Monday, May 21, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Apr 2018 12.08 AM

വേനല്‍മഴ ജില്ലയില്‍ വ്യാപക നാശനഷ്‌ടം

uploads/news/2018/04/205566/1.jpg

പാലക്കാട്‌: കഴിഞ്ഞദിവസം വൈകീട്ട്‌ പെയ്‌ത വേനല്‍ മഴയിലും വീശിയടിച്ച കാറ്റിലും ജില്ലയില്‍ വ്യാപകനാശനഷ്‌ടം. നഗരത്തില്‍ പലേടത്തും മരങ്ങള്‍ പൊട്ടിവീണ്‌ വൈദ്യുതി വിതരണം തടസപ്പെട്ടു. ഞായറാഴ്‌ചയാണ്‌ കത്തുന്ന വെയിലിന്‌ വിരാമമിട്ട്‌ ജില്ലയില്‍ വേനല്‍മഴ തകര്‍ത്ത്‌ പെയ്‌തത്‌.
മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റില്‍ കോട്ടമൈതാനത്തിന്‌ സമീപത്തെ മരങ്ങളുടെ ചില്ലകള്‍ ഒടിഞ്ഞ്‌ വീണ്‌ ഗതാഗതം തടസപ്പെട്ടു. ഇന്നലെ കെ.എസ്‌.ഇ.ബി അധികൃതരുടെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ച്‌ മാറ്റിയതിനെ തുടര്‍ന്ന്‌ ഉച്ചയോടെയാണ്‌ നഗരസഭയ്‌ക്ക് മുന്നിലൂടെയുള്ള ഗതാഗതം പുന:സ്‌ഥാപിച്ചത്‌. കൂടാതെ പലേടത്തും മരം വീണ്‌ നിരവധി വാഹനങ്ങള്‍ക്ക്‌ കേട്‌ പറ്റി. വാഹനത്തിലുണ്ടായിരുന്ന പലരും അത്ഭുതകരമായാണ്‌ രക്ഷപ്പെട്ടത്‌.വൈദ്യുതി ലൈനുകള്‍ക്ക്‌ മീതെ മരച്ചില്ലകള്‍ വീണതോടെ കഴിഞ്ഞദിവസം രാത്രി മുഴുവന്‍ സുല്‍ത്താന്‍പേട്ടയും സമീപ പ്രദേശങ്ങളും ഇരുട്ടിലായി. ഇന്നലെ വൈകീട്ടോടെയാണ്‌ മേഖലയിലെ വൈദ്യുതി വിതരണത്തിലെ അപാകതകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചത്‌. ജില്ലയിലെ ആലത്തൂര്‍, തരൂര്‍, തുടങ്ങി ഗ്രാമീണ മേഖലകളില്‍ ഇന്നലെ ഉച്ചയോടെയാണ്‌ വൈദ്യുതി ബന്ധം പുന:സ്‌ഥാപിച്ചത്‌. മുതലമട നണ്ടന്‍കിഴായ കൊട്ടപ്പള്ളം എസ്‌.സി, എസ്‌.ടി കോളനിയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കാറ്റടിച്ചപ്പോള്‍ പലരും പുറത്ത്‌ പോയതിനാല്‍ ആളപായമില്ല. കൊടുവായൂരില്‍ ആല്‍മരം കടപുഴകി വൈദ്യുതി തൂണുകള്‍ നിലംപൊത്തി, നിരവധി വീടുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചു. പലേടത്തും വന്‍തോതില്‍ വാഴകൃഷിക്കും നാശം സംഭവിച്ചു. ഇന്നലെ പണിമുടക്കിന്‌ തുടര്‍ന്ന്‌ റവന്യൂ ഉദ്യോഗസ്‌ഥര്‍ സംഭവ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാത്തതിനാല്‍ നാശനഷ്‌ടത്തിന്റെ കൃത്യമായ കണക്ക്‌ ലഭ്യമല്ല.

Ads by Google
Advertisement
Tuesday 03 Apr 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW