കല്‍പ്പറ്റ: സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ ജില്ലയില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്താനും കടകള്‍ അടപ്പിക്കാനും നേതൃത്വം നല്കിയ സംഘങ്ങള്‍ക്കെതിരെ ജില്ലാ പോലീസ് കേസെടുത്തു. കല്‍പ്പറ്റ, മേപ്പാടി, തിരുനെല്ലി എന്നിവിടങ്ങളില്‍ നിന്നാണ് 35 പേരെ മുന്‍കരുതലായി അറസ്റ്റ് ചെയ്തു. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ആര്‍ബി കൃഷ്ണ ഐപിഎസ് വ്യക്തമാക്കി. കല്‍പ്പറ്റയില്‍ കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും നേതൃത്വം നല്കിയ മുഹമ്മദലി, നൂറുദീന്‍,അനസ്, അബ്ദുള്‍ ജംഷീദ്, ഷൈജല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലഹള ഉണ്ടാക്കാനുള്ള ശ്രമം, വഴി തടയല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഐപിസി 143, 147,148 , കേരള പോലീസ് ആക്ട് 117 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് . കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി കല്‍പ്പറ്റ പോലീസ് അറിയിച്ചു. രാവിലെ മേപ്പാടിയില്‍ നിന്നും തുടങ്ങി കല്‍പ്പറ്റ, പിണങ്ങോട്, പൊഴുതന, വെള്ളമുണ്ട, എടവക മുതലായ പ്രദേശങ്ങളിലും പിന്നീട് മാനന്തവാടിയടക്കമുള്ള സ്ഥലങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ തടിച്ചുകൂടുകയും വ്യാപകമായി കടകള്‍ അടപ്പിക്കുകയുമായിരുന്നു. പതിവുപോലെ രാവിലെ കടകള്‍ തുറക്കുകയും വാഹനങ്ങള്‍ നിരത്തിലിറങ്ങുും ചെയ്തിരുന്നു. രാവിലെ പത്തുമണിയോടെയാണ് ജില്ലയിലുടനീളം ഹര്‍ത്താല്‍ അനുകൂലികള്‍ മാര്‍ഗതടസം സൃഷ്ടിച്ച് രംഗത്തിറങ്ങിയത്.
പിഞ്ചുകുഞ്ഞിനെ കൊല ചെയ്തവര്‍ക്കെതിരേ ഭരണകൂടം വേണ്ട വിധത്തില്‍ പ്രതിഷേധിക്കുന്നില്ലെന്നു, തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ നടത്തുന്ന കക്ഷിരാഷ്ട്രീയ സംഘടനകള്‍ ഈ വിഷയത്തില്‍ ഹര്‍ത്താല്‍ നടത്തുന്നില്ലെന്നും ആരോപിച്ച് ജനകീയ ഹര്‍ത്താലെന്ന പേരിലാണ് സമൂഹ്യ മാധ്യമങ്ങളില്‍ ഹര്‍ത്താല്‍ ആഹ്വാനം പ്രചരിച്ചത്. ഹര്‍ത്താല്‍ അവനവന് ഏറ്റെടുക്കണമെന്നും ഒരു സംഘടനയുടേയും പിന്തുണ വേണ്ടെന്നുമാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ പ്രചരിപ്പിച്ചത്. മുമ്പും സമാനമായ രീതിയില്‍ ഹര്‍ത്താല്‍ ആഹ്വാനം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നുവെങ്കിലും ഏശിയിരുന്നില്ല. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയിലെ ഹര്‍ത്താല്‍ ആഹ്വാനം ഏശില്ലെന്ന് കരുതിയാണ് വ്യാപാരികള്‍ കടകള്‍ തുറന്നത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തിരുത്തി യുവാക്കള്‍ സംഘടിച്ച് എത്തിയപ്പോള്‍ ആദ്യം പ്രതിഷേധിച്ചുവെങ്കിലും പിന്നീട് വ്യാപാരികള്‍ കടകള്‍ അടക്കുകയായിരുന്നു.ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട് പുല്‍പ്പള്ളിയില്‍ രാവിലെ യുത്ത്ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വാട്സാപ്പ ്കുട്ടായ്മയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്കുശേഷം പ്രകടനം നടത്തി. വ്യാപാരികളോട് കട അടയ്ക്കണമെന്നാവശ്യപ്പെട്ടത് ടൗണില്‍ ചെറിയ സംഘര്‍ഷ സാധ്യത ഉളവാക്കി. പുല്‍പ്പള്ളി അഡീഷണല്‍ എസ്.ഐ.മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ് ഇടപെട്ടതിനാല്‍ സംഘര്‍ഷസാധ്യത ഇല്ലാതാക്കി. അടച്ച ഏതാനും കടകള്‍ വ്യാപാരികള്‍ ഇടപെട്ടു തുറപ്പിച്ചതായി വാട്സാപ്പ് പ്രവര്‍ത്തകര്‍ പറഞ്ഞു. അതിനിടെ പുല്‍പ്പള്ളിയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വ്യാപാരി നേതൃത്വം അറിയിച്ചു.
സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ഒട്ടേറെ ആളുകള്‍ ഹര്‍ത്താല്‍ കാരണം ബുദ്ധിമുട്ടിലായി. വിഷുപിറ്റേന്നായതിനാല് ധാരാളം യാത്രക്കാര്‍ വാഹനം കാത്ത് നിന്ന് വലഞ്ഞു. സ്വകാര്യ ബസുടകള്‍ ഓട്ടം നിറുത്തിയതിനാല്‍ കെ.എസ്.ആര്.ടി.സി.
ബസുകളില്‍ നല്ല തിരക്കായിരുന്നു.