Wednesday, September 26, 2018 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 12.07 AM

പാറ ഖനനത്തിനു നിയന്ത്രണം; നിര്‍മാണ സാമഗ്രികള്‍ കിട്ടാനില്ല

uploads/news/2018/04/209365/1.jpg

രാജകുമാരി: പാറ ഖനനത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമൂലം ജില്ലയില്‍നിര്‍മാണ സാമഗ്രികള്‍ കിട്ടാനില്ല. പുറത്തുനിന്നെത്തിക്കുന്ന കല്ലിനും മണലിനും പൊന്നുംവില നല്‍കേണ്ട ഗതികേടിലാണു ഹൈറേഞ്ച്‌ ജനത.
കരിങ്കല്ലടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ക്കു സര്‍ക്കാര്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി സി.പി.ഐ. രംഗത്തെത്തിയിട്ടുണ്ട്‌. യോഗ്യതയുള്ള പാറമടകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌. ഹൈറേഞ്ച്‌ മേഖലയില്‍ നിര്‍മാണനിരോധനം വലിയ പ്രതിസന്ധിയാണു സൃഷ്‌ടിച്ചിരിക്കുന്നത്‌. ചെറുതും വലുതുമായ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പാറമടകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയതോടെ കല്ലും പാറപ്പൊടിയും കിട്ടാത്ത സാഹചര്യത്തിലെത്തി.
ഗ്രാമീണ റോഡുകളുടെയും നിര്‍മാണം നിലച്ചിരിക്കുന്ന അവസ്‌ഥയാണ്‌. സാധാരണക്കാരനു വീടുപണിയാനും കല്ലും മണലും കിട്ടാത്ത അവസ്‌ഥയെത്തിയതോടെ ഇത്തരം സാമഗ്രികള്‍ ജില്ലയ്‌ക്കു പുറത്തു നിന്നുമാണ്‌ എത്തിക്കുന്നത്‌. ഇതിനാണെങ്കില്‍ പൊന്നുംവില നല്‍കേണ്ട അവസ്‌ഥയും. നിര്‍മാണ സാമഗ്രികള്‍ ജില്ലയിലേയ്‌ക്ക്‌ എത്തിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ചില ക്വാറി ഉടമകളാണ്‌ ഇവയുടെ വില നിയന്ത്രിക്കുന്നത്‌. ഇവര്‍ തീരുമാനിക്കുന്ന വിലയ്‌ക്കു കല്ലും മണലും വാങ്ങേണ്ട അവസ്‌ഥയാണ്‌ ഇപ്പോഴുള്ളത്‌. ഈ സാഹചര്യത്തിലാണു കെട്ടിട നിര്‍മാണ സാമിഗ്രികള്‍ക്ക്‌ സര്‍ക്കാര്‍ വില നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്‌.
ഹൈറേഞ്ച്‌ മേഖലയില്‍ പൂട്ടിയിരിക്കുന്ന പാറമടകള്‍ക്കു പ്രവര്‍ത്താനാനുമതി നല്‍കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്‌. സാമഗ്രികളുടെ ലഭ്യതക്കുറവ്‌ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമ്പോള്‍ വലിയതോതില്‍ സര്‍ക്കാരിനെതിരായ ജനവികാരം ഉയരുന്നു എന്നതിന്റെ തെളിവുകൂടിയാണു സി.പി.ഐ. പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്‌.

Ads by Google
Advertisement
Tuesday 17 Apr 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW