Tuesday, October 23, 2018 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 12.08 AM

പോലീസും ഹര്‍ത്താലനുകൂലികളും ഏറ്റുമുട്ടി, ആറു പേര്‍ക്ക്‌ പരുക്ക്‌ തലശേരിയിലും ഇരിട്ടിയിലും സംഘര്‍ഷം നിരവധിപ്പേര്‍ കസ്‌റ്റഡിയില്‍

uploads/news/2018/04/209374/1.jpg

കണ്ണൂര്‍: ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ ജില്ലയില്‍ പരക്കെ അക്രമം. പലയിടങ്ങളിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്‌തു. വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായി. അപ്രഖ്യാപിത ഹര്‍ത്താലില്‍ യാത്രക്കാരും ഏറെ വലഞ്ഞു. രാവിലെ പതിവുപോലെ സര്‍വ്വീസ്‌ നടത്തിയ ബസുകള്‍ ഉച്ചയോടെ സര്‍വ്വീസ്‌ നിര്‍ത്തിവെച്ചു. കോളജ്‌ വിദ്യാര്‍ഥികള്‍ വാഹനം കിട്ടാതെ വലഞ്ഞു. അതിനിടെ കണ്ണൂര്‍ ടൗണ്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ പ്രകടനം നടത്തിയ
സമരക്കാര്‍ക്കു നേരെ പോലീസ്‌ ലാത്തി വീശി. സംഘര്‍ഷത്തില്‍ 6 പേര്‍ക്ക്‌ പരുക്കേറ്റു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഹര്‍ത്താലിനെ തുടര്‍ന്നാണ്‌ കണ്ണൂര്‍ നഗരത്തില്‍ രാവിലെയോടെ സമരക്കാരെന്ന പേരില്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ കടകളടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്‌തിരുന്നു. 15 ഓളം വരുന്ന ഇവരെ പോലീസ്‌ എത്തി അറസ്‌റ്റ് ചെയ്‌ത് നീക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ ഇവരെ പുറത്ത്‌ വിടണമെന്നാവശ്യപ്പെട്ടു കൊണ്ട്‌ ഒരു കൂട്ടം സമരക്കാര്‍ കണ്ണൂര്‍ ടൗണ്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ പ്രകടനം നടത്തിയത്‌. സമരക്കാരെ സ്‌റ്റേഷനു മുന്നില്‍ പോലീസ്‌ തടഞ്ഞതോടെ പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലീസിനെതിരെ തിരിഞ്ഞു.തുടര്‍ന്നാണ്‌ പോലീസും ഹര്‍ത്താലനുകൂലികളും ഏറ്റുമുട്ടിയത്‌. സംഘര്‍ഷത്തില്‍ 5 പോലീസുകാര്‍ ഉള്‍പ്പടെയാണ്‌ 6 പേര്‍ക്ക്‌ പരുക്കേറ്റത്‌. പ്രകടനം നടത്തിയ 24 പേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.22 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത്‌ കേസെടുത്തു. കണ്ണൂര്‍ മേഖലയില്‍ 80 ഓളം പേര്‍ക്കെതിരെ കേസെടുത്തു. തലശ്ശേരി, പഴയങ്ങാടി, ഉളിക്കല്‍ തുടങ്ങി പ്രദേശത്തും സമരക്കാര്‍ കടകളിപ്പിച്ചിരുന്നു. അതിനിടെ ഹര്‍ത്താല്‍ കണക്കിലെടുത്ത്‌ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷ കളും ഇന്നത്തേക്ക്‌ മാറ്റി.
ഇരിട്ടിയില്‍ ഹര്‍ത്താലനുകൂലികളും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരിട്ടി എസ്‌.ഐയ്‌ക്ക് പരുക്കേറ്റു. ബലമായി കടപൂട്ടിക്കാന്‍ ശ്രമിച്ച അഞ്ച്‌ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. കസ്‌റ്റഡിയിലെടുത്തയാളെ പോലീസ്‌ വാഹനത്തിലേക്ക്‌ കയറ്റുന്നത്‌ തടഞ്ഞ കണ്ടാലറിയാവുന്ന 30 ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ ഇരിട്ടി പോലീസ്‌ കേസ്സെടുത്തു. മണിക്കൂറുകളോളം നഗരം സംഘര്‍ഷ ത്തിന്റെ പിടിയിലമര്‍ന്നു.
രാവിലെ എട്ടുമണിയോടെയാണ്‌ ഒരു സംഘം ആളുകള്‍ വ്യാപരസ്‌ഥാപനങ്ങള്‍ പൂട്ടിക്കാന്‍ എത്തിയത്‌. ഒട്ടുമിക്ക വ്യാപാര സ്‌ഥപനങ്ങളും ഹോട്ടലുകളും രാവിലെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതിനിടയിലാണ്‌ പത്തോളം പേരടങ്ങുന്ന ചെറുസംഘം ഇന്ന്‌ ഹര്‍ത്താലാണെന്നും കടകള്‍ പൂട്ടണമെന്ന ആവശ്യവുമായി രംഗത്തു വന്നത്‌. ഏത്‌ സംഘടനയുടെ പേരിലാണ്‌ ഹര്‍ത്താലെന്ന മറുചോദ്യവുമായി വ്യാപാരികളും മറ്റും രംഗത്തു വന്നതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ഇതിനിടയില്‍ സ്‌ഥലത്തെ ത്തിയ പോലീസ്‌ ഹര്‍ത്താല്‍ അനുകൂലികളില്‍ ഒരാളെ പിടികൂടിയതോടെ കൂടെയുള്ളവര്‍ ചിതറി ഓടി. നിര്‍ബന്ധി ച്ച്‌ കടപൂട്ടിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്നും പൂട്ടുന്നവര്‍ സ്വമേധയാ പൂട്ടിക്കോട്ടെ എന്ന നിലപാടിലായിരുന്നു പോലീസ്‌. ഇതിനിടയില്‍ ചിതറിയൊടിയവര്‍ വീണ്ടും സംഘടിച്ച്‌ പോലീസുമായി മണിക്കൂറുകളോളം വാക്ക്‌ തര്‍ക്കത്തിലേര്‍പ്പെട്ടു. ഇരിട്ടി എസ്‌.ഐ പി.സി സഞ്‌ജയ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌ നിര്‍ബന്ധിപ്പിച്ച്‌ കടയട പ്പിക്കാ3്‌ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു.
പോലീസുമായി വാക്ക്‌ തര്‍ക്കത്തിനിടയില്‍ മറ്റൊരു സംഘം കടപൂട്ടിക്കാന്‍ ശ്രമിച്ചതോടെ പോലീസ്‌ നാലുപേരെ പിടികൂടി പോലീസ്‌ വാഹനത്തിലേക്ക്‌ കയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ സംഘര്‍ഷം ഉണ്ടായത്‌. കസ്‌റ്റഡിയിലെടുത്ത ഒരാളെ പോലീസിന്റെ പിടിയില്‍ നിന്നും ബലമായി മോചിപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ ശ്രമം സംഘര്‍ഷം ഉണ്ടാക്കി.ഏറെ നേരത്തെ പിടിവലിക്കിടയിലാണ്‌ കസ്‌റ്റഡിയിലെടു ത്തവരെ പോലീസ്‌ വാഹനത്തില്‍ കയറ്റിയത്‌. ഇതിനിടയിലാണ്‌ എസ്‌.ഐ സഞ്‌ജയ്‌കുമാറിന്‌ പരുക്കേറ്റത്‌. ഇതോടെ തുറന്ന കടകളില്‍ ഭൂരിഭാഗവും അക്രമം ഭയന്ന്‌ പൂട്ടി. ഇരിട്ടി സി.ഐ എം. ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ്‌ സ്‌ഥലത്തെത്തി. പോലീസ്‌ ആത്മസംയമനം പാലിച്ചതിനാലാണ്‌ വന്‍ സംഘര്‍ഷം ഒഴിവായത്‌. ഉച്ചയോടെ മുഴുവന്‍ കടകളും പൂട്ടുകയും വാഹന ഗതാഗതം ഭാഗികമായി മുടങ്ങുകയും ചെയ്‌തു. പോലീസ്‌ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ്‌ കണ്ടാലറിയാവുന്ന 30 ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കേസെടുത്തത്‌.
ഹര്‍ത്താലിനെതിരെ ഇരിട്ടിയില്‍ സംയുക്‌ത വ്യാപാരി സംഘടനകളുടെ നേതൃത്വ ത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഒ.വിജേഷ്‌, ആഷിം, റെജി, മുരളീധരന്‍, അന്‍വര്‍സാദത്ത്‌, അപ്‌സര ഷെബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മലയോര മേഖലയില്‍ പേരാവൂരില്‍ ഉള്‍പ്പെടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ പൂട്ടിച്ചു. കാവുംപടിയിലും 19ാം മൈലിലും വാഹനങ്ങള്‍ തടയാനുള്ള ശ്രമവും ഉണ്ടായി. പേരാവൂര്‍, ഉളിക്കല്‍, കാക്കയങ്ങാട്‌ എന്നിവിടങ്ങളില്‍ നിന്നും പത്തോളം ഹര്‍ത്താല്‍ അനുകൂലികളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
ആലക്കോട്‌ കരുവഞ്ചാലിലും വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പത്തോളം യുവാക്കള്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതോടെയാണ്‌ രാവിലെ ഒമ്പത്‌ മണിയോടെ സംഘര്‍ഷമുണ്ടായത്‌. ആലക്കോട്‌ എസ്‌.ഐ ജോണ്‍സണും സംഘവും എത്തി സംഘര്‍ഷത്തിന്‌ അയവുണ്ടാക്കി.
തലശേരിയില്‍ ഹര്‍ത്താലില്‍ ജനം വലഞ്ഞു. നഗരത്തിലെ തുറന്ന്‌ വെച്ച മുഴുവന്‍ കടകളും രാവിലെ മണിയോടെ എത്തിയ സംഘം അടപ്പിക്കുകയായിരുന്നു. ഭീഷണി മുഴക്കിയാണ്‌ കടകമ്പോളങ്ങളടപ്പിച്ചതെന്ന്‌ വ്യാപക പരാതി ഉയര്‍ന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ തലശ്ശേരി എ.എസ്‌.പി ചൈത്ര തേരാസാ ജോണിന്റെ നേതൃത്വത്തില്‍ കനത്ത പോലിസ്‌ സന്നാഹം എത്തുമ്പോഴേക്കും ഹര്‍ത്താലനുകൂലികള്‍ ഓടി മറഞ്ഞിരുന്നു.എസ്‌.ഡി.പി.ഐ അനുഭാവികളുടെ പിന്‍തുണയോടെയാണ്‌ ഹര്‍ത്താല്‍ നടത്തിയത്‌.
രാവിലെ മുതല്‍ തുറന്ന്‌ വെച്ച കടകള്‍ ഓരോന്നായി ഭീഷണിപ്പെടുത്തി അടപ്പിക്കുന്നതായുള്ള വിവരമറിഞ്ഞ്‌ എത്തിയ ഡി.വൈ.എഫ്‌.ഐ -സി.പി.എം പ്രശ്‌നത്തില്‍ ഇടപെട്ട്‌ ഹര്‍ത്താലനുകൂലികളെ പിന്‍തിരിപ്പിച്ച്‌ വിടുകയായിരുന്നു. തലശ്ശേരി പഴയ ബസ്‌റ്റാന്‍ഡഎ ജൂബിലി ഷോപ്പിംഗ്‌ കോപ്ലംക്‌സ് പരിസരത്ത്‌ കടകള്‍ അടപ്പിക്കുന്നതിനെ ചൊല്ലി സംഘര്‍ഷാവസ്‌ഥയും ഉടലെടുത്തു. തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്‍, എസ്‌.ഐ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസെത്തി പൂട്ടിയ കടക്കാരോട്‌ കടകള്‍ തുറക്കാന്‍ സംരക്ഷണം നല്‍കുമെന്നും കടകള്‍ തുറക്കുന്നവര്‍ക്ക്‌ തുറക്കാമെന്നും പറഞ്ഞെങ്കിലും പല കടകളുടെയും ഉടമകള്‍ കടകള്‍ പൂട്ടി സ്‌ഥലം വിട്ടിരുന്നു.
തലശ്ശേരി നഗരത്തില്‍ കടകളടപ്പിക്കാന്‍ ശ്രമിച്ച ഹര്‍ത്താലനുകൂലികളായ അഞ്ച്‌് പേരെ ടൗണ്‍ എസ്‌.ഐ അനിലിന്റെ നേതൃത്വത്തില്‍ കസ്‌റ്റഡിയിലെടുത്തു. നഗരത്തിലെ ചില ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയാനും ശ്രമം നടത്തി. മത്സ്യ മാര്‍ക്കറ്റില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ മത്സ്യവുമായെത്തിയ ലോറികള്‍ തിരിച്ചയച്ചു. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനവും ഇന്നലെ തടസ്സപ്പെട്ടു.

Ads by Google
Advertisement
Tuesday 17 Apr 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW