Monday, May 21, 2018 Last Updated 12 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 01.05 AM

ബി.എം.എസ്‌. സംസ്‌ഥാന സമ്മേളനം നാളെ മുതല്‍ എട്ടുവരെ കൊല്ലത്ത്‌

uploads/news/2018/04/206153/1.jpg

കൊല്ലം: ഭാരതീയ മസ്‌ദൂര്‍സംഘം(ബി.എം.എസ്‌)
18-ാം സംസ്‌ഥാന സമ്മേളനം നാളെ മുതല്‍ എട്ടുവരെ കൊല്ലം അമ്മച്ചിവീട്‌ സുമംഗലി ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു സംസ്‌ഥാന പ്രസിഡന്റ്‌ കെ.കെ.വിജയകുമാര്‍, ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, പാധ്യക്ഷന്‍ ബി.ശിവജി സുദര്‍ശനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകിട്ട്‌ നാലിന്‌ ആശ്രാമം മൈതാനിയില്‍ നിന്നും ആരംഭിക്കുന്ന റാലി ചിന്നക്കട, താലൂക്ക്‌ കച്ചേരി, ആശുപത്രിറോഡ്‌, ചാമക്കട, മെയിന്‍ റോഡ്‌ വഴി ചിന്നക്കടയില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യാ അധ്യക്ഷന്‍ അഡ്വ. സി.കെ. സജി നാരായണന്‍ ഉദ്‌ഘാടനം ചെയ്യും. ഏഴിനു രാവിലെ 9.30ന്‌ പ്രതിനിധിസമ്മേളനം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിര്‍ജേഷ്‌ ഉപാദ്ധ്യായ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി. സംസ്‌ഥാന പ്രസിഡന്റ്‌ ആര്‍.ചന്ദ്രശേഖരന്‍, എ.ഐ.ടി.യു.സി. സംസ്‌ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രന്‍, യു.ടി.യു.സി. അഖിലേന്ത്യാ സെക്രട്ടറി എ.എ. അസീസ്‌, എസ്‌.ടി.യു. സംസ്‌ഥാന സെക്രട്ടറി അഹമ്മദ്‌കുട്ടി ഉണ്ണിക്കുളം, ബി.എം.എസ്‌. സംസ്‌ഥാന ഉപാധ്യക്ഷന്‍ ബി.ശിവജി സുദര്‍ശന്‍, സംസ്‌ഥാന ഉപാധ്യക്ഷന്‍ വി.രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സുവര്‍ണജൂബിലി സമാപനസമ്മേളനം വൈകിട്ട്‌ 5.45ന്‌ കേന്ദ്ര തൊഴില്‍വകുപ്പു മന്ത്രി സന്തോഷ്‌കുമാര്‍ ഗംഗ്‌വര്‍ ഉദ്‌ഘാടനം ചെയ്യും. സമ്മേളത്തില്‍ തൊഴില്‍രംഗം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ അധികരിച്ച്‌ 29 പ്രമേയങ്ങള്‍ അവതരിപ്പിക്കും. കൂടാതെ ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവ നടക്കും. എട്ടിനു രാവിലെ 10.30ന്‌ വനിതാസമ്മേളനം.12നു ചര്‍ച്ചയും തുടര്‍ന്നു തെരഞ്ഞെടുപ്പും നടക്കും. സമാപനസമ്മേളനം ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്‌. ദുരൈരാജ്‌ ഉദ്‌ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വി.വേണു, ജനറല്‍ കണ്‍വീനര്‍ ടി. രാജേന്ദ്രന്‍പിള്ള, മീഡിയ ചെയര്‍മാന്‍ കല്ലട ഷണ്‍മുഖന്‍ എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Thursday 05 Apr 2018 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW