Wednesday, November 14, 2018 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 04 May 2018 12.10 AM

രാഷ്‌ട്രീയത്തിലായാലും കലയിലായാലും കലഹങ്ങളല്ല കൈകോര്‍ക്കലുകളാണ്‌ വേണ്ടത്‌ : ഇ.കെ ഷാഹിന

ഇരിട്ടി: വീട്ടുമുറ്റത്തെത്തിയിരിക്കുന്ന ഫാസിസത്തെ നേരിടാന്‍ സമൂഹം ഒന്നടങ്കം കൈകോര്‍ത്ത്‌ രംഗത്തിറങ്ങണമെന്ന്‌ പ്രശസ്‌ത എഴുത്തുകാരി ഇ.കെ ഷാഹിന പറഞ്ഞു.
എഴുത്തുകാര്‍ ക്രൂശിക്കപ്പടുന്ന കാലത്ത്‌ എഴുത്ത്‌ വായനക്കാരില്‍ എത്തുന്നതോടെ എഴുത്തുകാരന്റെ മറ്റൊരു തുടക്കമാണ്‌ സംഭവിക്കുന്നതെന്നും സാഹിത്യത്തിന്റെ ഒഴുക്കു പോലും തടസ്സപ്പെടുന്ന കാലത്ത്‌ രാഷ്‌ട്രീയത്തിലായാലും കലയിലായാലും കലഹങ്ങളല്ല കൈകോര്‍ക്കലുകളാണ്‌ വേണ്ടതെന്ന്‌ ഷാഹിന അഭിപ്രായപ്പെട്ടു.
പായം ഗ്രാമീണ ഗ്രന്ഥാലയത്തില്‍ യുവത യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പുസ്‌തക ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അവര്‍.
വായനാ വര്‍ഷാചരണത്തിന്റെ ഭാഗമായി പായത്ത്‌ നടന്നു വരുന്ന പുസ്‌തക ചര്‍ച്ചയില്‍ ഫാന്റം ബാത്ത്‌ എന്ന കഥാസമാഹാരത്തിന്റെ ആദ്യാവതരണം ബാബുരാജ്‌ അയ്ല്ലൂയര്‍ നടത്തി
.മനോഹരന്‍ കൈതപ്രം ,പ്രജിത നമ്പ്യാര്‍, രഞ്‌ജിത്‌ കമല്‍, എം.വി ദിനചന്ദ്രന്‍ ,എം .ഷാജി , ,തേജശ്രീ , കെ.അമ്പിളി , കെ. വീണ, സി.പി സിമി , കെ.ദിനീഷ്‌, കെ. ഐശ്വര്യ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 04 May 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW