Sunday, July 15, 2018 Last Updated 22 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 12.54 AM

പ്രിന്‍സപ്പല്‍ നേരിട്ടെത്തി പരാതി നല്‍കി

uploads/news/2018/04/206149/1.jpg

കാസര്‍ഗോഡ്‌: കാഞ്ഞങ്ങാട്‌ നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പലിനുള്ള യാത്രയയപ്പ്‌ ചടങ്ങനിടെ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ്‌ വെച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കി. ഡോ: പി.വി പുഷ്‌പ്പജ ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ സ്‌റ്റേഷനില്‍ നേരിട്ട്‌ എത്തിയാണ്‌
പരാതി നല്‍കിയത്‌.
സസ്‌പെന്‍സ്‌ ചെയ്യപ്പെട്ട കൂട്ടികള്‍ക്കെതിരെ നടപടിയെടുക്കുവാനാണ്‌ പരാതിയില്‍ പ്രധാനമായും ആവശ്യപ്പെട്ടത്‌.
സ്‌റ്റേഷനില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ ആരും ഇല്ലാത്തതിനാല്‍ എ.എസ്‌.ഐ മുമ്പാകെയാണ്‌ പരാതി നല്‍കിയത്‌.
പോലീസ്‌ ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന്‌ പുഷ്‌പജ മാധ്യമങ്ങളോട്‌ പറഞ്ഞു.
തനിക്കെതിരെ പോസ്‌റ്ററൊട്ടിച്ചതും പടക്കം പൊട്ടിച്ചതും എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ തന്നെയാണെന്ന്‌ ഡോ. പുഷ്‌പജ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടി നല്‍കി. ഇന്നലെ ഉച്ചയോടെയാണ്‌ പരാതി നല്‍കാനായി ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയത്‌. അഡീഷണല്‍ എസ്‌.ഐക്കാണ്‌ പരാതി നല്‍കിയത്‌. ഇക്കഴിഞ്ഞാണ്‌ മാര്‍ച്ച്‌ 28നാണ്‌ സംസ്‌ഥാന തലത്തില്‍ തന്നെ വന്‍ വിവാദമായ സംഭവം നടന്നത്‌.
പ്രിന്‍സിപ്പലിന്റെ യാത്രയയപ്പു ദിവസം ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്‌റ്റര്‍ പതിച്ചും പടക്കം പൊട്ടിച്ചും പ്രതീകാത്മക മരണം എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ ആഘോഷിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെ വന്‍ പ്രതിഷേധമാണുണ്ടായത്‌. നിരവധി നേതാക്കള്‍ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം സബ്‌മിഷനായി വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്‌തിരുന്നു. അദ്ധ്യാപികമാര്‍ മാതാപിതാക്കളെക്കാളും മുകളിലുള്ളവരാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കിയത്‌.

Ads by Google
Advertisement
Thursday 05 Apr 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW