Saturday, May 19, 2018 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 12.09 AM

നഗരത്തില്‍ പതിച്ചുനല്‍കിയ ഭൂമി പൊതുവഴിയായി നിലനിര്‍ത്തും

uploads/news/2018/05/216982/1.jpg

പാലക്കാട്‌: ജില്ലാ ഭരണകൂടം സ്വകാര്യ വ്യക്‌തിക്ക്‌ പതിച്ചുനല്‍കിയ നഗരസഭയുടെ അധീനതയിലുള്ള ഭൂമി പൊതുവഴിയായി നിലനിര്‍ത്താന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇവിടെ മതില്‍കെട്ടുന്നത്‌ തടഞ്ഞ്‌ നോട്ടീസ്‌ നല്‍കും. നഗരസഭ പൊതുവഴി എന്ന ബോര്‍ഡും സ്‌ഥാപിക്കും.
ഇതുസംബന്ധിച്ച്‌ പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ പാസാക്കി.കോര്‍ട്ട്‌ റോഡില്‍നിന്നും പഴയ പാളയപേട്ടയിലേക്ക്‌ പോകുന്ന തോട്ടിപാതയാണ്‌ സ്വകാര്യ വ്യക്‌തി മതിലുകെട്ടി കൈവശപ്പെടുത്തുന്നതെന്ന്‌ പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചു. സ്‌ഥലം നഗരസഭയുടെ അധീനതയിലുള്ളതാണെന്നാണ്‌ വില്ലേജ്‌ രേഖയെന്ന്‌ സി.പി.എം അംഗം ആര്‍. ഉദയകുമാര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ മതില്‍ പൊളിച്ച്‌ സ്‌ഥലം പൊതുവഴിയായി നിലനിര്‍ത്തണം.
എന്നാല്‍, സര്‍ക്കാര്‍ നിശ്‌ചയിക്കുന്ന വിലയ്‌ക്ക് ഈ സ്‌ഥലം വിട്ടുനല്‍കാന്‍ 1976, 2012, 2013 വര്‍ഷങ്ങളില്‍ കൗണ്‍സില്‍ തീരുമാനമുണ്ടെന്നും അതിനാല്‍ നിയമപരമായി നിലനില്‍ക്കുന്ന തീരുമാനമെടുക്കണമെന്നും വൈസ്‌ ചെയര്‍മാന്‍ സി. കൃഷ്‌ണകുമാര്‍ പറഞ്ഞു. നിയമോപദേശം തേടണമെന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ. ഭവദാസും പറഞ്ഞു.896 ചതുരശ്രഅടി (2.09 സെന്റ്‌) സ്‌ഥലം 20.75 ലക്ഷം ഈടാക്കി പതിച്ചുനല്‍കി ജില്ലാ കലക്‌ടര്‍ കഴിഞ്ഞവര്‍ഷം ഉത്തരവിട്ടിട്ടുണ്ടെന്ന്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
ഈ ഉത്തരവ്‌ നടപ്പാക്കാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്‌. സര്‍ക്കാര്‍ അനുമതിയോടെയല്ല ഇതെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സ്‌ഥലം പൊതുവഴിയായി നിലനിര്‍ത്താനുള്ള തീരുമാനം.ബി.ഒ.സി റോഡിലെ മേല്‍പ്പാലത്തില്‍ പട്ടിക്കര ഭാഗത്തായി രൂപപ്പെട്ട കുഴികള്‍ അടയ്‌ക്കാന്‍ റോഡ്‌സ് ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷനോടും വി.എച്ച്‌. റോഡിന്‌ സമാന്തരമായി പാലത്തിനടിയിലൂടെ പോകുന്ന വഴിയിലെ കുഴികള്‍ അടയ്‌ക്കാന്‍ പൊതുമരാമത്ത്‌ വകുപ്പിനോടും ആവശ്യപ്പെടാനുള്ള പ്രമേയം അംഗീകരിച്ചു. ജില്ലാ ആശുപത്രിയിലെ തകര്‍ന്നുവീണ മതില്‍ എത്രയും വേഗം പുനഃസ്‌ഥാപിക്കാന്‍ ജില്ലാ പഞ്ചായത്തിന്‌ കത്തുനല്‍കും.തകര്‍ച്ചയിലായ മുനിസിപ്പല്‍ ബസ്‌ സ്‌റ്റാന്‍ഡും മീന്‍ മാര്‍ക്കറ്റും പൊളിക്കുമ്പോള്‍ അവിടത്തെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുമെന്ന്‌ വൈസ്‌ ചെയര്‍മാന്‍ അറിയിച്ചു. ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷയായി. എ. കുമാരി, എം. മോഹന്‍ബാബു, രാജേശ്വരി ജയപ്രകാശ്‌, കെ. മണി, സെയ്‌തലവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 15 May 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW