Monday, December 10, 2018 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 12.54 AM

മാന്നാനം കെ.ഇ. കോളജില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 250 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം; വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഇടയാക്കിയത് അധികൃതരുടെ അലംഭാവം

uploads/news/2018/04/209429/1.jpg

മാന്നാനം: വിദ്യാര്‍ഥിയുടെ മരണത്തിലേക്കു നയിച്ച മഞ്ഞപ്പിത്തം മേഖലയില്‍ പടര്‍ന്നതിനു പിന്നില്‍ അധികൃതരുടെ അലംഭാവവും ജലമലിനീകരണവും.
കെ.ഇ. കോളജിലെ ഇരുന്നൂറിലേറെ പേര്‍ക്കാണു മഞ്ഞപ്പിത്തം കണ്ടെത്തിയത്‌. രോഗം കണ്ടെത്തിയ സമയത്തു തന്നെ ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടലുണ്ടായിരുന്നുവെങ്കില്‍ ഇത്രയേറെ പേരിലേക്ക്‌ രോഗം പടരില്ലായിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നു. കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി പ്രേംസാഗറിന്റെ മരണത്തോടെയാണു രോഗവിവരത്തിന്റെ തീവ്രത പുറം ലോകമറിയുന്നത്‌.
മഞ്ഞപ്പിത്തം മേഖലയില്‍ പൊട്ടിപ്പുറപ്പെട്ടത്‌ ഡിസംബര്‍ - ജനുവരി മാസത്തിലാണ്‌. കോളജിലും സമീപ പ്രദേശത്തെ വീടുകളിലുമായിരുന്നു ആദ്യം രോഗം കണ്ടെത്തിയത്‌. കോളജിലെ സ്‌പോര്‍ട്‌സ്‌ ഹോസ്‌റ്റലിലെ വിദ്യാര്‍ഥികള്‍ കുളിക്കുന്ന വെള്ളം പുറത്തേയ്‌ക്കൊഴുകുന്നുവെന്നും ഇതാണു രോഗകാരണമെന്നും സമീപവാസികള്‍ പരാതിപ്പെട്ടിരുന്നു.

ഫെബ്രുവരി പകുതിയോടെ നിരവധിപ്പേരിലേക്കു രോഗം പടര്‍ന്നതോടെ കോളജില്‍ ഒരാഴ്‌ച അവധിയും നല്‍കി. നാല്‍പ്പതു പേര്‍ക്കു രോഗം സ്‌ഥിരീകരിച്ചതയാണ്‌ ആരോഗ്യ വകുപ്പിന്റെ കണക്ക്‌. നൂറിലേറെ പേര്‍ക്ക്‌ രോഗം ബാധിച്ചതായി കോളജ്‌ അധികൃതരും സമ്മതിക്കുന്നുണ്ട്‌. നിലവില്‍ ഒരാള്‍ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളതായും കോളജ്‌ അധികൃതര്‍ പറയുന്നു. എന്നാല്‍, 97 ആണ്‍കുട്ടികളും 27 പെണ്‍കുട്ടികളും 13 അധ്യാപകരും ഉള്‍പ്പെടെ 137 പേര്‍ക്ക്‌ രോഗം ബാധിച്ചതായി വാദമുണ്ട്‌. എന്നാല്‍, ഇരുന്നൂറിലേറെ പേര്‍ക്കു രോഗം ബാധിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു. കോളജ്‌ കാന്റീനടുത്തുള്ള കിണറിനോടു ചേര്‍ന്നു സ്‌ഥിതിചെയ്യുന്ന സെപ്‌ടിക്‌ ടാങ്ക്‌ കവിഞ്ഞതാണ്‌ രോഗാണുക്കള്‍ പടരാന്‍ കാരണമായി പറയപ്പെടുന്നത്‌. എന്നാല്‍, ഇത്തരമൊരു സാഹചര്യം കണ്ടില്ലെന്നാണ്‌ ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാല്‍, കോളജിനോടു ചേര്‍ന്നുള്ള കിണറ്റിലെ വെള്ളം ഉപയോഗിച്ചവര്‍ക്കാരു രോഗബാധ ആദ്യം കണ്ടെത്തിയതത്രേ. മെഡിക്കല്‍ കോളജില്‍ നിന്നുള്‍പ്പെടെ മലിനജലം എത്തിച്ചേരുന്ന പാടത്തെ കിണറ്റിലെ മലിനജലം പമ്പ്‌ ചെയ്‌തു കിണറ്റിലെത്തിച്ചാണു കോളജിലെ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചിരുന്നത്‌. ഈ വെള്ളമാണു വില്ലനായി മാറിയതെന്നാണ്‌ സംശയം.

രോഗാണുവുണ്ടെന്നു കണ്ടെത്തിയ കിണറിനോടും കാന്റീനിനോടും ചേര്‍ന്നാണ്‌ കോളേജിലെ സെല്‍ഫ്‌ ഫൈനാന്‍സിങ്ങ്‌ ബ്ലോക്ക്‌ പണിതിരിക്കുന്നത്‌. എഴുന്നൂറിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്‌. ഈ ബ്ലോക്കിന്റെ താഴത്തെ നിലയിലുള്ള സ്‌പോര്‍ട്‌സ്‌ ഹോസ്‌റ്റലിലെ കുട്ടികളിലാണ്‌ ആദ്യം രോഗം പിടിപെട്ടത്‌. ഹോസ്‌റ്റലിലെ 44 പേരില്‍ 42 പേര്‍ക്കും അസുഖം പിടിപെട്ടിരുന്നു. ഇതേത്തുടര്‍ന്ന്‌ ഹോസ്‌റ്റല്‍ അടയ്‌ക്കുകയും കുട്ടികളെ കോളജിനു പുറത്തുള്ള ബി.എഡ് ഹോസ്‌റ്റലിലേക്ക്‌ മാറ്റി പാര്‍പ്പിക്കുകയും ചെയ്‌തിരുന്നു. അടച്ചിട്ട കോളജ്‌ ഒരാഴ്‌ചയ്‌ക്കു ശേഷം തുറന്നുവെങ്കിലും രോഗബാധ തടയാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ എടുത്തില്ലെന്നും ആരോപണമുണ്ട്‌. അതേ സമയം ശുദ്ധജലം വിതരണം നടത്താന്‍ പുതിയ പ്ലാന്റ്‌ ഉള്‍പ്പെടെ സജ്‌ജീകരണങ്ങള്‍ ചെയ്‌തതായി അധികൃതര്‍ വ്യക്‌തമാക്കി.

മാന്നാനത്ത്‌ മഞ്ഞപ്പിത്തം പണ്ടേ വില്ലന്‍

കോട്ടയം: മെഡിക്കല്‍ കോളജ്‌, മാന്നാനം മേഖലകളില്‍ മഞ്ഞപ്പിത്തം പണ്ടേ വില്ലന്‍. നിരവധി പേരുടെ ജീവനെടുത്തിട്ടുള്ള രോഗം പല തവണ പ്രദേശത്തെ വിറപ്പിച്ചിട്ടുണ്ട്‌. 2005ല്‍ മെഡിക്കല്‍ കോളജ്‌ ഭാഗത്തു ജനങ്ങളെ ഭീതിയിലാക്കി നിരവധി പേരില്‍ രോഗം റിപ്പോര്‍ട്ട്‌ ചെയ്‌തായിരുന്നു ഇതുവരെയുള്ള പ്രധാന മഞ്ഞപ്പിത്ത കേസ്‌. യുവഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെ 92 പേരിലാണ്‌ അന്നു മഞ്ഞപ്പിത്തം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ആദ്യം മെഡിക്കല്‍ കോളജ്‌ കോമ്പൗണ്ടിലെ വിദ്യാര്‍ഥികളിലും ജീവനക്കാരിലും കണ്ടെത്തിയ രോഗം പിന്നീട്‌ സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെ വിവാദമായി.

തുടര്‍ന്ന്‌ ആരോഗ്യവകുപ്പിന്റെ കര്‍ശന ഇടപെടലിനെത്തുടര്‍ന്നാണു രോഗം നിയന്ത്രണവിധേയമായത്‌. മൂന്നുമാസത്തോളം രോഗം പ്രദേശത്തെ ഭീതിയിലാക്കിയിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറന്തള്ളുന്ന ജലസ്രോതസുകളാണ്‌ രോഗം പകരാന്‍ കാരണമാക്കിയത്‌. അന്നത്തെ സാഹചര്യം തന്നെയാണ്‌ ഇപ്പോഴും തുടരുന്നതെന്നു പ്രദേശവാസികള്‍ പറയുന്നു. പിന്നീട്‌, മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ജലശുദ്ധീകരണ പ്ലാന്റ്‌ ഉള്‍പ്പെടെ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും പ്രവര്‍ത്തനം തൃപ്‌തികരമല്ല.
വെള്ളൂര്‍ ട്രോപ്പിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ അന്നു നടത്തിയ പഠനത്തില്‍ മെഡിക്കല്‍ കോളജളില്‍ മലിന ജലം ഒഴുകിയെത്തുന്ന തോടുകളും സമീപ പ്രദേശങ്ങളിലെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ രോഗാണുക്കള്‍ നിറഞ്ഞതാണെന്നു കണ്ടെത്തുകയും ചെയ്‌തിരുന്നു.

Ads by Google
Advertisement
Tuesday 17 Apr 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW