Friday, December 14, 2018 Last Updated 17 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 12.13 AM

നാട്‌ ഇളക്കി മുന്നണി പ്രചാരണം

uploads/news/2018/05/217253/1.jpg

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന്‌ 12 ദിവസം മാത്രം ബാക്കിനില്‍ക്കേ നാടിനെ ഇളക്കി മറിച്ച്‌ മുന്നണികളുടെ പ്രചാരണം. ഫ്‌ളാഷ്‌ മോബ്‌, തെരുവ്‌ നാടകം എന്നിവ ഉള്‍ക്കൊള്ളിച്ച്‌ പ്രചാരണ രംഗം ആവേശം നിറഞ്ഞതാക്കുകയാണ്‌ മുന്നണികള്‍. എല്‍.ഡി.എഫ്‌. ആക്ഷേപഹാസ്യ നാടകമായി "വക്രസൃഷ്‌ടി" അവതരിപ്പിക്കുമ്പോള്‍ "ഒരു അടാര്‍ രാഷ്‌ട്രീയ ഗാഥ ഇപ്പോള്‍ ശരിയാക്കി തരാ"മെന്നാണ്‌ യു.ഡി.എഫ്‌. നാടകത്തിന്റെ പേര്‌.
നാടകങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി എന്‍.ഡി.എയുടെ പ്രചാരണത്തിന്‌ ആവേശം പകരുന്നത്‌ എ.ബി.വി.പി. പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ്‌ മോബാണ്‌. മണ്ഡലത്തില്‍ അങ്ങോളമിങ്ങോളും തകര്‍ത്താടിക്കൊണ്ടിരിക്കുകയാണ്‌ മുന്നണികളുടെ രാഷ്‌ട്രീയ കലാരൂപങ്ങള്‍. സക്വാഡ്‌ പ്രവര്‍ത്തനങ്ങള്‍, കുടുംബയോഗങ്ങള്‍, പര്യടനം എന്നിവയിലാണ്‌ സ്‌ഥാനാര്‍ഥികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്‌. സ്‌ഥാനാര്‍ഥികളുടെ പര്യടനം ഒരു കോണില്‍ നടക്കുമ്പോള്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്ത്‌ വോട്ട്‌ ചോദിക്കുകയാണ്‌ നേതാക്കള്‍.
എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി സജിചെറിയാന്‍ ഇന്നലെ ബുധനൂര്‍ ഗ്രാമപഞ്ചായത്തിലായിരുന്നു പര്യടനം നടത്തിയത്‌. മാമൂട്‌ ജങ്‌ഷനില്‍ നിന്നാരംഭിച്ച പര്യടനം ലക്ഷംവീട്‌ കോളനി, പള്ളിക്കര, വാലിയില്‍, മാമ്പള്ളില്‍, കൊന്നത്തറ, മാടമ്പള്ളി, മുളമൂട്ടില്‍, തൈയ്യൂര്‍, എണ്ണയ്‌ക്കാട്‌ ചന്ത പാറയ്‌ക്കല്‍, പുറത്തട എന്നിവിടങ്ങളിലെ സ്വീകരണത്തിന്‌ ശേഷം ഗ്രാമത്തില്‍ സമാപിച്ചു. പാണ്ടനാട്‌ നടന്ന കുടുംബയോഗത്തില്‍ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്‌, ചെങ്ങന്നൂര്‍ ടൗണിലെ കുടുംബയോഗങ്ങളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മുളക്കുഴ, പുലിയൂര്‍ എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളില്‍ മന്ത്രി ടി.എം. തോമസ്‌ ഐസക്‌, ആലായിലെ കുടുംബയോഗങ്ങളില്‍ മന്ത്രി എ.കെ. ബാലന്‍, മുളക്കുഴയില്‍ മന്ത്രി മാത്യു ടി. തോമസ്‌, വെണ്‍മണിയില്‍ മുന്‍മന്ത്രി ഇ.പി. ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഡി. വിജയകുമാറിന്റെ പര്യടനം പുലിയൂര്‍ ഗ്രാമപഞ്ചായത്തിലായിരുന്നു.
പൊറ്റമേല്‍ക്കടവില്‍ നിന്നാരംഭിച്ച പര്യടനം വാഴക്കൂട്ടം ജങ്‌ഷന്‍, ഇളമണ്‍പടി, ചേന്നാത്ത്‌ ലക്ഷംവീട്‌ കോളനി, പെരിയത്ത്‌ ജങ്‌ഷന്‍, മുടിയില്‍പടി, കുളഞ്ഞിത്തറ കോളനി, പാലച്ചുവട്‌, പേരിശേരി കോളനി, ഇഞ്ചക്കലോടില്‍, മഠത്തുംപടി എന്നിവിടങ്ങളിലെ സ്വീകരണത്തിന്‌ ശേഷം തിങ്കളാമുറ്റം ജങ്‌ഷനില്‍ സമാപിച്ചു. ഡി.വിജയകുമാറിന്‌ വേണ്ടി മാന്നാര്‍ ഈസ്‌റ്റ്‌, ബുധനൂര്‍, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ സൗത്ത്‌, മുളക്കുഴ എന്നിവിടങ്ങളില്‍ നടന്ന കുടുംബയോഗങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മാന്നാര്‍ വെസ്‌റ്റ്‌, ബുധനൂര്‍ എന്നിവിടങ്ങളില്‍ നടന്ന കുടുംബയോഗങ്ങളില്‍ ജോണി നെല്ലൂര്‍, ആല, വെണ്‍മണി, ചെറിയനാട്‌ എന്നിവിടങ്ങളില്‍ വി.ഡി. സതീശന്‍ എം.എല്‍.എ, മാന്നാര്‍ വെസ്‌റ്റ്‌, പാവുക്കര എന്നിവിടങ്ങിളില്‍ എ.എ. ഷുക്കൂര്‍, ചെന്നിത്തല വെസ്‌റ്റ്‌, ചെന്നിത്തല, മാന്നാര്‍ വെസ്‌റ്റ്‌, ഈസ്‌റ്റ്‌, പാണ്ടനാട്‌ എന്നിവിടങ്ങളില്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവരും കുടുംബയോഗങ്ങളില്‍ പങ്കെടുത്തു.
എന്‍.ഡി.എ. സ്‌ഥാനാര്‍ഥി പി.എസ്‌. ശ്രീധരന്‍പിള്ളയുടെ പര്യടനം തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലായിരുന്നു. കല്ലിശേരിയില്‍ എ.എന്‍. രാധാകൃഷ്‌ണന്‍ പര്യടനം ഉദ്‌ഘാടനം ചെയ്‌തു. കളിയിക്കപ്പടി, പ്രയാര്‍, ഉമയാറ്റുകര, പ്രാവിന്‍കൂട്‌, വനവാതുക്കര, ഇരമല്ലിക്കര, എന്നിവിടങ്ങളിലെ സ്വീകരണത്തിന്‌ ശേഷം തിരുവന്‍വണ്ടൂര്‍ ജങ്‌ഷനില്‍ സമാപിച്ചു.
പി.എസ്‌. ശ്രീധരന്‍പിള്ളയ്‌ക്ക്‌ വേണ്ടി മാന്നാര്‍, ചെന്നിത്തല, മാന്നാര്‍ ടൗണ്‍, ചെന്നിത്തല എന്നിവിടങ്ങളില്‍ നടന്ന കുംടുംബസംഗമങ്ങളില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം, കല്ലിശേരില്‍, തിരുവന്‍വണ്ടൂര്‍ എന്നിവിടങ്ങളില്‍ എ.എന്‍. രാധാകൃഷ്‌ണന്‍, രേണു സുരേഷ്‌, ശോഭാ സുരേന്ദ്രന്‍, ബി. ഗോപാലകൃഷ്‌ണന്‍, വി.വി. രാജന്‍, പി.കെ. കൃഷ്‌ണദാസ്‌ എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Wednesday 16 May 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW