Tuesday, September 25, 2018 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 12.42 AM

ബി.ജെ.പി. ലക്ഷ്യം വയല്‍സംരക്ഷണമോ? രാഷ്‌ട്രീയ കൊയ്‌ത്തോ?

uploads/news/2018/04/206143/1.jpg

കണ്ണൂര്‍: ദേശീയ തലത്തില്‍ തന്നെ വന്‍ ശ്രദ്ധ പിടിച്ചുപറ്റിയ നന്ദിഗ്രാം സമരവുമായി താരതമ്യപ്പെടുത്താന്‍ കീഴാറ്റൂരില്‍ അവതരിപ്പിച്ച ബി.ജെ.പി. നേതാവിന്റെ നന്ദിഗ്രാം സമര നായക പദവി ചോദ്യം ചെയ്യപ്പെടുന്നു. നന്ദിഗ്രാമില്‍ നിന്നു കൊണ്ടുവന്ന മണ്ണ്‌ കീഴാറ്റൂര്‍ വയലില്‍ വിതറിയാണ്‌ ഹൈവേ വിരുദ്ധ വയല്‍ സംരക്ഷണ സമരത്തില്‍ സി.പി.എമ്മുമായുള്ള നേര്‍ക്കു നേര്‍ പോരാട്ടത്തിന്‌ ബി.ജെ.പി. തുടക്കം കുറിച്ചത്‌. നന്ദിഗ്രാം സമര നായകന്‍ കൂടിയായ ബി.ജെ.പി. അഖിലേന്ത്യാ സെക്രട്ടറി രാഹുല്‍ സിന്‍ഹ കീഴാറ്റൂരിലെത്തുന്നു എന്ന രീതിയില്‍ സി.പി.എമ്മിനെ ലക്ഷ്യമിട്ട്‌ വന്‍ പ്രചരണമാണ്‌ ബി.ജെ.പി. നടത്തിയിരുന്നത്‌.
ഇടതു ഭരണകാലത്ത്‌ നന്ദിഗ്രാമില്‍ സമരത്തിന്‌ നേതൃത്വം നല്‍കിയതു ഭൂരിപക്ഷവും തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരുമാണ്‌്. സമരത്തിന്റെ നായകത്വം ഏറ്റെടുത്ത്‌ രാഷ്‌ട്രീയ നേട്ടമുണ്ടാക്കി ബംഗാളില്‍ അധികാരത്തിലെത്തിയതും തൃണമൂല്‍ കോണ്‍ഗ്രസാണ്‌. അന്ന്‌ ബംഗാളിലെ പ്രതിപക്ഷ കക്ഷികള്‍ സമരത്തിന്‌ നല്‍കിയിരുന്നു. ബി.ജെ.പി. ബംഗാള്‍ ഘടകം സംസ്‌ഥാന അധ്യക്ഷനായിരുന്ന രാഹുല്‍ സിന്‍ഹയെ ഈ പശ്‌ചാത്തലത്തിലാണ്‌ ബി.ജെ.പി. കീഴാറ്റൂരില്‍ നന്ദിഗ്രാം സമരനായനായി അവതരിപ്പിച്ചത്‌.
ബംഗാളില്‍ സി.പി.എമ്മിന്‌ അന്ത്യം കുറിച്ചത്‌ നന്ദിഗ്രാമിലെ പോരാട്ടമാണെങ്കില്‍ കേരളത്തില്‍ സി.പി എമ്മിനെ അവസാനിപ്പിക്കുക കീഴാറ്റൂരായിരിക്കുമെന്നാണ്‌ രാഹുല്‍ സിന്‍ഹ കീഴാറ്റൂരില്‍ പ്രഖ്യാപിച്ചത്‌.
സിന്‍ഹ ബംഗാളില്‍ നിന്നുള്ള ബി.ജെ.പി നേതാവാണെന്നതല്ലാതെ നന്ദിഗ്രാമിലെയും സിങ്കൂരിലെയും പ്രക്ഷോഭങ്ങളില്‍ യാതൊരു വിധ പങ്കാളിത്തവും ഉണ്ടായിരുന്നില്ലെന്ന്‌ സി.പി.എം. കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. സിംഗൂര്‍ ഭൂമി വിഷയത്തില്‍ രത്തന്‍ ടാറ്റയുമായി ഒരു ധാരണയിലെത്താന്‍ മമത ബാനര്‍ജിയോട്‌ ആവശ്യപ്പെട്ട ആള്‍ കൂടിയാണ്‌ രാഹുല്‍ സിന്‍ഹ എന്ന പ്രചരണവും സി.പി.എമ്മിന്റെ ഭാഗത്തു നിന്നയുര്‍ന്നിരിക്കുകയാണ്‌. ബംഗാളില്‍ ഇടതുസര്‍ക്കാരിനെതിരേ പ്രതിപക്ഷ കക്ഷികളുടെ അവിശുദ്ധ കൂട്ടുകെട്ടുണ്ടായിരുന്നെങ്കിലും നന്ദിഗ്രാം സമരത്തിന്റെ നേതൃത്വത്തില്‍ ബി.ജെ.പിയോ രാഹുല്‍ സിന്‍ഹയോ മുന്‍നിരയില്‍ ഉണ്ടായിരുന്നില്ലെന്ന്‌ മഹാരാഷ്‌ട്രയില്‍ ഇടതു കര്‍ഷക മാര്‍ച്ചിന്‌ നേതൃത്വം നല്‍കിയ മലയാളിയും സി.പി.എം. കേന്ദ്രകമ്മറ്റി ക്ഷണിതാവുമായ ഡോ. വിജൂ കൃഷ്‌ണന്‍ മംഗളത്തോട്‌ പറഞ്ഞു.
എന്നാല്‍ നന്ദിഗ്രാം സമര കാലത്ത്‌ രാഹുല്‍ സിന്‍ഹ ബി.ജെ.പി. ബംഗാള്‍ സംസ്‌ഥാന പ്രസിഡന്റായിരുന്നുവെന്നും ബി.ജെ.പി. അടക്കമുള്ള ആളുകളാണ്‌ കുത്തക വത്‌കരണത്തിനെതിരേ സമരം നടത്തിയത്‌.
രാഹുല്‍ സിന്‍ഹയും സമരത്തില്‍ സജീവമായിരുന്നുവെന്നും
ബി.ജെ.പി. സംസ്‌ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രഞ്‌ജിത്ത്‌ പറഞ്ഞു.
കര്‍ഷകരുടെ അനുകൂലമായി നില്‍ക്കാന്‍ രാഹുല്‍ സിന്‍ഹയുടെ നേതൃത്വത്തിലാണ്‌ ബി.ജെ.പി. തീരുമാനിച്ചത്‌. അല്ലാതെ അദ്ദേഹമാണ്‌ സമരം നടത്തിയതെന്നല്ല തങ്ങള്‍ പറയുന്നതെന്നും രഞ്‌ജിത്ത്‌ പറഞ്ഞു.
കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ ആരംഭിച്ച സമരം രാഷ്‌ട്രീയ നേട്ടത്തിനായി ബി.ജെ.പി ഹൈജാക്ക്‌ ചെയ്‌തുവെന്നാണ്‌ സി.പി.എം ആരോപിക്കുന്നത്‌. ഇത്‌ ശരിയല്ലെന്ന്‌ സമര നേതാവ്‌ സുരേഷ്‌ കീഴാറ്റൂര്‍ പറയുന്നുണ്ടെങ്കിലും രാഹുല്‍ സിന്‍ഹയും പി.കെ കൃഷ്‌ണദാസും അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്ക്‌ സി.പി.എം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ വയല്‍ക്കിളികര്‍ നല്‍കിയ വരവേല്‍പ്പും ബി.ജെ.പി. സമരവേദി പങ്കിട്ടതും വയല്‍ക്കിളികളെ പ്രതിരോധത്തിലാക്കുന്നുണ്ട്‌. വയല്‍ സംരക്ഷണത്തിന്റെ പേരും പറഞ്ഞു കീഴാറ്റൂരിലെത്തിയ രാഹുല്‍ സിന്‍ഹ പ്രസംഗത്തില്‍ കീഴാറ്റൂരിലെ വയല്‍ സംരക്ഷണത്തിനു പകരം കേരളത്തിന്റെ മണ്ണില്‍ നിന്നും സി.പി.എമ്മിനെ തുടച്ചു മാറ്റുമെന്ന രീതിയില്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ്‌ ബി.ജെ.പി. യുടെ രാഷ്‌ട്രീയ ലക്ഷ്യം ചൂണ്ടിക്കാട്ടി സി.പി.എം. വയല്‍ക്കിളികളുടെ പുതിയ കൂട്ടുകെട്ടിനെ വിമര്‍ശിക്കുന്നത്‌.

Ads by Google
Advertisement
Thursday 05 Apr 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW