Saturday, December 15, 2018 Last Updated 14 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 01 Apr 2018 02.05 AM

ക്രിസ്‌തുദേവന്റെ പീഡാസഹന സ്‌മരണയില്‍ ക്രൈസ്‌തവര്‍ ദുഃഖവെളളി ആചരിച്ചു

uploads/news/2018/04/205171/2.jpg

മുക്കം: മനുഷ്യരാശിയുടെ രക്ഷയ്‌ക്കായി കാല്‍വരി മലയില്‍ കുരിശില്‍ മരിച്ച യേശുവിന്റെ സ്‌മരണകളും പീഡാനുഭവ യാത്രയുടെ വേദനിപ്പിക്കുന്ന ഓര്‍മകളുമായി വിശ്വാസികള്‍ ദുഃഖവെളളി ആചരിച്ചു .
െ്രെകസ്‌തവ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങളും ക്രൂശിതരൂപ വണക്കവും പരിഹാര പ്രദക്ഷിണവും കുരിശിന്റെ വഴിയും നടന്നു . പീഡാനുഭവ വായനയിലൂടെയും കുരിശിന്റെ വഴിയിലൂടെയും പരിഹാര പ്രദക്ഷിണത്തിലൂടെയും വിശ്വാസികള്‍ യേശുവിന്റെ സഹനത്തില്‍ പങ്കാളികളായി.
കത്തോലിക്കാ പള്ളികളില്‍ ശുശ്രൂഷകളുടെ ഭാഗമായി പീഡാനുഭവ വായന, കുരിശിന്റെ വഴി എന്നിവ നടന്നു .
കയ്‌പുനീര്‍ കുടിക്കുന്ന ചടങ്ങും നഗരികാണിക്കലുമുണ്ടായി. ശുശ്രൂഷകള്‍ക്കു ശേഷം മിക്ക പള്ളികളിലും നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു.
യാക്കോബായ, ഓര്‍ത്തഡോക്‌സ് പള്ളികളില്‍ രാവിലെ ആരംഭിക്കുന്ന ചടങ്ങ്‌ വൈകിട്ട്‌ വരെ നീണ്ടു. മുക്കം സേക്രഡ്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ നിന്നാരംഭിച്ച പീഡാനുഭവ യാത്ര അഗസ്‌ത്യന്‍ മുഴി പള്ളോട്ടി ഹില്‍ സ്‌കൂളില്‍ സമാപിച്ചു ഫാദര്‍ ജേക്കബ്‌ പുത്തന്‍പുരക്കല്‍, ഡോണ്‍ ബോസ്‌കോ വൈദികരായ ഫാ. ജോയ്‌, ഫാ. ജിബി, ഫാ. ജോര്‍ജ്‌, ഫാ. ജീസന്‍, പള്ളോട്ടിന്‍ വൈദികന്‍ ഫാ. തോമസ്‌, സുനില്‍ മുട്ടത്തു കുന്നേല്‍, ബെന്നി അന്തിനാട്ട്‌, പയസ്‌ ദാനവേലില്‍, ജോഷി കണ്ടത്തില്‍ നേതൃത്വം നല്‍കി.
തോട്ടുമുക്കം സെന്റ്‌ തോമസ്‌ ഫെറോന ദേവാലയത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ വികാരി ഫാ. സ്‌കറിയ മങ്ങരയില്‍, മാത്യു മംഗലമഠത്തില്‍, ബിജു ആനി തോട്ടത്തില്‍, ജോയി തെക്കേ കര, ജോര്‍ജ്‌ കേവിള്ളില്‍, റോജി നേതൃത്വം നല്‍കി.
പാറത്തോട്‌ സെന്റ്‌ ജോസഫ്‌ ദേവാലയത്തിന്റെ നേതൃത്വത്തില്‍ കുരിശുപള്ളിയിലേക്ക്‌ നടന്ന കുരിശിന്റെ വഴിക്ക്‌ ഫാ. കുര്യാക്കോസ്‌ മുഖാലനേതൃത്വം നല്‍കി.

Ads by Google
Advertisement
Sunday 01 Apr 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW