Friday, June 29, 2018 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 12.10 AM

ജയിലിലിരുന്ന്‌ ഇനി റേഡിയോ ആസ്വദിക്കാം

uploads/news/2018/05/216985/1.jpg

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ ഫ്രീഡം മെലഡി റോഡിയോ എന്നപേരില്‍ സ്വന്തമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. ജയിലിലെ സ്വന്തം റേഡിയോ നിലയത്തില്‍നിന്നു വൈകുന്നേരം ഒരു മണിക്കൂറാണ്‌ റേഡിയോ പ്രക്ഷേപണം. അന്തേവാസികള്‍ താമസിക്കുന്ന സെല്ലുകളിലും ബാരക്കുകളിലും സ്‌ഥാപിച്ചിരിക്കുന്ന സ്‌പീക്കറില്‍ കൂടി റേഡിയോ കേള്‍ക്കാം.
സംസ്‌ഥാനത്ത്‌ ആദ്യമായാണ്‌ ജയിലില്‍നിന്നു ഇത്തരം ഒരു സംരംഭം ഉണ്ടാകുന്നത്‌. തടവുകാരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ആണ്‌ ഇത്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഇഷ്‌ടഗാനങ്ങള്‍ക്കുള്ള ശ്രുതിലയം, പ്രധാനപ്പെട്ട ജയില്‍ വാര്‍ത്തകള്‍, പ്രൈംടൈം ന്യൂസ്‌, ക്രിമിനല്‍ നിയമങ്ങളെയും പ്രധാനപ്പെട്ട കോടതി ഉത്തരവുകളും പ്രതിബാധിക്കുന്ന നിയമബോധനം, ആരോഗ്യരംഗം, സിനിമ നിരൂപണത്തിനു വേണ്ടിയുള്ള സിനിടാക്കിസ്‌ എന്നിവയും ഒരുക്കിയിട്ടുണ്ട്‌. ജയില്‍ അന്തേവാസികള്‍ തന്നെയാണ്‌ റേഡിയോ ജോക്കികള്‍.
എണ്ണൂറില്‍പ്പരം അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും ജയില്‍ റേഡിയോ ആസ്വാദിക്കാന്‍ കഴിയും. ജയില്‍ ഗായികമാരുടെ നേതൃത്വത്തിലുള്ള മ്യൂസിക്‌ ബാന്റായ ഫ്രീഡം മെലഡിയാണ്‌ റേഡിയോ പരിപാടിയുടെ മുഖ്യ സൂത്രധാരന്‍മാര്‍. എഡിറ്റിങ്ങും രചനയും ഇവര്‍തന്നെയാണ്‌ നിര്‍വഹിക്കുന്നത്‌.
റേഡിയോയുടെ സ്വിച്ച്‌ ഓണ്‍ കര്‍മം മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍ നിര്‍വഹിച്ചു. ജയില്‍ അന്തേവാസികളുടെ മാനസിക സംഘര്‍ഷം കുറയ്‌ക്കുന്നതിനും ശിക്ഷാ കാലാവധിക്കുശേഷം സാധാരണ ജീവിതം നയിക്കുന്നതിന്‌ അവരെ പ്രാപ്‌തരാക്കുന്നതിനുമുള്ള കലാപ്രകടനത്തിന്‌ റേഡിയോ അവസരമൊരുക്കും.
സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ്‌ കറപ്‌ഷണല്‍ ഹോം വിയ്യൂരും സ്‌റ്റേറ്റ്‌ റിസോഴ്‌സ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ജയില്‍ അന്തേവാസികള്‍ക്കായുള്ള സംയുക്‌ത തൊഴില്‍ പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ്‌ വിതരണം മന്ത്രി നിര്‍വഹിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്റെ സഹകരണത്തോടെ 15 പേര്‍ക്കാണ്‌ പരിശീലനം നല്‍കിയത്‌.
ജയിലില്‍ 60 സെന്റ്‌ സ്‌ഥലത്ത്‌ കരനെല്‍ കൃഷിക്ക്‌ മന്ത്രി വിത്തു വിതച്ചു. ജയിലില്‍ പുതുതായി ഉല്‍പ്പാദിപ്പിക്കുന്ന സോപ്പ്‌, പൗഡര്‍, ഹാന്റ്‌ വാഷ്‌, ഡിഷ്‌ വാഷ്‌, ചിക്കന്‍ ഫ്രൈ എന്നിവ മന്ത്രി പുറത്തിറക്കി. തടിയിലുള്ള കളിപ്പാട്ടങ്ങളും ചിരട്ടയിലുള്ള കൗതുക വസ്‌തുക്കളും ജയിലില്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്ന്‌ അധ്യക്ഷത വഹിച്ച സൂപ്രണ്ട്‌ എം.കെ. വിനോദ്‌ കുമാര്‍ പറഞ്ഞു. സ്‌റ്റേറ്റ്‌ റിസോഴ്‌സ് സെന്റര്‍ ഡയറക്‌ടര്‍ ഡോ. എന്‍.ബി. സുരേഷ്‌ കുമാര്‍, ജയില്‍ അഡൈ്വസറി ബോര്‍ഡ്‌ അംഗം പ്രദീപ്‌ കുമാര്‍, ജെ.എസ്‌.എസ്‌. ഡയറക്‌ടര്‍ സുധ, വെല്‍ഫെയര്‍ ഓഫീസര്‍മാരായ ഒ.ജെ. തോമസ്‌, സജി സൈമണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 15 May 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW