Tuesday, October 23, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 12.06 AM

അപ്രതീക്ഷിത ഹര്‍ത്താല്‍; ഭീഷണിപ്പെടുത്തി കടകളടപ്പിച്ചു

uploads/news/2018/04/209355/1.jpg

ആലപ്പുഴ: സോഷ്യല്‍ മീഡിയ കൂട്ടായ്‌മയുടെ പേരിലെന്ന മുഖവുരയോടെ ജനകീയ ഹര്‍ത്താല്‍ ആചരിക്കാനിറങ്ങിയ ഒരു വിഭാഗം ആലപ്പുഴ നഗരത്തിലും ഏതാനും പ്രദേശങ്ങളിലും അഴിഞ്ഞാടി. വ്യാപകമായി കടകള്‍ അടപ്പിക്കുകയും ഹര്‍ത്താല്‍ എന്തിനാണെന്നു ചോദിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
ആലപ്പുഴ നഗരത്തില്‍ ഇന്നലെ നാലു സംഘങ്ങളായി എത്തിയാണു കടകള്‍ അടപ്പിച്ചത്‌. കൈചൂണ്ടി ഭാഗത്തുനിന്നെത്തിയ സംഘം മുല്ലയ്‌ക്കല്‍ വരെ രണ്ടു സ്‌റ്റേഷന്‍ പരിധികളിലൂടെ കടന്നുപോയിട്ടും പോലീസ്‌ തടയാന്‍ ശ്രമിച്ചില്ലെന്ന്‌ ആരോപണമുയര്‍ന്നു. ഒടുവില്‍ ഡിവൈ.എസ്‌.പിക്കു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണു പോലീസ്‌ കൂടുതലായി എത്തിയത്‌.
കഴിഞ്ഞ രണ്ടു തിങ്കളാഴ്‌ചകളില്‍ പൊതുപണിമുടക്കും ഹര്‍ത്താലും മൂലം പ്രവര്‍ത്തിക്കാതിരുന്ന വ്യാപാര സ്‌ഥാപനങ്ങള്‍ തുടര്‍ന്നുള്ള തിങ്കളാഴ്‌ചയായ ഇന്നലെ തുറന്ന്‌ പ്രവര്‍ത്തനമാരംഭിച്ചതോടെ ഹര്‍ത്താല്‍ അനുകൂലികളായ ചെറുസംഘങ്ങളെത്തി അടപ്പിക്കുകയായിരിന്നു. നവ മാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തെ വ്യാപാരികളില്‍ ചിലര്‍ ചോദ്യം ചെയ്‌തെങ്കിലും ഹര്‍ത്താല്‍ അനുകൂലികളുടെ രൂക്ഷ പ്രതികരണങ്ങളെ തുടര്‍ന്ന്‌ കടകള്‍ക്കു ഷട്ടറിട്ടു. നഗരത്തില്‍ കല്ലുപാലം ജങ്‌ഷന്‍ കേന്ദ്രീകരിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ നീങ്ങുകയായിരുന്നു.
വ്യാപാരികളുമായി വാക്കുതര്‍ക്കങ്ങള്‍ പരക്കെ ഉണ്ടായി. പത്തു മണിയോടെ പ്രകടനമായെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്നു പ്രവര്‍ത്തിച്ച വ്യാപാര കേന്ദ്രങ്ങള്‍ അടപ്പിച്ചു. നിര്‍ബന്ധിച്ച്‌ വ്യാപാര സ്‌ഥാപനങ്ങള്‍ അടപ്പിക്കാന്‍ ശ്രമിച്ചവരെ പോലീസ്‌ പിന്നീട്‌ അറസ്‌റ്റ്‌ ചെയ്‌തു വിട്ടയച്ചു. വ്യാപാര സ്‌ഥാപനങ്ങള്‍ അടച്ചെങ്കിലും ബസ്‌, ടാക്‌സി സര്‍വീസുകള്‍ മുടങ്ങിയില്ല.

Ads by Google
Advertisement
Tuesday 17 Apr 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW