Monday, September 24, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 12.46 AM

1477 കയ്യേറ്റങ്ങള്‍ 605 എണ്ണം ഒഴിപ്പിച്ചു ജോയിസ്‌ ജോര്‍ജ്‌ എം.പി. ഭൂമി കൈയേറിയിട്ടില്ലെന്നു മന്ത്രി

uploads/news/2018/04/206144/1.jpg

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 14 ജില്ലകളിലായി 1,477 ഭൂമി കയ്യേറ്റ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതായി മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. ഇതില്‍ 605 എണ്ണം ഒഴിപ്പിച്ചു. 196.64 ഹെക്‌ടര്‍ ഭൂമിയാണു ഒഴിപ്പിച്ചതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കയ്യേറ്റം അനുവദിക്കില്ല. ഭൂമി കയ്യേറ്റത്തിന്‌ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചുപിടിക്കും. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചു. ജോയിസ്‌ ജോര്‍ജ്‌ എം.പി ഭൂമി കയ്യേറിയിട്ടില്ല. അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ക്കു ലഭിച്ച ഭൂമിയിലാണ്‌ കയ്യേറ്റം നടന്നത്‌. എം.പിക്കു മാത്രമല്ല എം.പിയുടെ സഹോദരങ്ങള്‍ക്കും കൂടി ഉള്‍പ്പെട്ടതാണ്‌ ഭൂമിയെന്നു അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്‌ട്രീയമായി ദുരാരോപണം ഉന്നയിക്കുന്ന സ്‌ഥിതിയാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കിഫ്‌ബി ഫണ്ടില്‍ നിന്ന്‌ 100 കോടി ചെലവില്‍ 20 സിനിമാ തിയറ്ററുകള്‍ നിര്‍മിക്കുന്ന പദ്ധതി കെഎസ്‌എഫ്‌ഡിസി ഏറ്റെടുത്തിട്ടുണ്ടെന്നു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 17 തിയറ്ററുകളുണ്ട്‌. കൊല്ലം, നെയ്യാറ്റിന്‍കര, കായംകുളം, കാക്കനാട്‌, അളഗപ്പ നഗര്‍, താനൂര്‍, ഒറ്റപ്പാലം, പേരാമ്പ്ര, മാനന്തവാടി, പയ്യന്നൂര്‍, പരിയാരം, തലശേരി, അന്തൂര്‍, വൈക്കം എന്നീ സ്‌ഥലങ്ങളാണു പരിഗണിക്കുന്നതെന്ന മന്ത്രി അറിയിച്ചു.

Ads by Google
Advertisement
Thursday 05 Apr 2018 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW