Tuesday, April 17, 2018 Last Updated 15 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 12.51 AM

ഒന്നര കിലോ കഞ്ചാവുമായി വീട്ടമ്മ അറസ്‌റ്റില്‍

uploads/news/2018/04/209414/2.jpg

കൊല്ലം: കോളജ്‌ വിദ്യര്‍ഥികള്‍ക്കും നിര്‍മാണ
മത്സ്യബന്ധന തൊഴിലാളികള്‍ക്കും വ്യാപകമായി കഞ്ചാവു വില്‍പന നടത്തുന്ന സംഘത്തിലെ ഒരു വീട്ടമ്മയെ ഷാഡോ പോലീസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. കൊല്ലം ശക്‌തികുളങ്ങര
സരളഭവനില്‍ രാഗിലത(32)യാണ്‌ പിടിയിലായത്‌. ഇവര്‍ രണ്ടു മാസം മുമ്പ്‌
അഞ്ചു കിലോ കഞ്ചാവുമായി കരുനാഗപ്പള്ളി എക്‌സൈസ്‌ സംഘത്തിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ മാസം ജയില്‍ മോചിതയായ ഇവര്‍
വീണ്ടും ഈ തൊഴില്‍ തുടരവെയാണു വീണ്ടും പിടിയിലായത്‌. തമിഴ്‌നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗം അഞ്ചു വയസുള്ള മകനുമായി യാത്രചെയ്‌താണു കഞ്ചാവ്‌ കടത്തുന്നത്‌.
ഫോണിലൂടെ ആവശ്യപ്പെടുന്നവര്‍ക്ക്‌ സന്ധ്യാസമയത്ത്‌ എത്തിച്ചു കൊടുക്കുന്നതാണ്‌ ഇവരുടെ രീതി. നാട്ടുകാര്‍ക്കോ പരിസരവാസികള്‍ക്കൊ യാതൊരുവിധ സംശയവും തോന്നാത്ത രീതിയിലാണ്‌ ഇവര്‍ കഞ്ചാവ്‌ കച്ചവടം നടത്തിയിരുന്നത്‌. ജയില്‍ മോചിതയായ ഇവര്‍ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഭര്‍ത്താവ്‌
എഴുകോണ്‍ സ്വദേശിയായ സ്‌റ്റീഫന്‍ കഞ്ചാവു കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്‌. ജില്ലയില്‍ മയക്കുമരുന്നുവിരുദ്ധ സംഘമായ
ഡാന്‍സാഫ്‌ രൂപീകരിച്ചശേഷം ഈ മാസം നടത്തുന്ന മൂന്നാമത്തെ വലിയ കഞ്ചാവു വേട്ടയാണിത്‌. കൊല്ലം ഈസ്‌റ്റ് സി.ഐ. മഞ്ചുലാല്‍, വനിതാ എസ്‌.ഐ. അനിതാകുമാരി,
ഈസ്‌റ്റ് എസ്‌.ഐ. അബ്‌ദുള്‍ റഹ്‌മാന്‍, ഷാഡോ എസ്‌.ഐ. വിപിന്‍ കുമാര്‍, എ.സി.പി.ഒ. ശ്രീനിവാസന്‍, ഷാഡോ പോലീസുകാരായ ഹരിലാല്‍, സജു, സീനു, മനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Ads by Google
Advertisement
Tuesday 17 Apr 2018 12.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW