Tuesday, May 22, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Apr 2018 12.10 AM

കാത്തിരിപ്പ്‌ നീളുന്നു

uploads/news/2018/04/205583/1.jpg

തൃശൂര്‍: എം.ജി.റോഡ്‌ റെയില്‍വേ മേല്‍പ്പാലത്തിനുള്ള കാത്തിരിപ്പ്‌ നീളുന്നു. 30 മീറ്റര്‍ വീതിയില്‍ പാലം നിര്‍മിക്കാമെന്ന റെയില്‍വെയുടെ നിര്‍ദേശം കോര്‍പ്പറേഷനു സ്വീകാര്യമല്ല എന്നതാണ്‌ പ്രതിസന്ധിക്കിടയാക്കിയത്‌. 30 മീറ്റര്‍ വീതി വേണമെങ്കില്‍ അതനുസരിച്ച്‌ റോഡിന്റെ വീതിയും കൂട്ടേണ്ടിവരും. നിര്‍മാണ ചെലവും കുടും. കൂടുതല്‍ ഭൂമിയും ഏറ്റെടുക്കേണ്ടിവരും. അതിനു സാധ്യത കുറവാണ്‌. നാലുവരി ട്രാക്കിനുള്ള സ്‌ഥലം എന്ന നിലയിലാണ്‌ റെയില്‍വേ ഭാവി വികസനം കൂടി കണക്കിലെടുത്തു നിര്‍ദേശം വെച്ചത്‌. ഇതിനുള്ള പ്രധാനതടസം സമീപത്തെ ക്ഷേത്രം പൊളിക്കേണ്ടിവരുമെന്നതാണ്‌. അതിനാല്‍ 25 മീറ്ററില്‍ പാലം പണിയണമെന്നാണ്‌ കോര്‍പ്പറേഷന്‍ ആവശ്യം.
പാലത്തിന്റെ പുനര്‍നിര്‍മാണത്തിനു 18 കോടി രൂപയാണ്‌ എസ്‌റ്റിമേറ്റ്‌ തയാറാക്കിയിട്ടുള്ളത്‌. ഇതിനുള്ള തുക കോര്‍പ്പറേഷന്‍ കെട്ടിവെക്കണമെന്നാണു വ്യവസ്‌ഥ. മറ്റിടങ്ങളില്‍ റെയില്‍വേയാണു തുക മുടക്കുന്നത്‌. ഇവിടെ കോര്‍പ്പറേഷനെ അതിനു നിര്‍ബന്ധിക്കുകയായിരുന്നു.
എസ്‌റ്റിമേറ്റ്‌ വിശദമായി തയാറാക്കുന്നതു സംബന്ധിച്ച ചര്‍ച്ച യഥാര്‍ഥത്തില്‍ സ്‌തംഭിച്ചിരിക്കുകയാണ്‌. ഇതു നടത്തേണ്ടത്‌ റെയില്‍വേയാണ്‌.
കോര്‍പ്പറേഷനും ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയിട്ടില്ല.
ആരു മുന്‍കൈയെടുക്കുമെന്നതും ചോദ്യമാണ്‌. തുടര്‍നടപടികള്‍ റെയില്‍വേയുടെ ഭാഗത്തുനിന്നാണ്‌ ഉണ്ടാകേണ്ടതെന്നാണ്‌ വാദം. നിര്‍മാണ ചെലവ്‌ പ്രവാസി വ്യവസായി സി.കെ. മേനോന്‍ വഹിക്കാമെന്ന്‌ മുമ്പു വാഗ്‌ദാനം നല്‍കിയിരുന്നു.
2025 ലെ പദ്ധതികളില്‍ ഇതും റെയില്‍വേ ഉള്‍പ്പെടുത്തിയതായി പറയുന്നു. ഭീമമായ തുക കോര്‍പ്പറേഷന്‍ ചെലവിടേണ്ടതില്ലെന്ന അഭിപ്രായവുമുണ്ട്‌. വ്യാപാരികള്‍ക്കും സ്‌ഥലമേറ്റെടുക്കുന്നതില്‍ എതിര്‍പ്പുണ്ട്‌.
25 മീറ്ററിനു പകരം വീതി 22 മീറ്ററാക്കുന്നതും പരിഗണിക്കണമെന്ന്‌ ആവശ്യമുണ്ട്‌. പാലത്തിനു ഇരുഭാഗത്തും ഒന്നര മീറ്റര്‍ വീതിയില്‍ ഫുട്‌പാത്ത്‌ ഉള്‍പ്പെടെ പണിയാനാണ്‌ പദ്ധതി. മൊത്തം വീതി 10.5 മീറ്റര്‍ എങ്കിലും ഒരുഭാഗത്തു വേണം. ഇതുസംബന്ധിച്ച്‌ കൃത്യമായ പദ്ധതിയുണ്ടാക്കി സമര്‍പ്പിക്കാന്‍ ജനപ്രതിനിധികളുടെ കൂടി സേവനം അനിവാര്യമാണെന്ന്‌ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Advertisement
Tuesday 03 Apr 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW