Saturday, December 15, 2018 Last Updated 13 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 12.13 AM

നവ ഇടയനുവേണ്ടി മലയോര ജില്ല ഒരുങ്ങി; ഇടുക്കി രൂപതയ്‌ക്ക്‌ ചരിത്രമുഹൂര്‍ത്തം

uploads/news/2018/04/206099/1.jpg

ചെറുതോണി: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഇടുക്കി രൂപതയുടെ ദ്വിതീയ മെത്രാനായി ഇന്ന്‌ അഭിഷിക്‌തനാകുന്നതോടെ ഇടുക്കി രൂപതയുടെ ചരിത്രത്തില്‍ പുതിയൊരധ്യായം രചിക്കപ്പെടും. ഒന്നരദശാബ്‌ദം ഇടുക്കി രൂപതയുടെ നിറസാന്നിധ്യമായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പടിയിറങ്ങുമ്പോള്‍ ഇടുക്കിയിലെ ജനങ്ങളുടെ സര്‍വതോന്മുഖമായ നേട്ടങ്ങളെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമായാണു പുതിയ ഇടയന്‍ പടികയറുന്നത്‌. ഇതിനുള്ള ഒരുക്കങ്ങളായിരുന്നു അദ്ദേഹം നടത്തിക്കൊണ്ടിരുന്നത്‌.
കൊടൈക്കനാലിനടുത്തുള്ള ഷെംപഗന്നൂരിലെ ഈശോസഭാ വൈദികരുടെ ധ്യാനമന്ദിരത്തില്‍ ഒരാഴ്‌ചത്തെ ധ്യാനവും മൂന്നുദിവസത്തെ ഏകാന്തപ്രാര്‍ഥന വാഗമണ്ണിലുള്ള മൗണ്ട്‌ നെബോ ധ്യാനകേന്ദ്രത്തിലും നടത്തി പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള തയാറെടുപ്പ്‌ അദ്ദേഹം പൂര്‍ത്തിയാക്കി. ഇന്നലെ വൈകുന്നേരം വാഴത്തോപ്പ്‌ കത്തീഡ്രലില്‍ നടത്തിയ സായാഹ്‌നപ്രാര്‍ഥനയിലും തുടര്‍ന്നുള്ള ആരാധനയിലും പങ്കുചേര്‍ന്നു. ഇതില്‍ രൂപതാ കുടുംബം മുഴുവനും പ്രാതിനിധ്യ സ്വഭാവത്തോടെ പങ്കുചേര്‍ന്നു. സ്‌ഥാനമൊഴിയുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മെത്രാഭിഷേക കമ്മിറ്റിയിലെ അംഗങ്ങള്‍, സന്ന്യാസിനികള്‍, വൈദികര്‍, കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ എന്നിവര്‍ മെത്രാഭിഷേകച്ചടങ്ങുകളുടെ വിജയത്തിനായി പുതിയ ഇടയനോടുചേര്‍ന്ന്‌ പ്രാര്‍ഥിച്ചു.
മെത്രാഭിഷേകത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ മോണ്‍. ജോസ്‌ പ്ലാച്ചിക്കല്‍ അറിയിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കുമുള്ള ഇരിപ്പിടങ്ങള്‍ സജ്‌ജീകരിച്ചു. ചെറുവാഹനങ്ങള്‍ക്കു വേദിയോടടുത്ത സ്‌ഥലത്തുതന്നെ പാര്‍ക്ക്‌ ചെയ്യാന്‍ സൗകര്യമുണ്ട്‌. ബസുകള്‍ക്കു പാര്‍ക്ക്‌ ചെയ്യാനും വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക്‌ സാക്ഷികളാകനെത്തുന്നവരെ സ്വീകരിക്കാന്‍ തയാറായി കാത്തിരിക്കുകയാണു കത്തീഡ്രല്‍ ദേവാലയവും പരിസരവും.
സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍നിന്ന്‌ ഉച്ചകഴിഞ്ഞ്‌ 1.30ന്‌ പ്രദക്ഷിണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. പ്രദക്ഷിണത്തിന്‌ 300 വൈദികരും ഇടവകയിലെ കന്യാസ്‌ത്രീമാരും മുന്‍നിരയില്‍ അണിനിരക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തിലും കാര്‍മികത്വം വഹിക്കും. മോണ്‍. ജോസ്‌ പ്ലാച്ചിക്കല്‍ തിരുക്കര്‍മങ്ങള്‍ക്ക്‌ ആര്‍ച്ച്‌ ഡീക്കന്‍ സ്‌ഥാനം വഹിക്കും. ആര്‍ച്ച്‌ ബിഷപ്‌ ഡോ: സുസൈപാക്യം വചനസന്ദേശം നല്‍കും.
മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ യാത്രയയപ്പു സമ്മേളനവും പുതിയ മെത്രാനുള്ള അനുമോദനവും 5.30ന്‌ വാഴത്തോപ്പ്‌ കത്തീഡ്രല്‍ അംഗണത്തില്‍ നടക്കും. മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ അധ്യക്ഷത വഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഇടയന്റെ പാദമുദ്രകളെന്ന സ്‌മരണിക തിരുവല്ല രൂപത ആര്‍ച്ച്‌ ബിഷപ്‌ തോമസ്‌ മാര്‍ കുറിലോസ്‌ പ്രകാശനം ചെയ്യും. മന്ത്രി എം.എം. മണി ജോയ്‌സ്‌ ജോര്‍ജ്‌ എം.പി, പി.ജെ. ജോസഫ്‌ എം.എല്‍.എ, റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. എന്നിവര്‍ പ്രസംഗിക്കും.

Ads by Google
Advertisement
Thursday 05 Apr 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW