Tuesday, May 22, 2018 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 12.12 AM

ജില്ല പകര്‍ച്ചവ്യാധി ഭീഷണിയില്‍

uploads/news/2018/04/206089/1.jpg

ആലപ്പുഴ: വേനല്‍ കടുത്തതോടെ ജില്ലയില്‍ ചിക്കന്‍പോക്‌സ്‌ വ്യാപകമാകുന്നു. ഡെങ്കിപ്പനിക്കെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്‌ രംഗത്തെത്തി. ആരോഗ്യപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും രോഗം വ്യാപിക്കുന്നത്‌ ആരോഗ്യവകുപ്പിനെയും കുഴപ്പിക്കുന്നു.
ചിക്കന്‍പോക്‌സ്‌ അപകടകാരിയല്ലെങ്കിലും രോഗം കൂടിയാല്‍ ഗുരുതരമാകും. അത്‌ ന്യുമോണിയയായി മാറാന്‍ സാധ്യതയുണ്ടെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. കുട്ടികളിലാണ്‌ ഈ രോഗം അധികവും പകരുന്നത്‌. വായുവിലൂടെ രോഗം വളരെ വേഗം പകരാന്‍ സാധ്യതയുള്ളതുകൊണ്ട്‌ പ്രത്യേക ജാഗ്രത ആവശ്യമാണ്‌.
ഡങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ്‌ കൊതുകിന്റെ വ്യാപനം തടയാനായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ്‌ പുറത്തിറക്കി. വീടിന്റെ വെളിയില്‍ വലിച്ചെറിയുന്ന പൊട്ടിയ പാത്രങ്ങള്‍,കുപ്പികള്‍, ചിരട്ട, പ്ലാസ്‌റ്റിക്‌ കവറുകള്‍,മുട്ടത്തോട്‌, കരിക്കിന്‍ തോട്‌ മുതലായവയിലും കൊതുകിന്റെ പ്രജനനം നടക്കും. ഇവ കണ്ടെത്തി നശിപ്പിക്കണം.
ഉപയോഗ ശൂന്യമായ ടയറുകള്‍, ആട്ടുകല്ല്‌, ഉരല്‍ മുതലായവയില്‍ കെട്ടി നില്‍ക്കുന്ന ശുദ്ധജലത്തിലും ഈ കൊതുകുകള്‍ മുട്ടയിട്ട്‌ പെരുകും. ഇവ മഴ നനയാത്ത പ്രദേശങ്ങളില്‍ സൂക്ഷിക്കണം. ശുദ്ധജലം ശേഖരിച്ചുവയ്‌ക്കുന്ന പാത്രങ്ങള്‍, ഫ്രിഡ്‌ജിന്റെ പിറകിലുളള ട്രേ, അലങ്കാരച്ചെടികള്‍ വയ്‌ക്കുന്ന പാത്രങ്ങള്‍ എന്നിവ വെള്ളം കളഞ്ഞ്‌ വൃത്തിയാക്കണം. ഓവര്‍ഹെഡ്‌ ടാങ്കുകള്‍ വല കൊണ്ട്‌ മൂടി വയ്‌ക്കണം. ടെറസും സണ്‍ ഷെയ്‌ഡിലും ആഴ്‌ചയിലൊരു ദിവസം വെള്ളമൊഴുക്കി കളയണം.
മരപൊത്ത്‌, മുളങ്കുറ്റി എന്നിവയും ഈഡിസ്‌ കൊതുകുകളെടെ ഉറവിട കേന്ദ്രങ്ങളാണ്‌.ഇവ വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ മണ്ണിട്ടുമൂടുകയോ വെട്ടിക്കളയുകയോ ചെയ്യണമെന്നാണ്‌ നിര്‍ദ്ദേശം.

Ads by Google
Advertisement
Thursday 05 Apr 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW