Friday, July 20, 2018 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 12.09 AM

ഹര്‍ത്താലില്‍ മലപ്പുറത്ത്‌ വ്യാപക സംഘര്‍ഷം

uploads/news/2018/04/209382/2.jpg

മലപ്പുറം: സോഷ്യല്‍ മീഡിയിയില്‍ പ്രചരിപ്പിക്കപ്പെട്ട ഹര്‍ത്താലില്‍ മലപ്പുറത്ത്‌ വ്യാപക സംഘര്‍ഷം. മലപ്പുറം മൂന്ന്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍
എഴു ദിവസത്തേക്ക്‌ മലപ്പുറം ജില്ലാ പോലീസ്‌ മേധാവി നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷന്‍ പരിധികളിലാണ്‌ മലപ്പുറം ജില്ലാ പോലീസ്‌ മേധാവി നിരോധനാജ്‌ഞ പുറപ്പെടുവിച്ചത്‌.
താനൂരില്‍ ഒരു കൂട്ടം ആളുകള്‍ അടച്ചിട്ട വ്യാപാര സ്‌ഥാപനങ്ങള്‍ തല്ലിതകര്‍ക്കു ക യും കൊള്ള ചെയ്യുകയും ചെയ്‌തു. കെ.എസ്‌.ആര്‍.ടി.സി.ബസുകള്‍ കല്ലെറിഞ്ഞ്‌ തകര്‍ത്തു, റോഡില്‍ വൈദ്യുതി കലുകളും, കല്ലുകളും, കുപ്പിച്ചില്ലുകളും നിരത്തി വാഹനസര്‍വീസുകള്‍ തടസെപ്പെടുത്തുകയും ചെയ്‌തു. താനൂരിലെ കെ.ആര്‍. ബേക്കറിയുടെ പൂട്ടുപ്പൊളിച്ച്‌ അകത്ത്‌ കടന്ന്‌ അലമാരകളും, മേശകളും,
കസേര കളൂം തല്ലിതകര്‍യ്‌ക്കുകയും ബേക്കറി, ഐസ്‌ ബോക്‌സ് എല്ലാം കൊള്ള ചെയ്യുകയും ചെയ്‌തു. കാട്ടുങ്ങല്‍ പടക്ക കടയിലും കയറി പടക്കങ്ങള്‍ പുറത്തേക്ക്‌ എറിയുകയും കവറുകളിലാക്കി കൊണ്ടു പോകയും ചെയ്‌ത, വന്ദന ടെക്‌സ്റ്റയില്‍ സിന്റെയും, വൈശാലി കൂള്‍ബാറിന്റെയും, എ.കെ ലോട്ടറി ഷോപ്പിന്റെ ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്‌തു, റോഡില്‍ ടയറുകള്‍ കത്തിച്ചാണ്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ച്‌ കൊണ്ടിരുന്നത്‌ ,പോലീസിന്‌ നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലറിഞ്ഞതോടെ പോലീസ്‌ ഗ്രനേഡുകള്‍പൊട്ടിച്ചതോടെയാണ്‌ അക്രമികള്‍ ഓടി മറഞ്ഞത്‌, നിരവധി പോലീസ്‌ വാഹനങ്ങള്‍ക്ക്‌ കല്ലെറില്‍
കേടുപാടുകള്‍ സംഭവിച്ചു. മലപ്പുറം ജില്ലാപോലീസ്‌ മേധാവി ദേബഷ്‌കുമാര്‍ ബഹറ താനൂര്‍ സന്ദര്‍ശ്ശിച്ചു.കടകള്‍ അക്രമിച്ചും അടപ്പിച്ചും വാഹനങ്ങള്‍ തടഞ്ഞും തകര്‍ത്തും അരാജകത്വം അഴിച്ചുവിട്ട ഹര്‍ത്താലിന്‌ പോപ്പുലര്‍ ഫ്രണ്ടും, എസ്‌.ഡി.പി.ഐയും ചിലയിടത്ത്‌ ഡി.വൈ.എഫ്‌.ഐ-സി.പി.എം, മുസ്ലിംലീഗ്‌, യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകരുമാണ്‌ നേതൃത്വം നല്‍കിയത്‌. അതിക്രമങ്ങള്‍ ചിത്രീകരിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമവുമുണ്ടായി.
പൊന്നാനിയില്‍ ഹര്‍ത്താലിന്റെ മറവില്‍ പതിനാലു വയസുകാരനെ പൊലീസ്‌ തല്ലിച്ചതച്ചു. പൊന്നാനി പാലപ്പെട്ടിയിലാണ്‌ പോലീസ്‌കുട്ടിയുടെ തല അടിച്ചു പൊട്ടിച്ചത്‌.
സോഷ്യല്‍ മീഡിയ കൂട്ടായ്‌മ ആഹ്വാനം ചെയ്‌ത ഹര്‍ത്താലിനിടെ റോഡിലിറങ്ങിയ പാലപ്പെട്ടി പുതിയിരുത്തി സ്വദേശി അജ്‌ഫല്‍ എന്ന പതിനാലു വയസുകാരനെയാണ്‌ പൊന്നാനി പൊലീസ്‌ നടുറോഡിലിട്ട്‌ ക്രൂരമായി മര്‍ദ്ദിച്ചത്‌. റോഡരികില്‍ നിന്നിരുന്ന അജ്‌ഫലിനെ പൊലീസ്‌ കഴുത്തിന്‌ പിടിച്ചു തള്ളുകയും, ലാത്തി കൊണ്ട്‌ കാലിലും, തലയിലും അടിക്കുകയായിരുന്നുവെന്ന്‌ പരിക്കേറ്റ്‌ പൊന്നാനി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ അജ്‌ഫല്‍ പറഞ്ഞു
പൊന്നാനി താലൂക്കിന്റെ വിവിധയിടങ്ങളില്‍ സമരക്കാര്‍ റോഡ്‌ ഉപരോധിക്കുകയും, പൊലീസിന്‌ നേരെ കല്ലെറിയുകയും, വാഹനങ്ങള്‍ തടയുകയും ചെയ്‌തത്‌ പൊതുജനങ്ങള്‍ക്ക്‌ പ്രയാസമായി. വിവിധ സംഭവങ്ങളില്‍ പതിനഞ്ചോളം പേരെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. പാലപ്പെട്ടി കാപ്പിരിക്കാട്‌, പോത്തനൂര്‍ എന്നിവിടങ്ങളില്‍ റോഡില്‍ ടയര്‍ കത്തിച്ചിട്ട്‌ ഗതാഗതം തടസ്സപ്പെടുത്തി.പൊന്നാനി ബസ്‌ സ്‌റ്റാന്റ്‌, ബിയ്യം എന്നിവിടങ്ങളില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു.പാലപ്പെട്ടിയില്‍ പോലീസിനു നേരെ കല്ലേറുമുണ്ടായി. വിവിധയിടങ്ങളില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു.വിവിധയിടങ്ങളില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത പതിനഞ്ചോളം പേരെയാണ്‌ പൊന്നാനി, പെരുമ്പടപ്പ്‌ സേ്‌റ്റഷനുകളിലായി കസ്‌റ്റഡിയിലെടുത്തത്‌.
തിരൂരില്‍ പരക്കെ അക്രമം. താനൂരില്‍ അക്രമത്തില്‍ പരുക്കേറ്റ 15പോലീസുകാരെ
തിരൂരിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വെട്ടത്ത്‌ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിനു നേരെയുണ്ടായ അക്രമത്തില്‍ ഒരാള്‍ക്ക്‌ പരുക്കേറ്റു.
വാട്‌സാപ്പ്‌ കൂട്ടായ്‌മയുടെ മറവില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌ ഒരു മതമൗലികവാദ തീവ്രവാദ സംഘടനയാണെ ന്ന സംശയം ബലപ്പെട്ട സാഹചര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. താനൂരിലെ അക്രമത്തില്‍ പരുക്കേറ്റ തൃശൂര്‍ ആര്‍.ആര്‍.എഫ്‌.യൂണിറ്റിലെ പോലീസുകാരായ അഖില്‍ (28) മനു (28) സ്‌റ്റാന്‍ലിന്‍ (29) ഷാല്‍ ജോ(28) അശ്വനീഫ്‌ (29) വിജേഷ്‌ (39) വിപിന്‍ (26) എന്നിവരാണ്‌ തിരൂര്‍ ജില്ലാ ആശുപത്രിയിലുള്ളത്‌. താനൂര്‍ റെയില്‍വെ സേ്‌റ്റഷന്‍ പരിസരത്ത്‌ തമ്പടിച്ച അക്രമികള്‍ പോലീസിനു നേരെ ശക്‌തമായ കല്ലേറു നടത്തുകയായിരുന്നു വിജേഷിന്‌ തലക്കും വിപിന്‌ കണ്ണിനുമാണ്‌ പരുക്ക്‌. വെട്ടം പടിയത്ത്‌ അമ്പാടി നഗറിലെ ശ്രീശാസ്‌താഭജനമഠത്തിന്റെ മതിലു തകര്‍ത്തു.ആലത്തിയൂരിലും ബി.പി.അങ്ങാടി കണ്ണംകുളത്തും തൃക്കണ്ടിയൂരിലും പോലീസ്‌ ലാത്തി വീശി. തിരൂരില്‍ ടി.സി.വി.ക്യാമറാമാനെ അക്രമികള്‍ മര്‍ദ്ദിച്ചു.ടി.സി.വി.ക്യാമറാമാന്‍ അതുല്‍ ആബ്ര(22) യെ ആണ്‌ മര്‍ദിച്ചത്‌.രാവിലെ ഏഴേ മുക്കാലോടെ ടയര്‍ കത്തിച്ച്‌ ഗതാഗതം മുടക്കുന്നത്‌ ചിത്രീകരിക്കുന്നതിനിടെയാണ്‌ സംഭവം.ക്യാമറ പിടിച്ചു വാങ്ങി ദൃശ്യങ്ങള്‍ മായ്‌ക്കാനും ശ്രമിച്ചു.പുത്തനത്താണി, വൈലത്തൂര്‍ എന്നിവിടങ്ങളില്‍ റോഡില്‍ ടയര്‍ കത്തിച്ച്‌ ഗതാഗതം പൂര്‍ണ്ണമായും സ്‌തംഭിപ്പിച്ചു. വീണു പരുക്കേറ്റ ഒരാളുമായി ആശുപത്രിയിലേക്ക്‌ പോവുകയായിരുന്ന സേവാഭാരതിയുടെ ആംബുലന്‍സ്‌ ആക്രമിച്ചു. കല്ലേറില്‍ പരിക്കേറ്ററുമേഷിനെ (29) കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.ചെമ്മാട്‌ ടൗണ്‍, തിരൂരങ്ങാടി, മൂന്നിയൂര്‍, കക്കാട്‌, തലപ്പാറ, കൂരിയാട്‌തുടങ്ങിയിടങ്ങളിലെ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു. രാവിലെ തുറന്നിരുന്ന ഹോട്ടലുകളുള്‍പ്പെടെ എല്ലാകടകളും സമരാനുകൂലികളെത്തി അടപ്പിച്ചു.നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളും തടഞ്ഞു.
രാവിലെ പൂക്കിപ്പറമ്പില്‍ ദേശീയപാതയിലും തിരൂരങ്ങാടിയിലും റോഡ്‌ തടഞ്ഞവരെ പോലീസ്‌ വിരട്ടിയോടിച്ചു. കൂരിയാട്‌
കെ.എസ്‌.ആര്‍.ടി.സി. ബസിന്റെ ഗ്ലാസ്‌ തകര്‍ത്തു. മിക്കയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും നടന്നു. തലപ്പാറയില്‍ നിന്നാരംഭിച്ച്‌ ചെമ്മാട്‌ വഴി ആയിരത്തോളം യുവാക്കള്‍ പങ്കെടുത്ത വന്‍പ്രതിഷേധപ്രകടനവും നടന്നു. കക്കാട്‌ ദേശീയപാതയില്‍ പ്രകടനക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അവശ്യസര്‍വീസുകള്‍ മാത്രം വിട്ടയക്കുകയും മറ്റു വാഹനങ്ങള്‍ ഏതാനും മിനുട്ട്‌ സമയം തടഞ്ഞുവെച്ച്‌ പിന്നീട്‌ വിട്ടയക്കുകയായിരുന്നു.. ഈ സമയം വിരലിലെണ്ണാവുന്ന പോലിസുകാര്‍ മാത്രമാണ്‌ കക്കാടുണ്ടായിരുന്നത്‌. ഇതിനിടെ വിവാഹപാര്‍ട്ടികളുടെ കാര്‍ തടഞ്ഞതോടെ പോലീസ്‌ ലാത്തിവീശി. ഇതോടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമായി. ഇതിനിടെ പോലീസിനുനേരെ കല്ലേറുമുണ്ടായി. കല്ലേറില്‍ തിരൂരങ്ങാടി പോലീസ്‌ സേ്‌റ്റഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ റഫീഖിന്‌പരിക്കേറ്റു. ഇയാളെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്‌ കൂടുതല്‍ പോലീസെത്തി ഗതാഗതം പുനഃസ്‌ഥാപിച്ചു. ഇതോടെ ഹര്‍ത്താലനുകൂലികള്‍ പിരിഞ്ഞുപോയി. പോലീസിനെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പോലിസ്‌ കേസ്സെടുത്തു.
വ്യാപക അക്രമത്തെ തുടര്‍ന്ന്‌ മലപ്പുറം ജില്ലയിലെ താനൂര്‍,തിരൂര്‍ പരപ്പനങ്ങാടി പോലീസ്‌ സേ്‌റ്റഷന്‍ പരിധിയില്‍ പോലീസ്‌ നിയമത്തിലെ 78,79 വകുപ്പുകള്‍ പ്രകാരം ജില്ലാ പോലീസ്‌ മേധാവി നിരോധനാജ്‌ഞ പുറപ്പെടുവിച്ചത്‌.
മേഖലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ്‌ നടപടി. ഇതിന്‍ പ്രകാരം പൊതുസമ്മേളനങ്ങള്‍ പ്രകടനങ്ങള്‍,റാലികള്‍ എന്നിവ നിരോധിച്ചുട്ടുണ്ട്‌. അക്രമത്തിനുപയോഗിക്കുന്ന കല്ലുകളും ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും ശേഖരിക്കുന്നത്‌ കുറ്റകരമാണ്‌.

Ads by Google
Advertisement
Tuesday 17 Apr 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW