Monday, May 21, 2018 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 12.15 AM

കുടിവെള്ള, ശീതളപാനീയ വിതരണം പരിശോധനയില്ലാതെ

uploads/news/2018/04/206126/1.jpg

കോട്ടയം: എന്തെങ്കിലും ആവശ്യത്തിനു പകല്‍ സമയത്തു നഗരങ്ങളിലെത്തുന്നവര്‍ ഒരു ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കാതെ മടങ്ങില്ല, ചൂട്‌ കൂടിയതോടെ അത്ര പരവേശമുണ്ടാകും. എന്നാല്‍, കടകളില്‍ നിന്നു കുടിക്കാന്‍ കിട്ടുന്ന വെള്ളമെങ്ങനെയുള്ളതാണ്‌, ഗുണമേന്മ എങ്ങനെ, സൂക്ഷിക്കുന്നത്‌ ഏതു സാഹചര്യത്തില്‍ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു വ്യക്‌തമായ ഉത്തരമുണ്ടാകില്ല. കാരണം അത്രയ്‌ക്കു മോശമായ സാഹചര്യത്തിലാണു കുടിവെള്ള വിതരണവും കുപ്പിവെള്ള വിതരണവും നടക്കുന്നത്‌.
ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും ആവര്‍ത്തിച്ച്‌ അവകാശപ്പെടുന്നതല്ലാതെ കുടിവെള്ള, ശീതളപാനീയ വിതരണ രംഗത്തു യാതൊരു പരിശോധനയുമില്ല. തോന്നിയ പോലാണു വെള്ളം കൊണ്ടുപോകുന്നതും വില്‍ക്കുന്നതും. കോട്ടയം നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളിലും മുഴുവന്‍ തട്ടുകടകളിലും 99 ശതമാനം കൂള്‍ഡ്രിങ്ങ്‌സ്‌ വില്‍ക്കുന്ന കടകളിലും വെള്ളം ഒരേ സ്‌ഥലത്തു നിന്നു ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്നതാണ്‌.
ടാങ്കറില്‍ എത്തിക്കുന്ന കുടിവെള്ളം ഒരിക്കലും കഴുകാത്ത ടാങ്കുകളില്‍ സൂക്ഷിക്കുന്നതല്ലാതെ വൃത്തിയാക്കുന്ന പരിപാടിയില്ല. ടാങ്കര്‍ ലോറികളും വൃത്തിയാക്കാറേയില്ലത്ര, ടെസ്‌റ്റിങ്ങിനായി പെയിന്റ്‌ ചെയ്യുക മാത്രമാണു ചെയ്യുക.
ടാങ്കര്‍ ലോറികളില്‍ ഉള്‍പ്പെടുന്ന വിതരണം ചെയ്യുന്ന കുടിവെള്ളം രോഗാണുക്കളുടെ കേന്ദ്രമാണെങ്കില്‍ കുപ്പിവെള്ളത്തിന്റെ സുരക്ഷിതമല്ലാത്ത ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമെന്നാണ്‌ ആശങ്ക.
വെള്ളമോ, ശീതളപാനീയമോ നിറച്ച പ്ലാസ്‌റ്റിക്‌ കുപ്പികള്‍ ചൂടുള്ള അന്തരീക്ഷത്തില്‍ സൂക്ഷിക്കരുതെന്നാണു നിയമം. ചൂടോ, വെയിലോ ഏല്‍ക്കുന്ന സ്‌ഥലത്തു സൂക്ഷിക്കുന്ന പ്ലാസ്‌റ്റിക്‌ കുപ്പികളില്‍ രാസവ്യതിയാനമുണ്ടാകും ഇതു വെള്ളത്തിലേക്കു കലര്‍ന്നു ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമെന്നും വിദഗ്‌ധര്‍ പറയുന്നു.
കോളകളും ശീതള പാനീയങ്ങളും കുപ്പിവെള്ളവും വില്‍ക്കുന്ന മിക്ക കടകളിലും ഇവ സൂക്ഷിക്കുന്നതു പകല്‍ മുഴുവന്‍ വെയിലേല്‍ക്കുന്ന വിധത്തിലാണ്‌. ഒരാഴ്‌ച ഡിസ്‌പ്ലേയ്‌ക്കായി വെയിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളവും കോളയുമെല്ലാം പിന്നീട്‌ഫ്രിഡ്‌ജില്‍ വച്ചു തണുപ്പിച്ചു വില്‍ക്കുകയാണ്‌ പതിവ്‌.
ഏവരും തണുത്ത വെള്ളം മാത്രം വാങ്ങുന്നതിനാല്‍ ഇതൊന്നും ശ്രദ്ധിക്കാറേയില്ല. ഇത്തരത്തില്‍ കുപ്പിവെള്ളം വാഹനങ്ങളില്‍ കൊണ്ടുപോകുന്നതും ഒരു പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ കൊണ്ടും പോലും മൂടാതെയാണ്‌. ഇതിനെതിരേ യാതൊരു നടപടിയുമുണ്ടാകുന്നില്ല.

Ads by Google
Advertisement
Thursday 05 Apr 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW