Monday, December 10, 2018 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 12.11 AM

ചെങ്ങറ: അനിശ്‌ചിതകാല സത്യഗ്രഹം ആരംഭിച്ചു

uploads/news/2018/04/209395/1.jpg

പത്തനംതിട്ട: കരുത്തറിയിച്ച പ്രകടനത്തോടെ ചെങ്ങറയിലെ അംബേദ്‌കര്‍ സ്‌മാരക മാതൃക ഗ്രാമവികസന സമിതി കലക്‌ടറേറ്റ്‌ പടിക്കല്‍ അനിശ്‌ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു.
ബാലാവകാശ കമ്മിഷന്‍, ഗോത്രവര്‍ഗ കമ്മിഷന്‍ ഉത്തരവുകള്‍ നടപ്പാക്കുക, ചെങ്ങറയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക്‌ അംഗീകാരം നല്‍കുക തടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്ന്‌ സ്‌ത്രീകളടക്കം മുന്നൂറോളം പേര്‍ പങ്കടുത്ത പ്രകടനത്തോടെയാണ്‌ സത്യഗ്രഹം ആരംഭിച്ചത്‌.
ഡി.എച്ച്‌. ആര്‍. എം ചെയര്‍പേഴ്‌സണ്‍ സെലീന പ്രക്കാനം സത്യഗ്രഹം ഉദ്‌ഘാടനം ചെയ്‌തു. ഭൂരഹിതര്‍ക്ക്‌ കൃഷിയോഗ്യമായ ഭൂമി, വീട്‌, കുട്ടികളുടെ വിദ്യാഭ്യാസം, റേഷന്‍ കാര്‍ഡ്‌ തുടങ്ങിയവ ലഭിക്കുന്നതിനുളള സംസ്‌ഥാന വ്യാപകമാക്കുമെന്ന്‌ സെലിന പറഞ്ഞു.
സംസ്‌ഥാനത്തിന്റെ പകുതി ഭൂമി വിദേശ കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്ക്‌ വിറ്റിരിക്കുകയാണ്‌ സര്‍ക്കാര്‍. വിദേശ കുത്തകകളെ കേരളത്തില്‍ നിന്ന്‌ തൂത്തെറിയുന്നതു വരെ സമരം തുടരും. രാജമാണിക്യം റിപ്പോര്‍ട്ട്‌ നടപ്പാക്കണം. പട്ടിക വിഭാഗങ്ങള്‍ക്ക്‌ അനുവദിക്കുന്ന ഭൂമിക്ക്‌ ആരും പരിധി നിശ്‌ചയിച്ചിട്ടില്ല. ഒന്നിനും കൊളളാത്ത രണ്ടോ മൂന്നോ സെന്റ്‌ ഭൂമികൊണ്ട്‌ ഭൂരഹിതരെ തൃപ്‌തിപ്പെടുത്താമെന്ന്‌ വിചാരിക്കേണ്ട. ഭൂമി ചോദിച്ചു സമരം ചെയ്യുന്നവരെ തീവ്രവാദകളായി മുദ്ര കുത്താനുളള ശ്രമമാണ്‌ നടക്കുന്നതെന്ന്‌ സെലീന കുറ്റപ്പെടുത്തി. സമര സമിതി നേതാവ്‌ ടി.ആര്‍. ശശി അധ്യക്ഷത വഹിച്ചു. അരിപ്പ, മുത്തങ്ങ ഭൂസമര നേതാക്കളായ ശ്രീരാമന്‍ കൊയ്യോന്‍, എം. ഗീതാനന്ദന്‍, ബി. എസ്‌. പി ജില്ലാ പ്രസിഡന്റ്‌ പ്രസാദ്‌ ഉതിമൂട്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 17 Apr 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW