Monday, September 24, 2018 Last Updated 27 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 12.52 AM

ഇന്ത്യന്‍ സമുദ്രമത്സ്യങ്ങള്‍ക്ക്‌ എം.എസ്‌.സി. സര്‍ട്ടിഫിക്കേഷന്‍: പാനല്‍ ചര്‍ച്ച ഇന്ന്‌ മത്സ്യങ്ങളുടെ കയറ്റുമതി മൂല്യം ഉയര്‍ത്തുക ലക്ഷ്യം

uploads/news/2018/04/206148/2.jpg

കൊച്ചി: ഇന്ത്യയിലെ സമുദ്രമത്സ്യങ്ങളുടെ കയറ്റുമതി മൂല്യം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, മത്സ്യവിഭവങ്ങളുടെ സുസ്‌ഥിരത ഉറപ്പുവരുത്തി മറൈന്‍ സ്‌റ്റിവാര്‍ഡ്‌ഷിപ്പ്‌ കൗണ്‍സിലിന്റെ (എം.എസ്‌.സി) ഇക്കോലാബല്‍ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്‌ഥാപനത്തില്‍ (സി.എം.എഫ്‌.ആര്‍.ഐ) പാനല്‍ ചര്‍ച്ച നടക്കും. ലണ്ടന്‍ ആസ്‌ഥാനമായ എം.എസ്‌.സി. സര്‍ട്ടിഫിക്കേഷനുള്ള മത്സ്യവിഭവങ്ങള്‍ക്കാണു രാജ്യാന്തര വിപണിയില്‍ സ്വീകാര്യതയുള്ളത്‌. ഇത്‌ ലഭ്യമാക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണു പാനല്‍ ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. മത്സ്യവിഭവങ്ങളുടെ സുസ്‌ഥിരത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മത്സ്യസമ്പത്ത്‌ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ചര്‍ച്ചയില്‍ വികസിപ്പിക്കും. സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന്‌ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്‌മ രൂപീകരിക്കുന്നതിനും പാനല്‍ ചര്‍ച്ച ഊന്നല്‍ നല്‍കും. വിപണന മൂല്യമുള്ള മത്സ്യങ്ങള്‍ക്ക്‌ പ്രത്യേകമായി ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ വികസിപ്പിക്കും. സി.എം.എഫ്‌.ആര്‍.ഐ, എം.എസ്‌.സി, വേള്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ ഇന്ത്യ എന്നിവര്‍ ചേര്‍ന്നാണു പരിപാടി സംഘടിപ്പിക്കുന്നത്‌. മത്സ്യമേഖലയിലെ വിദഗ്‌ധര്‍, സമുദ്രമത്സ്യ കയറ്റുമതി വ്യവസായികള്‍, മത്സ്യത്തൊഴിലാളികള്‍, മത്സ്യ മൊത്ത വ്യാപാരികള്‍ തുടങ്ങിയവരാണു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്‌. എം.എസ്‌.സി, സി.എം.എഫ്‌.ആര്‍.ഐ, എം.പി.ഇ.ഡി.എ, വേള്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ തുടങ്ങിയ സ്‌ഥാപനങ്ങളിലെ വിദഗ്‌ധര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കും. രാവിലെ 9 ന്‌ തുടങ്ങുന്ന ചര്‍ച്ചയില്‍ എം.എസ്‌.സി. പ്രോഗ്രാം മേധാവി ഡോ. യെമി ഓലാരുന്ദുയി മുഖ്യാതിഥിയാകും. സി.എം.എഫ്‌.ആര്‍.ഐ. ഡയറക്‌ടര്‍ ഡോ. എ. ഗോപാലകൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും. ഡോ. സുനില്‍ മുഹമ്മദ്‌, മറൈന്‍ സ്‌റ്റിവാര്‍ഡ്‌ഷിപ്പ്‌ കൗണ്‍സിലിന്റെ ഇന്ത്യന്‍ കണ്‍സല്‍ട്ടന്റ്‌ ഡോ. രഞ്‌ജിത്ത്‌ സുശീലന്‍, ഡോ. എമ ഫാത്തിമ, രാം മോഹന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Ads by Google
Advertisement
Thursday 05 Apr 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW