Saturday, May 19, 2018 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 12.14 AM

ഇരട്ടക്കൊലപാതങ്ങള്‍: ഒരുപടി മുന്നില്‍ മാഹി പോലീസ്‌; കേരള പോലീസ്‌ ഇഴയുന്നു

uploads/news/2018/05/217270/1.jpg

മാഹി(കണ്ണൂര്‍): പുകഴ്‌പെറ്റ കേരള പോലീസിനെ നിഷ്‌പ്രഭരാക്കി മാഹി പോലീസ്‌. മാഹി ഇരട്ടക്കൊലപാതകത്തില്‍ സി.പി.എം. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതികളെ മാഹി പോലീസ്‌ നിയമത്തിനു മുന്നിലെത്തിച്ചപ്പോള്‍ കേരള പോലീസ്‌ രാഷ്‌ട്രീയ സമ്മര്‍ദത്തിന്റെ നിഴലില്‍. സി.പി.എം. പ്രവര്‍ത്തകനായ ബാബുവിന്റെ കൊലയാളികളെ മാഹി പോലീസ്‌ അഴിക്കുള്ളിലാക്കിയപ്പോള്‍
മാഹി പെരിങ്ങാടി ഈച്ചിയിലെ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന ഷമേജിന്റെ കൊലപാതകത്തിലെ പ്രതികളായ സി.പി.എം പ്രവര്‍ത്തകരുടെ അറസ്‌റ്റ് സംബന്ധിച്ച്‌ കൈമലര്‍ത്തുകയാണ്‌ കേരള പോലീസ്‌. സി.പി.എം സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ കേസിന്റെ അന്വേഷണം ഇഴയുകയാണെന്നാണ്‌ ബി.ജെ.പി. ആരോപണം. അതേ സമയം പ്രതികളെക്കുറിച്ച്‌ വ്യക്‌തമായ സൂചന പോലീസിന്‌ ലഭിച്ചിട്ടുണ്ടെന്നും ശാസ്‌ത്രീയ തെളിവുകള്‍ക്ക്‌ ശേഷം അറസ്‌റ്റ് നടുക്കുമെന്നുമാണ്‌ അന്വേഷണം നടത്തുന്ന തലശേരി പോലീസ്‌ വ്യക്‌തമാക്കുന്നത്‌. ഷമേജിന്റെ കൊലപാതകത്തിനുശേഷം നാട്ടില്‍ വിലസുന്ന പ്രതികളെ പിടികൂടാത്തതിന്‌ പിന്നില്‍ സി.പി.എം-പോലീസ്‌ ഒത്തുകളിയാണെന്ന്‌ ബി.ജെ.പി. കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. അതേ ദിവസം കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ സി.പി.എമ്മിന്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി നിരപരാധികളെപ്പോലും കസ്‌റ്റഡിയിലെടുക്കുകയും പിടികൂടുകയും ചെയ്ുയകയാണ്‌ മാഹി പോലീസ്‌ എന്നും ബി.ജെ.പി. കുറ്റപ്പെടുത്തുന്നു. നിലവില്‍ അറസ്‌റ്റിലായവര്‍ പോലും സി.പി.എം. നല്‍കിയ ലിസ്‌റ്റ് അനുസരിച്ചാണെന്നാണ്‌ ബി.ജെ.പി. ആരോപണം. പുതുച്ചേരിയില്‍ അധികാരം കൈയാളുന്നതും മാഹി മേഖലയില്‍ നടന്ന സംഘര്‍ഷത്തില്‍ കക്ഷിയല്ലാത്തതുമായ കോണ്‍ഗ്രസിന്റെ ഭരണ സ്വാധീനമുപയോഗിച്ചാണ്‌ ഈ നീക്കമെന്നാണ്‌ ബി.ജെ.പി. കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്‌. ഷമേജിന്റെ കൊലപാതകത്തില യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തി സി.പി.എം നേതൃത്വം നിര്‍ദ്ദേശിക്കുന്ന പ്രതികളെ ഹാജരാക്കാനുളള നീക്കങ്ങളും നടക്കുന്നതായി സൂചനയുണ്ടെന്ന്‌ ബി.ജെ.പി.കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തുന്നു.
ഷമേജ്‌ വധക്കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങിയാല്‍ ശക്‌തമായ പ്രതിഷേധ പരിപാടികള്‍ നടത്താനുളള തയ്യാറെടുപ്പിലാണ്‌ സംഘ പരിവാര്‍ സംഘടനകള്‍.
മാഹി ഇരട്ടക്കൊലപാതകങ്ങള്‍ നടന്നതു രണ്ടു വ്യത്യസ്‌ത സംസ്‌ഥാനങ്ങളിലായതിനാല്‍ അന്വേഷണത്തില്‍ ആദ്യ ഘട്ടത്തില്‍ പ്രതിസന്ധി നേരിട്ടിരുന്നു. കുറ്റാന്വേഷണത്തിനു പേരുകേട്ട കേരള പോലീസിനു മേല്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലയിലെ പ്രതികളെ പിടികൂടുന്നത്‌ വൈകിപ്പിക്കാന്‍ ഉന്നത രാഷ്‌ട്രീയ സമ്മര്‍ദമുണ്ടായിരുന്നു. സി.പി.എം. പ്രവര്‍ത്തകന്‍ ബാബു കൊലചെയ്യപ്പെട്ട കേസ്‌ അന്വേഷിക്കുന്ന മാഹി പോലീസ്‌ അന്വേഷണത്തില്‍ വീഴ്‌ച വരുത്തുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. ബാബു വധം അന്വേഷിക്കുന്ന പുതുച്ചേരി പോലീസിനെ വിശ്വാസമില്ലെന്ന്‌ സി.പി.എം. പരസ്യമായി പ്രഖ്യാപിക്കുകയൂം ചെയ്‌തു. പുതുച്ചേരി ഭരിക്കുന്ന കോണ്‍ഗ്രസിന്‌ അന്വേഷണത്തില്‍ വലിയ താത്‌പര്യമില്ലെന്നും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി ഗവര്‍ണര്‍ ബി.ജെ.പി നോമിനിയാണെന്നതിനാല്‍ അന്വേഷണത്തില്‍ കേന്ദ്ര ഇടപെടലുണ്ടാകുമെന്നും സി.പി.എം. പറയുന്നു. ഇതാണ്‌ ബാബുവിന്റെ കൊലയാളികളെ പിടികൂടുന്നത്‌ വൈകാനിടയാക്കുന്നതെന്നും സി.പി. എം. ആരോപിച്ചിരുന്നു. എന്നാല്‍ പുതുച്ചേരി പേലീസ്‌ ബാബുവിന്റെ കൊലയാളികളെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിട്ടും, കേരള പോലീസ്‌ അന്വേഷണത്തില്‍ ഇഴയുകയാണ്‌. നിലവിലെ സാഹചര്യത്തില്‍
കേരള പോലീസിനെ വിശ്വാസമില്ലെന്ന്‌ ബി.ജെ.പി.യും പ്രതികരിച്ചിട്ടുണ്ട്‌. കുറ്റവാളികള്‍ക്കു സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും പിന്തുണ ഉറപ്പാക്കാന്‍ വേണ്ടിയാണു ഷമേജിനെ കേരള അതിര്‍ത്തിയില്‍ കൊല്ലപ്പെടുത്തിയതെന്നു ബി.ജെ.പി. ആരോപിക്കുന്നു.
പ്രതികളെ പിടികൂടുന്ന കാര്യത്തില്‍ പുതുച്ചേരി പോലീസിന്റെ മാതൃക പിന്തുടരാനാണ്‌ കേരള പോലീസിനോടു ബി.ജെ.പി. ആവശ്യപ്പെടുന്നത്‌.

Ads by Google
Advertisement
Wednesday 16 May 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW