലെ ഗോപാല്‍ പൂജാരിയെ പരാജയപ്പെടുത്തിയതും ഒരു മലയാളി വിജയമാണ്‌.

Ads by Google
Advertisement
Wednesday 16 May 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW